(moviemax.in) ബിഗ് ബോസ് ഏഴാം സീസണിൽ നിന്ന് പുറത്തായിരിക്കുകയാണ് ശാരിക. ഈ സീസണിൽ പ്രേക്ഷകർ വലിയ പ്രതീക്ഷ വെച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു ശാരിക. പ്രകോപിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്ന ആങ്കറായാണ് ശാരിക സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഈ ഇമേജുള്ളതിനാൽ ശാരിക ബിഗ് ബോസിലും വഴക്കാളിയായിരിക്കുമെന്ന് പ്രേക്ഷകർ കരുതി. എന്നാൽ സംയമനത്തോടെ വലിയ ബഹളങ്ങളൊന്നുമില്ലാതെയാണ് ശാരിക ബിഗ് ബോസിൽ മുന്നോട്ട് പോയത്.
ശാരിക ഔട്ടായപ്പോൾ സഹമത്സരാർത്ഥികളിൽ ഏറ്റവും കൂടുതൽ വിഷമിച്ചത് രേണു സുധിയാണ്. രേണുവിനെക്കുറിച്ച് ശാരിക പുതിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. രേണു വളരെ ജെനുവിനായ വ്യക്തിയാണെന്ന് ശാരിക പറയുന്നു.
രേണു സുധിയായിരുന്നു ആ വീട്ടിൽ പ്രിയപ്പെട്ട ഒരാൾ. രേണു ജെനുവിനായ വ്യക്തിയാണ്. നന്നായി കളിക്കാനായി വന്നതാണ്, പക്ഷെ മെന്റലി ഡൗൺ ആയി. വളരെ ഡൗൺ ആണ്. നിങ്ങൾ എന്നെ നോമിനേറ്റ് ചെയ്യൂ എന്ന് പലവട്ടം അവിടത്തെ മത്സരാർത്ഥികളോട് പറയുന്നുണ്ട്. നീ പോകേണ്ട, എനിക്ക് പോകണം എന്ന് എന്നോട് പറയും. വേറൊന്നും കൊണ്ടല്ല. അവർക്കവിടെ പറ്റുന്നുണ്ടായിരുന്നില്ല. ഗെയിം സ്ട്രാറ്റജി ആണെന്നാണ് ആദ്യം ഞാൻ വിചാരിച്ചത്. പക്ഷെ അല്ല, പുള്ളിക്കാരി മെന്റലി ഡൗൺ ആണ്. സെെക്യാട്രിസ്റ്റിന്റെ സഹായം തേടിയിരുന്നു. കിട്ടിയോ എന്നറിയില്ല. വളരെ ഡിസിപ്ലിൻഡ് ആയ, ജെനുവിനായ നല്ല വ്യക്തിയാണ് രേണു. ഒരാളുടെ ഓറ നമുക്ക് കിട്ടുമല്ലോ. ബിഗ് ബോസിൽ വന്ന് ആർക്കുമങ്ങനെ അഭിനയിക്കാൻ പറ്റില്ല. അതവിടെ വീഴും. ഇതായിരിക്കണം രേണുവിന്റെ യഥാർത്ഥ മുഖമെന്ന് എനിക്ക് തോന്നുന്നു.
ഇനി ബിഗ് ബോസിൽ തുടരാൻ ഒട്ടും അർഹതയില്ലാത്തവരെക്കുറിച്ചും ശാരിക സംസാരിച്ചു. രേണു സുധിയുടെ പേരാണ് ശാരിക ആദ്യം പറഞ്ഞത്. രേണു സുധിക്ക് കളിക്കാൻ പറ്റില്ല. തീർച്ചയായും പോകേണ്ട ആളാണ്. മരവാഴ എന്നൊന്നും ഞാനവരെ പറയില്ല. അവർക്ക് വയ്യ. പിന്നെ ഞാൻ കരുതിയത് ശെെത്യയാണ്. ശെെത്യ നല്ല കഴിവുള്ള കുട്ടിയാണ്. പക്ഷെ എടുക്കേണ്ട സമയത്ത് എടുക്കാൻ പറ്റുന്നില്ല.
എന്തൊക്കെയോ അവരെ അലട്ടുന്നുണ്ട്. ഒരു ഗെയിം ആകുമ്പോൾ പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കണം. തറ വർത്തമാനം പറയുന്ന ഒനീൽ തീർച്ചയായും പുറത്ത് പോകണം. പത്തൊൻപത് വയസുകാരിയായ പെൺകുട്ടിയോട് വളരെ മ്ലേച്ഛകരമായി സംസാരിച്ചു. അയാൾ ഒട്ടും യോഗ്യനല്ല. ഗായകൻ അക്ബറും വളരെ മോശമായി സംസാരിക്കുന്നയാളാണ്. അനുമോൾ ബിഗ് ബോസ് സീരിയലാണെന്നാണ് കരുതിയിരിക്കുന്നതെന്നും ശാരിക വിമർശിച്ചു.
ഇപ്പോൾ ബിഗ് ബോസിൽ നല്ല മത്സരാർത്ഥി അനീഷാണെന്നും ശാരിക പറയുന്നു. സഹമത്സരാർത്ഥികളുടെ വഴക്കുകളും മറ്റും ബാലിശമായിരുന്നെന്നും ശാരിക പറയുന്നുണ്ട്. രേണുവിനെക്കുറിച്ച് ശാരികയെ പോലെ മിക്കവർക്കും അഭിപ്രായമുണ്ട്. ബിഗ് ബോസ് വീട്ടിനുള്ളിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ രേണുവിന് സാധിച്ചിട്ടില്ല. മിക്കപ്പോഴും വീട്ടിൽ ഒതുങ്ങിക്കൂടിയിരിക്കുകയാണ് രേണു.
വീട്ടിൽ പല സംഭവ വികാസങ്ങൾ നടക്കുമ്പോഴും രേണു മാറി നിൽക്കുന്നത് പോലെ പ്രേക്ഷകർക്ക് തോന്നുന്നു. വീട്ടിൽ പോകാനാഗ്രഹിക്കുന്നെന്ന് രേണു ഷോയിൽ പറയുന്നുമുണ്ട്. ശാരികയ്ക്ക് മുമ്പ് പുറത്ത് പോകേണ്ടിയിരുന്നവർ ബിഗ് ബോസ് വീട്ടിലുണ്ടെന്നാണ് പ്രേക്ഷകരിൽ പലരും പറയുന്നത്. പ്രത്യേകിച്ചൊരു ഗെയിം പ്ലാനില്ലാത്തവർ ഇത്തവണത്തെ ബിഗ് ബോസ് സീസണിലുമുണ്ട്. പ്രത്യേകിച്ചൊരു കണ്ടന്റും തരാത്ത ഇവർ പെട്ടെന്ന് പുറത്ത് പോകണമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. അതേസമയം വരും എപ്പിസോഡുകളിൽ കാര്യങ്ങൾ മാറി മറിഞ്ഞേക്കാം.
Sharika's words about Renu in a new interview are gaining attention