(moviemax.in) വിവാഹനിശ്ചയംപോലെ തന്നെ വളരെ കുറച്ച് അടുത്ത ആളുകളെ മാത്രം സംഘടിപ്പിച്ചാണ് ആര്യയും സിബിനും വിവാഹവും നടത്തിയത്. തിരുവനന്തപുരത്ത് ഒരു റിസോർട്ടിൽ വെച്ച് നാല് ഫങ്ഷനുകളിലായിട്ടായിരുന്നു ആര്യ-സിബിൻ വിവാഹം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും വിവാഹം ഭംഗിയാക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. സ്വകാര്യ ചടങ്ങായിരുന്നതുകൊണ്ട് ഇരുവരും പങ്കിട്ട ഫോട്ടോകളും വീഡിയോയും മാത്രമെ പ്രേക്ഷകർ കണ്ടിട്ടുള്ളു. തന്റെ യുട്യൂബ് ചാനലിലൂടെ കല്യാണവുമായി ബന്ധപ്പെട്ട എല്ലാ ഫങ്ഷന്റേയും വീഡിയോ പുറത്ത് വിടാനാണ് ആര്യയുടെ തീരുമാനം.
ഇപ്പോഴിത ഇൻസ്റ്റഗ്രാമിലൂടെ വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ് ആര്യ. പുതിയ ജീവിതം സൂപ്പറാണെന്ന് പറഞ്ഞുകൊണ്ടാണ് ആര്യ ചോദ്യങ്ങൾക്ക് മറുപടി നൽകി തുടങ്ങിയത്. മകളുടെ പേരുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് ആദ്യം മറുപടി നൽകിയത്.
റോയ മോളുടെ ഓഫീഷ്യൽ നെയിമാണ്. ഖുഷി അവളുടെ പെറ്റ് നെയിമാണ്. എനിക്ക് ആ രണ്ട് പേരുകളും ഇഷ്ടമാണെന്ന് ആര്യ പറയുന്നു. പിന്നീട് വെഡ്ഡിങ് ഫങ്ഷനിലെ ലുക്കുകളെ കുറിച്ചാണ് ആര്യ സംസാരിച്ചത്. എനിക്ക് എന്റെ നാല് ലുക്കുകളും ഇഷ്ടപ്പെട്ടു. മെഹന്തിക്ക് ട്രെഡീഷണൽ കേരള സ്റ്റൈൽ ലുക്ക്, സംഗീതിന് മിറർ വർക്കൊക്കെയുള്ള പളപള മിന്നുന്ന ലുക്ക്.
പിന്നെ ഹിന്ദു ബ്രൈഡൽ ലുക്ക്, ക്രിസ്ത്യൻ ഗൗൺ ലുക്ക് എന്നിങ്ങനെയായിരുന്നു. നാല് ലുക്കും എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. മൂന്ന് ഫ്രണ്ട്സ് ചേർന്നാണ് എന്നെ നാല് ലുക്കിലും റെഡിയാക്കിയത്. അവർക്കൊപ്പം ശബരിയും ഉണ്ടായിരുന്നു. അവനാണ് എന്റെ സ്റ്റൈലിസ്റ്റ്. സിബിന് ഇഷ്ടപ്പെട്ടത് ക്രിസ്ത്യൻ ഗൗൺ ലുക്കാണ്. അതിൽ ആര്യ അതീവ സുന്ദരിയായിരുന്നു എന്ന് സിബിൻ പറഞ്ഞു.
ഖുഷി എവിടേയെന്ന് ഒരുപാട് പേർ ചോദിക്കുന്നുണ്ട്. എല്ലാവർക്കുമായി ഇപ്പോൾ ഉത്തരം പറയുകയാണ്. ഖുഷി കേരളത്തിലാണ്. ഞങ്ങൾ രണ്ടുപേരും ഓസ്ട്രേലിയയിലാണ്. കല്യാണത്തിന് മുമ്പ് തന്നെ ഞങ്ങൾ കമ്മിറ്റ് ചെയ്ത ഒരു ഷോയുണ്ട്. അതിന്റെ ഭാഗമായാണ് ഓസ്ട്രേലിയയ്ക്ക് വന്നത്. അതുകൊണ്ട് കല്യാണം കഴിഞ്ഞ അടുത്ത ദിവസം തന്നെ ഇവിടേക്ക് പുറപ്പെട്ട് വരേണ്ടി വന്നു.
