ദിലീപ്-മഞ്ജു വാര്യർ വിവാഹമോചനം സിനിമാ ലോകത്തുണ്ടാക്കിയ ചർച്ചകൾ ചെറുതല്ല. ദിലീപിന്റെ ജനപ്രീതി കുത്തനെ ഇടിയുന്നതാണ് മഞ്ജുവുമായുള്ള വിവാഹമോചനത്തിന് ശേഷം ജനം കണ്ടത്. വിവാഹമോചന സമയത്ത് വന്ന ഗോസിപ്പുകളാണ് ഇതിന് പ്രധാന കാരണം. വേർപിരിയൽ കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്ക് ശേഷം ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്തു. ബന്ധം പിരിഞ്ഞ് വീട് വിട്ടിറങ്ങുമ്പോൾ മഞ്ജുവിന്റെ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല. മകൾ മീനാക്ഷി പോലും അന്ന് അച്ഛൻ ദിലീപിനൊപ്പമാണ് നിന്നത്.
വിവാഹമോചനത്തിന് ശേഷം 19 വയസിൽ ഉപേക്ഷിച്ച സിനിമാ ലോകത്തേക്ക് മഞ്ജു തിരിച്ചെത്തി. പിന്നീടിങ്ങോട്ട് മഞ്ജു പടിപടിയായി ഉയർന്നു. വലിയ ജനപ്രീതി, തുടരെ സിനിമകൾ തുടങ്ങിയ പല കാര്യങ്ങൾ മഞ്ജുവിനെ പുതിയ ജീവിതത്തിൽ തുണച്ചു. വിവാഹമോചനത്തിന് ശേഷം മഞ്ജു നേടിയെടുത്ത നേട്ടങ്ങൾ ഏവർക്കും പ്രചോദനമാണ്. അതേസമയം മഞ്ജു ജീവിതത്തിൽ നിന്ന് പോയ ശേഷം ദിലീപിന്റെ മോശം സമയം തുടങ്ങിയെന്ന വാദം ഇപ്പോഴും തുടരുന്നുണ്ട്. മഞ്ജുവിന്റെ നക്ഷത്രം ഭാഗ്യം കൊണ്ട് വരുന്നതാണെന്ന വാദവും വന്നിരുന്നു. ഒരിക്കൽ മഞ്ജു വാര്യരുടെ ജാതകത്തെക്കുറിച്ച് ഒരിക്കൽ ജ്യോതിഷി സന്തോഷ് നായർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
മഞ്ജു വാര്യർക്ക് വിവാഹ ജീവിതം പൊതുവെ നല്ലതായിരിക്കില്ല. ജാതകം വെച്ച് പരിശോധിക്കുമ്പോൾ വിവാഹ ജീവിതം പരാജയമായിരിക്കുമെന്നാണ് കാണിക്കുന്നത്. ധനപരമായെല്ലാം അവർ രക്ഷപ്പെടും. പക്ഷെ കുട്ടി ജനിച്ച ശേഷം അവരുടെ ദാമ്പത്യ ജീവിതം അത്രത്തോളം ശരിയാകില്ല. മഞ്ജു വാര്യർ ദിലീപുമായി ചേർന്ന് പോകാനുള്ള ചാൻസ് വളരെ കുറവായിരുന്നു. അവർ തമ്മിൽ പിരിഞ്ഞത് തന്നെ വളരെ നല്ലതാണെന്നാണ് കാണുന്നത്. ദിലീപുമായാണ് മുന്നോട്ട് പോയിരുന്നതെങ്കിൽ അവർക്ക് ഉയർച്ചയുണ്ടാകില്ല. ദിലീപുമായി പിരിഞ്ഞ ശേഷം അവർക്ക് നല്ലത് വരാനുള്ള ചാൻസുണ്ടെന്നാണ് കാണുന്നത്.
രണ്ട് ജാതകങ്ങൾ തമ്മിൽ ചേരുമ്പോൾ അതിനൊരു പ്രത്യേകതയുണ്ട്. മഞ്ജു മറ്റൊരു വിവാഹം ചെയ്യാനുള്ള സാധ്യതയില്ലെന്നും ഇയാൾ അന്ന് പറഞ്ഞു. ചില നക്ഷത്രക്കാർക്ക് ഒരു ക്വാളിറ്റിയുണ്ട്. ഒരു പരാജയം പറ്റിയാൽ പിന്നെ വേറൊന്നിന് മുതിരില്ല. ഭരണി, കേട്ട, വിശാഖം തുടങ്ങിയ നക്ഷത്രക്കാർ രണ്ടാമതൊരു വിവാഹത്തിന് തയ്യാറാകില്ലെന്നും സന്തോഷ് നായർ അന്ന് പൊളിറ്റിക്സ് കേരളയിൽ പറഞ്ഞു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് നായർ ഇക്കാര്യം പറഞ്ഞത്. കരിയറിലെ തിരക്കുകളിലാണ് മഞ്ജു വാര്യർ ഇപ്പോൾ.
ദിലീപുമായി അകന്ന ശേഷം 2015 ൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെയാണ് മഞ്ജു വാര്യർ കരിയറിലേക്ക് തിരിച്ച് വരുന്നത്. പിന്നീട് മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാറായി മഞ്ജു വാര്യർ മാറി. മലയാളത്തിനൊപ്പം തമിഴിലും സ്വീകാര്യത നേടിയ മഞ്ജുവിനിന് കരിയറിൽ ഇന്ന് സന്തോഷിക്കാൻ ഏറെയുണ്ട്. എമ്പുരാന്റെ വിജയത്തിളക്കത്തിലാണ് മഞ്ജു വാര്യർ ഇന്ന്. മിസ്റ്റർ എക്സ് ആണ് മഞ്ജുവിന്റെ അടുത്ത റിലീസ്. ആര്യ, ഗൗതം കാർത്തിക്, ശരത് കുമാർ എന്നിവരാണ് ചിത്രത്തിൽ മഞ്ജുവിനൊപ്പം പ്രധാന വേഷം ചെയ്യുന്നത്. എമ്പുരാന് ശേഷം മഞ്ജുവിന്റെ പുതിയ മലയാളം സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. 45 കാരിയാണ് മഞ്ജു വാര്യർ. ഈ പ്രായത്തിൽ മുൻനിര താരമായി തുടരുന്ന മറ്റൊരു നടിയും ഇന്ത്യയിൽ ഇല്ല.
manjuwarriers rise after separation with dileep astrologer once shared his views