ഓണക്കാലമായതോടെ പരസ്യങ്ങളുടെ തട്ടകമായി മാറിയിരിക്കുകയാണ് നടിയും ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ. ഒന്നിന് പിറകെ ഒന്നായി ആഡുകളാണ് അഹാനയുടെ പേജിൽ. സ്കിൻ കെയർ പ്രൊഡക്ടുകളും മറ്റുമാണ് അഹാന കൂടുതലായും പ്രൊമോട്ട് ചെയ്യുന്നത്. അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ കാര്യമാണ് ഇൻഫ്ലുവൻസർമാരുടെ നിരുത്തരവാദിത്വത്തോടെയുള്ള സമീപനം. സ്വയം ഉപയോഗിക്കാത്ത സ്കിൻ കെയർ പ്രൊഡക്ടുകൾ സാധാരണ ജനങ്ങളെക്കാെണ്ട് വാങ്ങിക്കുന്നു, അൺ റിയലിസ്റ്റിക്കായ ബ്യൂട്ടി സ്റ്റാൻഡേർഡുകൾ ട്രെൻഡാക്കുന്നു തുടങ്ങിയ വിമർശനങ്ങളാണ് പ്രധാനമായും വന്നത്.
ആഡുകളുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ വിമർശനം കേൾക്കുന്നയാളാണ് അഹാന കൃഷ്ണ. ഒരു സ്കിൻ കെയർ പ്രൊഡക്ട് പ്രൊമോട്ട് ചെയ്ത് അധികം വെെകാതെ അഹാന അടുത്ത പ്രൊഡക്ടുമായെത്തും. ആദ്യത്തെ പ്രൊഡക്ട് ഉപയോഗിച്ച് തനിക്ക് നല്ല റിസൽട്ട് ലഭിച്ചെന്ന് പറയുന്ന അഹാന ആഴ്ചകൾക്കുള്ളിൽ അടുത്ത പ്രൊഡക്ടുമായെത്തുന്നത് എന്തിനെന്നാണ് വിമർശകർ ചോദിക്കുന്നത്.
സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെടാതെ പോയ അഹാനയ്ക്ക് സോഷ്യൽ മീഡിയയാണ് പേരും പ്രശസ്തിയും നൽകിയത്. അഹാനയുടെ പ്രധാന വരുമാന മാർഗം സോഷ്യൽ മീഡിയയാണ്. ഈ ഓണക്കാലത്തും പെയ്ഡ് കൊളാബറേഷനുകളിലൂടെ പണം സമ്പാദിക്കുകയാണ് അഹാന. ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ പല അഭിപ്രായങ്ങൾ വരുന്നുണ്ട്. 'ഇപ്പോൾ അഹാന ലോക്കൽ ഇന്ത്യൻ ബ്രാൻഡുകൾ പ്രൊമോട്ട് ചെയ്യുന്നു. അഹാനയെ ഫോളോ ചെയ്യുന്നവർക്കെല്ലാം അവർ ലക്ഷ്വറി മേക്കപ്പ് ബ്രാൻഡുകൾ മാത്രമേ ഉപയോഗിക്കാറുള്ളൂ എന്നറിയാം. കൊളാബറേഷനുകൾ തെറ്റല്ല, പക്ഷെ ഇൻഫ്ലുവൻസർമാരുടെ മാർക്കറ്റിംഗ് സത്യസന്ധമായിരിക്കില്ല' എന്നാണ് സോഷ്യൽ മീഡിയ പേജുകളിൽ വന്ന വിമർശനങ്ങളിലൊന്ന്.
പിന്നാലെ പല അഭിപ്രായങ്ങളും പോസ്റ്റിന് താഴെ വന്നു. പ്രമുഖ സിനിമാ താരങ്ങളുൾപ്പെടെ ആഡുകൾ ചെയ്യുന്നുണ്ടല്ലോ, അവരെ എന്തേ കുറ്റപ്പെടുത്താത്തത് എന്നാണ് ചിലരുടെ ചോദ്യം. അഹാനയുടെ പ്രൊഫഷനാണിതെന്നും പ്രൊഡക്ടുകൾ പരിചയപ്പെടുത്തിക്കൊടുക്കുക മാത്രമാണ് അഹാന ചെയ്യുന്നതെന്നും അഭിപ്രായങ്ങളുണ്ട്. ഇന്ത്യൻ സിനിമയിലെ സൂപ്പർതാരങ്ങൾ പാൻ മസാലയുടെ പരസ്യത്തിൽ കോടികൾ വാങ്ങി അഭിനയിക്കുന്നതും ചിലർ ചൂണ്ടിക്കാട്ടി.
അഹാന തുടരെ ആഡുകൾ ചെയ്യുന്നതിന് മറ്റൊരു കാരണമുണ്ടെന്നും വാദമുണ്ട്. അഹാനയുടെ കല്യാണം ഉടനെയുണ്ടാകുമെന്നും വിവാഹചെലവിനായി പണം സ്വരൂപിക്കുകയാണ് അഹാന എന്നാണ് ചിലരുടെ വാദം. കല്യാണത്തിന് വേണ്ടി സേവ് ചെയ്യുകയാണെന്ന് ഉറപ്പാണ്, ദിവസം കുറഞ്ഞത് രണ്ട് ആഡുകളെങ്കിലുമുണ്ടെന്നാണ് വന്ന കമന്റ്. സിനിമാേട്ടോഗ്രാഫർ നിമിഷ് രവിയുമായി അഹാന പ്രണയത്തിലാണെന്നും വിവാഹം ഉടനെയുണ്ടാകുമെന്നും കുറച്ച് നാളുകളായി അഭ്യൂഹമുണ്ട്. അഹാന വിവാഹം ചെയ്യുന്നത് ഇതരമതസ്ഥനയാണെന്ന് അടുത്തിടെ പിതാവ് കൃഷ്ണകുമാർ പറഞ്ഞിരുന്നു. അഹാന ഇതുവരെ അഭ്യൂഹങ്ങളോട് പ്രതികരിച്ചിട്ടില്ല. അടുത്ത കാലത്ത് അഹാനയുടെയും കുടുംബത്തിന്റെയും ജനപ്രീതി കുത്തനെ കൂടിയിട്ടുണ്ട്.
Need money? Marriage is coming, Ahana krishna running around during Onam; Fans discuss