കല്യാണം പ്രമാണിച്ച് ഒരാഴ്ചയോളം ഖുഷി സ്കൂളിൽ നിന്നും ലീവെടുത്തിരുന്നു. ഇനി ലീവെടുത്താൽ ശരിയാവില്ല. ചിലപ്പോൾ സ്കൂളിൽ നിന്നും പറഞ്ഞുവിടും. അതുകൊണ്ട് ഖുഷി വീണ്ടും സ്കൂളിൽ പോയി തുടങ്ങി. അമ്മൂമ്മയ്ക്കൊപ്പമാണ് ഖുഷിയുള്ളത്. ഞങ്ങൾ ഇവിടേയും. അവളെ ഞങ്ങൾ മിസ് ചെയ്യുന്നുണ്ട്. ഞാൻ എന്റെ യുട്യൂബ് ചാനൽ പുതിയൊരു പ്രൊഡക്ഷൻ ടീമിനെ ഏൽപ്പിച്ചു.
വിവാഹത്തിന്റെ എല്ലാ ചടങ്ങുകളുടേയും വീഡിയോ ഒന്നുപോലും വിടാതെ നിങ്ങളിലേക്ക് എത്തിക്കും. കല്യാണത്തിന് ഉപയോഗിച്ചത് സ്വർണ്ണം ആയിരുന്നില്ല. ഒറിജിനൽ പോൾക്കി ജ്വല്ലറിയായിരുന്നു. മറാൾഡയിൽ നിന്നും വാങ്ങിയ ആഭരണങ്ങളാണ് ഞാൻ ധരിച്ചത്. മെഹന്തിക്കാണ് സ്വർണ്ണം ധരിച്ചത്. തെലുങ്ക് ബ്രൈഡ്സിൽ നിന്നും ഇൻസ്പയേറഡായാണ് ഹിന്ദു ബ്രൈഡൽ ലുക്ക് ചെയ്തത്.
ട്രെഡീഷണൽ ഗോൾഡ് ജ്വല്ലറി ഇടാൻ എനിക്ക് താൽപര്യമില്ലായിരുന്നു എന്നും സംഗീത് ഫങ്ഷൻ താൻ എന്നേക്കും ഓർമയിൽ സൂക്ഷിക്കുന്ന ഒന്നായിരിക്കുമെന്നും ആര്യ പറഞ്ഞു. തമിഴ് സ്റ്റൈൽ താലി ഉപയോഗിച്ചതിന്റെ കാരണവും ആര്യ വെളിപ്പെടുത്തി. എന്റേത് വിശ്വകർമ താലിയാണ്. ഒരു തമിഴ് താലിയാണ്. എനിക്ക് തമിഴുമായി ബന്ധമുണ്ട്. അമ്മയുടെ കുടുംബത്തിന് തമിഴ് റൂട്ട്സുണ്ട്.
അതുകൊണ്ട് ഞാൻ പാതി തമിഴാണ്. അതുകൊണ്ട് തന്നെ തമിഴ് താലി എനിക്ക് ഇഷ്ടമാണ്. ഞങ്ങളുടെ താലിയുടെ പൂർണരൂപം ഇതല്ല. കുറച്ച് കൂടി വലുതാണ്. അത്ര വലിപ്പം വേണ്ടാത്തതുകൊണ്ടാണ് ചുരുക്കി ഇങ്ങനൊരു താലി തയ്യാറാക്കി എടുത്തത് എന്ന് ആര്യ പറയുന്നു.
Arya Badai shares her wedding details