---
title: "സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത"
english_title: "Samantha Ruth Prabhu has topped the list prepared by Ormakal Media which has selected the favorite heroines of Indian cinema audiences"
publisher: "moviemax.in"
canonical_url: "https://moviemax.in/news/309731/samantha-ruth-prabhu-has-topped-the-list-prepared-by-ormakal-media-which-has-selected-the-favorite-heroines-of-indian-cinema-audiences"
published_at: "2025-08-20T10:25:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a5585a7aacc_bbb.jpg"
keywords: []
---

# സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

> **Lead Summary:** **** ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരെ തിരഞ്ഞെടുത്ത് ഓർമാക്സ് മീഡിയ തയ്യാറാക്കിയ പട്ടികയിൽ ഒന്നാം സ്ഥാനം നേടി സാമന്ത റൂത്ത് പ്രഭു. ജൂലൈ മാസത്തെ ജനപ്രീതി അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ പട്ടികയിൽ ബോളിവുഡ് താരങ്ങളെ പിന്നിലാക്കിയാണ് സാമന്തയുടെ മുന്നേറ്റം.

## Article Content

**** ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരെ തിരഞ്ഞെടുത്ത് ഓർമാക്സ് മീഡിയ തയ്യാറാക്കിയ പട്ടികയിൽ ഒന്നാം സ്ഥാനം നേടി സാമന്ത റൂത്ത് പ്രഭു. ജൂലൈ മാസത്തെ ജനപ്രീതി അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ പട്ടികയിൽ ബോളിവുഡ് താരങ്ങളെ പിന്നിലാക്കിയാണ് സാമന്തയുടെ മുന്നേറ്റം.

പട്ടികയിൽ രണ്ടാം സ്ഥാനത്ത് ആലിയ ഭട്ട് ഇടം നേടിയപ്പോൾ, മൂന്നാം സ്ഥാനം മുൻനിര ബോളിവുഡ് താരം ദീപിക പദുകോണിനാണ്. തുടർച്ചയായ സിനിമകളും സാമൂഹ്യ മാധ്യമങ്ങളിലെ സജീവ സാന്നിധ്യവുമാണ് ദീപികയെ ഈ സ്ഥാനത്തെത്തിച്ചത്.

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രിയ താരങ്ങളായ കാജൽ അഗർവാൾ നാലാമതും, തൃഷ അഞ്ചാമതും പട്ടികയിലുണ്ട്. ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന നയൻതാര ആറാം സ്ഥാനത്താണ്.

​അതേസമയം, ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചത് ഏഴാം സ്ഥാനക്കാരിയായ സായ് പല്ലവിയാണ്. 'അമരൻ', 'തണ്ടേൽ' തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ സായ് പല്ലവി, രാജ്യമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ ഇഷ്ടതാരമായി മാറിയെന്ന് ഈ പട്ടിക വ്യക്തമാക്കുന്നു.

സായ് പല്ലവിക്കു പിന്നാലെ രശ്മിക മന്ദാന, ശ്രീലീല, തമന്ന തുടങ്ങിയ ദക്ഷിണേന്ത്യൻ താരങ്ങളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഇത് ഇന്ത്യൻ സിനിമയിൽ ദക്ഷിണേന്ത്യൻ താരങ്ങൾക്കുള്ള സ്വീകാര്യതയുടെ വർധനവ് സൂചിപ്പിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/309731/samantha-ruth-prabhu-has-topped-the-list-prepared-by-ormakal-media-which-has-selected-the-favorite-heroines-of-indian-cinema-audiences)