( moviemax.in ) ഐടി ജീവനക്കാരനെ കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോവുകയും മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിക്കുകയുംചെയ്ത കേസില്‍ നടി ലക്ഷ്മിമേനോനായി പോലീസിന്റെ തിരച്ചില്‍ തുടരുന്നു. കേസില്‍ മൂന്നുപ്രതികളെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്‌തെങ്കിലും ഈ സംഘത്തില്‍ ഉള്‍പ്പെട്ട ലക്ഷ്മിമേനോനെ ഇതുവരെ പിടികൂടാനായിട്ടില്ല. അനീഷ്, മിഥുന്‍, സോനമോള്‍ എന്നിവരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായവര്‍. അതിനിടെ, നടിയും സംഘവും ഐടി ജീവനക്കാരന്റെ കാര്‍ തടയുന്നതിന്റെയും പരാക്രമം കാട്ടുന്നതിന്റെയും വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഓഗസ്റ്റ് 24-ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. നഗരത്തിലെ ഒരുബാറില്‍വെച്ച് ലക്ഷ്മിമേനോനും സംഘവും ഐടി ജീവനക്കാരനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കത്തിന് പിന്നാലെ ഐടി ജീവനക്കാരനും കൂട്ടരും കാറുമായി പുറത്തേക്ക് പോയപ്പോള്‍ നടിയും കൂട്ടാളികളും കാര്‍ തടയുകയായിരുന്നു. തുടര്‍ന്നാണ് ഐടി ജീവനക്കാരനെ വലിച്ചിറക്കി മറ്റൊരു വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയത്. ഇതിനിടെ ക്രൂരമായി മര്‍ദിക്കുകയുംചെയ്തു. തുടര്‍ന്ന് ഐടി ജീവനക്കാരനെ വഴിയില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു.
സംഭവത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ നടി ലക്ഷ്മി മേനോന്‍ ഒളിവില്‍പോയിരിക്കുകയാണെന്ന് വിവരം. അതേസമയം, അറസ്റ്റിലായ സോനമോളുടെ പരാതിയില്‍ ഐടി ജീവനക്കാരന്റെ സംഘത്തില്‍പ്പെട്ട ഒരാള്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. മദ്യക്കുപ്പി എറിഞ്ഞ് തന്നെ പരിക്കേല്‍പ്പിച്ചെന്നാണ് സോനമോള്‍ ഇയാള്‍ക്കെതിരേ നല്‍കിയ പരാതി. കേസിലെ പ്രതിയായ ലക്ഷ്മി മേനോന്‍ മലയാളം, തമിഴ് സിനിമകളില്‍ സജീവമായ നടിയാണ്. കുംകി, ജിഗര്‍തണ്ട, അവതാരം, വേതാളം, ചന്ദ്രമുഖി 2 തുടങ്ങിയ ചിത്രങ്ങളില്‍ ലക്ഷ്മി മേനോന്‍ അഭിനയിച്ചിട്ടുണ്ട്.
actress lakshmimenon kidnap case kochi bar