#malaikaarora | 'മടുത്തു, ഞാന്‍ ക്ഷീണിതനാണ്'; സ്വജീവനെടുക്കും മുമ്പ് മലൈകയോട് അച്ഛന്‍!

#malaikaarora | 'മടുത്തു, ഞാന്‍ ക്ഷീണിതനാണ്'; സ്വജീവനെടുക്കും മുമ്പ് മലൈകയോട് അച്ഛന്‍!
Sep 12, 2024 11:44 AM | By Athira V

ഇന്നലെയായിരുന്നു നടി മലൈക അറോറയുടെ പിതാവ് മരണപ്പെടുന്നത്. മുംബൈ ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ആറാം നിലയില്‍ നിന്നും വീണായിരുന്നു മരണം. റിപ്പോര്‍ട്ടുകള്‍ പ്രകാരം അനില്‍ മെഹ്തയുടെ മരണം ആത്മഹത്യയാണ്. എന്നാല്‍ അന്വേഷണ സംഘം മരണത്തിന് പിന്നിലെ കാരണം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. മൃതദേഹം ഇന്ന് ഉച്ചയോട് കൂടിയായിരിക്കും സംസ്‌കരിക്കുക.

ഇതിനിടെ ഇപ്പോഴിതാ മറ്റൊരു റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. സ്വജീവനെടുക്കുന്നതിന് തൊട്ടു മുമ്പായി അനില്‍ അറോറ തന്റെ മക്കളായ മലൈകയേയും അമൃതയേയും ഫോണ്‍ വിളിച്ചിരുന്നുവെന്നാണ് ഇന്ത്യ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

''ഞാന്‍ ക്ഷീണിതനായി'' എന്ന് അദ്ദേഹം തന്റെ രണ്ട് മക്കളോടുമായി പറഞ്ഞുവെന്നും റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം മരിക്കുന്നതിന് തൊട്ടുമുമ്പായാണ് അനില്‍ മെഹ്ത മക്കളോട് സംസാരിച്ചത്.

സംഭവം നടക്കുമ്പോള്‍ മലൈകയുടെ അമ്മ വീട്ടിലുണ്ടായിരുന്നു. മലൈകയ്ക്ക് 11 വയസുള്ളപ്പോഴാണ് അനിലും ഭാര്യ ജോയ്‌സ് പോളികാര്‍പും വിവാഹ മോചിതരാകുന്നത്. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ മുമ്പ് ഇരുവരും വീണ്ടും ഒരുമിക്കുകയും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുകയുമായിരുന്നു. മരണ വാര്‍ത്ത പുറത്തു വിട്ടു കൊണ്ടുള്ള പത്രക്കുറിപ്പില്‍ താനും അനിലും കുറച്ച് വര്‍ഷങ്ങളായി ഒരുമിച്ച് തന്നെയുണ്ടെന്ന് ജോയ്‌സ് പരാമര്‍ശിക്കുന്നുണ്ട്. 


അനിലിന് പ്രായത്തിന്റേതായ ശാരീരിക ബുദ്ധിമുട്ടുകളല്ലാതെ മറ്റ് അസുഖങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് ജോയ്‌സ് പറയുന്നത്. അനിലിനെ ലിവിംഗ് റൂമില്‍ കാണാതായപ്പോള്‍ പതിവ് പോലെ ബാല്‍ക്കണിയിലിരുന്ന് പത്രം വായിക്കുന്നുണ്ടോ എന്ന് നോക്കാനായി താന്‍ ചെന്നപ്പോള്‍ കണ്ടില്ലെന്നും അപ്പോഴാണ് താഴെ നിന്നും വാച്ച്മാന്‍ നിലവിളിക്കുന്നതായി കേള്‍ക്കുന്നതുമെന്നാണ് ജോയ്‌സ് പറയുന്നത്. താഴേക്ക് നോക്കിയപ്പോള്‍ തന്റെ ഭര്‍ത്താവ് വീണു കിടക്കുന്നതായാണ് കണ്ടതെന്നും ജോയ്‌സ് പറയുന്നു.

'ഞങ്ങളുടെ പ്രിയ പിതാവ് അനില്‍ മെഹ്തയുടെ വേര്‍പാട് അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ ദുഃഖമുണ്ട്. അദ്ദേഹം സൗമ്യനും, അര്‍പ്പണബോധമുള്ള മുത്തച്ഛനും, സ്‌നേഹനിധിയായ ഭര്‍ത്താവും, ഞങ്ങളുടെ ഉറ്റസുഹൃത്തുമായിരുന്നു. ഞങ്ങളുടെ കുടുംബം ആ വിയോഗത്തില്‍ അഗാധമായ ഞെട്ടലിലാണ്.

ഈ ദുഷ്‌കരമായ സമയങ്ങളില്‍ മാധ്യമങ്ങളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നും സ്വകാര്യതയും, പിന്തുണയും ആദരവും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്.'' എന്നാണ് സംഭവത്തിന് പിന്നാലെ പങ്കുവച്ച കുറിപ്പിലൂടെ മലൈക പറഞ്ഞത്. 

മരണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ബോളിവുഡില്‍ നിന്നും നിരവധി പേരാണ് മലൈകയേയും കുടുംബത്തേയും ആശ്വസിപ്പിക്കാനായി ഓടിയെത്തിയത്.

മുന്‍ കാമുന്‍ അര്‍ജുന്‍ കപൂറും മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാനും മകനും സുഹൃത്ത്ുക്കളായ കരീന കപൂറും കരിഷ്മ കപൂറുമെല്ലാം മലൈകയുടെ അരികിലേക്ക് ഓടിയെത്തിയിരുന്നു. അര്‍ബാസ് ഖാന്റെ പിതാവ് സലീം ഖാനും അനിലിനെ അവസാനമായി കാണാന്‍ എത്തിയിരുന്നു. 

#im #tired #said #malaikaarora #father #her #just #before #ending #his #own #life

Next TV

Related Stories
ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

Aug 27, 2025 01:39 PM

ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

'പപ്പ ബുക്ക' 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക എന്‍ട്രി ആയി...

Read More >>
'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

Aug 27, 2025 11:05 AM

'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവിന്റെ വീഡിയോ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തി ആലിയ...

Read More >>
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

Aug 20, 2025 10:25 AM

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക പട്ടികയിൽ മുന്നിൽ...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall