ലക്ഷ്മി മേനോന് സംഭവിച്ചത്...! വിനയായത് ഒറ്റക്കാര്യം, പിന്നാലെ സിനിമകളിൽ നിന്ന് അകന്നു; ഒന്ന് നന്നാകൂ എന്ന് അമ്മ

ലക്ഷ്മി മേനോന് സംഭവിച്ചത്...! വിനയായത് ഒറ്റക്കാര്യം, പിന്നാലെ സിനിമകളിൽ നിന്ന് അകന്നു; ഒന്ന് നന്നാകൂ എന്ന് അമ്മ
Aug 27, 2025 02:40 PM | By Athira V

കൊച്ചിയിൽ ഐ‌ടി ജീവനക്കാരനെ ത‌ട്ടിക്കൊണ്ട് പോയ കേസിൽ നടി ലക്ഷ്മി മേനോനും പ്രതി. നടിയെ പൊലീസ് തിരയുകയാണ്. ലക്ഷ്മി മോനോനും സുഹൃത്തുക്കളും കാർ ത‌‌ടഞ്ഞ് ബഹളം വെക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കാറിൽ നിന്ന് യുവാവിനെ വലിച്ചിറക്കി മറ്റൊരു വാ​ഹനത്തിൽ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചു എന്നാണ് പരാതി. ഓ​ഗസ്റ്റ് 24 ന് രാത്രിയാണ് സംഭവം നടന്നത്. ലക്ഷ്മി മേനോൻ ഒളിവിലാണെന്നാണ് വിവരം.

തമിഴകത്ത് വലിയ ജനപ്രീതിയുള്ള നടിയായിരുന്നു ലക്ഷ്മി മേനോൻ. എന്നാൽ കഴിഞ്ഞ കുറേ നാളുകളായി നടി സിനിമാ രം​ഗത്ത് സജീവമല്ല. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രമുഖി 2 എന്ന സിനിമയിലാണ് ലക്ഷ്മി മേനോനെ പ്രേക്ഷകർ കണ്ടത്. സ്കൂൾ പഠന കാലത്തേ സിനിമാന രം​ഗത്തേക്ക് വന്നയാളാണ് ലക്ഷ്മി മേനോൻ. രഘുവിന്റെ സ്വന്തം റസിയ എന്ന സിനിമയിൽ ചെറിയ വേഷത്തിൽ ലക്ഷ്മി അഭിനയിച്ചു. ഈ സിനിമയിൽ അഭിനയിക്കുമ്പോൾ എട്ട് ക്ലാസിൽ പഠിക്കുകയായിരുന്നു ലക്ഷ്മി മേനോൻ. പിന്നീട് ഐഡിയൽ കപ്പിൾ എന്ന മലയാള സിനിമയിലും പ്രധാന വേഷം ചെയ്തു. എന്നാൽ ഈ സിനിമകളൊന്നും ശ്രദ്ധിക്കപ്പെട്ടില്ല.

തമിഴ് സിനിമാ ലോകത്താണ് ലക്ഷ്മി മേനോൻ താരമായി വളർന്നത്. കുംകി, സുന്ദരപാണ്ഡ്യൻ എന്നീ തമിഴ് സിനിമകൾ വൻ ഹിറ്റായി. ഇതോടെ തമിഴകത്തെ ഭാ​ഗ്യനായികയായി ലക്ഷ്മി മേനോൻ അറിയപ്പെട്ടു. നയൻതാര, അമല പോൾ തുടങ്ങിയ മലയാളി നടിമാർക്ക് ശേഷം തമിഴകത്ത് താര പദവി നേടുന്നു അടുത്ത നടിയായി ലക്ഷ്മി മേനോൻ മാറി. തിരക്കുള്ള നടിയായി മാറിയതോടെ മലയാളത്തിൽ നിന്നും അവസരം വന്നു. അവതാരം എന്ന മലയാള സിനിമയിൽ ലക്ഷ്മി മേനോൻ നായികയായെത്തി. ദിലീപായിരുന്നു സിനിമയിലെ നായകൻ.


എന്നാൽ ഒരു ഘട്ടത്തിൽ ലക്ഷ്മി മേനോൻ സിനിമാ രം​ഗത്ത് നിന്നും അകന്നു. 2016 മുതലാണ് നടി സിനിമകളിൽ നിന്ന് അകന്ന് തുടങ്ങിയത്. ഗ്രാമീണ പെൺകൊടിയായി അഭിനയിച്ച് തനിക്ക് മടുത്തെന്നും അഭിനയത്തിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചെന്നും ഒരിക്കൽ ലക്ഷ്മി മേനോൻ പറഞ്ഞു. പിന്നീട് ലക്ഷ്മി മേനോൻ പഠനത്തിലേക്ക് ശ്രദ്ധ കൊടുത്തു. ഇടവേളയ്ക്ക് ശേഷം നല്ല അവസരങ്ങളൊന്നും ലക്ഷ്മി മേനോനെ തേടി വന്നില്ല.

അഭിമുഖങ്ങളിൽ എപ്പോഴും രസകരമായി സംസാരിക്കുന്നയാളാണ് ലക്ഷ്മി മേനോൻ. താരമെന്ന ഭാവത്തോടെ ഒരിക്കലും ആരാധകർ ലക്ഷ്മി മേനോനെ കണ്ടിട്ടില്ല. കരിയറും മറ്റ് കാര്യങ്ങളുമൊന്നും ലക്ഷ്മി മേനോൻ ​ഗൗരവമായെടുത്തിരുന്നില്ല. അത്രയും ചെറിയ പ്രായത്തിലാണ് നടി അഭിനയ രം​ഗത്തേക്ക് വന്നത്. ഒന്ന് നന്നാകൂ എന്നാണ് അമ്മ ഇപ്പോൾ തന്നോട് പറയാറെന്ന് ലക്ഷ്മി മേനോൻ ഒരിക്കൽ ലക്ഷ്മി മേനോൻ പറഞ്ഞു. ഇപ്പോൾ വന്നിരിക്കുന്ന വാർത്ത ലക്ഷ്മി മേനോന്റെ തമിഴ് ആരാധകർക്ക് വലിയ ഞെട്ടലായിരിക്കും. സിനിമയിൽ കാണുന്നത് പോലെ ​ഗ്രാമീണ പെൺകുട്ടിയാണ് ലക്ഷ്മി മേനോൻ എന്നാണ് പല ആരാധകരുടെയും ധാരണ.


എന്നാൽ ഈ ഇമേജാണ് ലക്ഷ്മി മേനോന്റെ കരിയറിൽ ഏറ്റവും വലിയ വിനയാതത്. സുന്ദരപാണ്ഡ്യൻ, കൊമ്പൻ, പാണ്ഡ്യനാട് തുടങ്ങിയ സിനിമകളിലെല്ലാം ലക്ഷ്മി മേനോന് ലഭിച്ചത് ​ഒരേ ലുക്കിലുള്ള കഥാപാത്രങ്ങളാണ്. വ്യത്യസ്തമായ റോളുകൾ ചെയ്യാനുള്ള അവസരം ലക്ഷ്മി മേനോനുണ്ടായില്ല. ലെെം ലെെറ്റിൽ സജീവമായി നിൽക്കാനുള്ള ശ്രമങ്ങളും ലക്ഷ്മി മേനോന്റെ ഭാ​ഗത്ത് നിന്നുണ്ടായില്ല. പിആർ വർക്കുകളും ഫോട്ടോഷൂട്ടുമെല്ലാം ഇന്ന് നടിമാർക്ക് അനിവാര്യമാണ്. എന്നാൽ ലക്ഷ്മി മേനോൻ ഇതിനോടൊന്നും വലിയ താൽപര്യം കാണിച്ചില്ല. സിനിമാ രം​ഗത്ത് മുൻനിര സ്ഥാനം പോയതിൽ നടിക്ക് നിരാശയില്ലെന്നും അഭിമുഖങ്ങളിൽ നിന്ന് വ്യക്തമാണ്.

lakshmimenon was once known as the lucky heroine of kollywood details here

Next TV

Related Stories
ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പ്; സാന്ദ്ര തോമസിന് പരാജയം, മമ്മി സെഞ്ച്വറി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു

Aug 27, 2025 07:42 PM

ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പ്; സാന്ദ്ര തോമസിന് പരാജയം, മമ്മി സെഞ്ച്വറി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു

ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പ്; സാന്ദ്ര തോമസിന് പരാജയം, മമ്മി സെഞ്ച്വറി ജനറല്‍ സെക്രട്ടറിയായി...

Read More >>
ലക്ഷ്മി മേനോന് താൽക്കാലിക ആശ്വാസം; ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Aug 27, 2025 06:36 PM

ലക്ഷ്മി മേനോന് താൽക്കാലിക ആശ്വാസം; ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ്...

Read More >>
ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം; നടി ലക്ഷ്മി മേനോന്‍ മുന്‍കൂര്‍ ജാമ്യം തേടി

Aug 27, 2025 06:18 PM

ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം; നടി ലക്ഷ്മി മേനോന്‍ മുന്‍കൂര്‍ ജാമ്യം തേടി

കൊച്ചിയില്‍ ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ നടി ലക്ഷ്മി മേനോന്‍ മുന്‍കൂര്‍ ജാമ്യം തേടി...

Read More >>
'സമ്മാനം കിട്ടാതെ വിഷമിച്ചു, പക്ഷേ അദ്ദേഹത്തിന്റെ ആ വാക്ക് മതിയായിരുന്നു'; മനസ്സ് തുറന്ന് ബേസിൽ ജോസഫ്

Aug 27, 2025 05:59 PM

'സമ്മാനം കിട്ടാതെ വിഷമിച്ചു, പക്ഷേ അദ്ദേഹത്തിന്റെ ആ വാക്ക് മതിയായിരുന്നു'; മനസ്സ് തുറന്ന് ബേസിൽ ജോസഫ്

സമ്മാനം കിട്ടാതെ വിഷമിച്ചു, പക്ഷേ അദ്ദേഹത്തിന്റെ ആ വാക്ക് മതിയായിരുന്നു'; മനസ്സ് തുറന്ന് ബേസിൽ...

Read More >>
'സ്നേഹത്തിന്റെ യഥാർത്ഥ രൂപം തിയേറ്ററിലെ നിങ്ങളുടെ സാന്നിധ്യമാണ്'; ചിത്രം തിയേറ്ററിൽ പോയി കാണൂ, അഭ്യർത്ഥനയുമായി മഹേഷ് നാരായണൻ

Aug 27, 2025 04:25 PM

'സ്നേഹത്തിന്റെ യഥാർത്ഥ രൂപം തിയേറ്ററിലെ നിങ്ങളുടെ സാന്നിധ്യമാണ്'; ചിത്രം തിയേറ്ററിൽ പോയി കാണൂ, അഭ്യർത്ഥനയുമായി മഹേഷ് നാരായണൻ

'സ്നേഹത്തിന്റെ യഥാർത്ഥ രൂപം തിയേറ്ററിലെ നിങ്ങളുടെ സാന്നിധ്യമാണ്'; ചിത്രം തിയേറ്ററിൽ പോയി കാണൂ, അഭ്യർത്ഥനയുമായി മഹേഷ്...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall