---
title: "#Diyakrishna | എന്നെ ഭാര്യയാക്കണമെന്നാണ് അശ്വിൻ ആഗ്രഹിച്ചത്;ഒളിച്ചോടി പോയി വീട്ടുകാരെ ചതിച്ചതല്ല! രഹസ്യ വിവാഹത്തെ പറ്റി ദിയ"
english_title: "#Ashwin #wanted #wife #didn't #run #away #cheat #his #family #Diya #about #secret #marriage"
publisher: "moviemax.in"
canonical_url: "https://moviemax.in/news/235958/ashwin-wanted-wife-didnt-run-away-cheat-his-family-diya-about-secret-marriage"
published_at: "2024-09-16T16:12:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e80be03de16_diaya.jpg"
keywords: []
---

# #Diyakrishna | എന്നെ ഭാര്യയാക്കണമെന്നാണ് അശ്വിൻ ആഗ്രഹിച്ചത്;ഒളിച്ചോടി പോയി വീട്ടുകാരെ ചതിച്ചതല്ല! രഹസ്യ വിവാഹത്തെ പറ്റി ദിയ

> **Lead Summary:** **വി**വാഹത്തോട് അനുബന്ധിച്ചുള്ള വിശേഷങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ദിയ കൃഷ്ണയും ഭര്‍ത്താവ് അശ്വിന്‍ ഗണേശും. സെപ്റ്റംബര്‍ അഞ്ചിന് വിവാഹിതരായ ഇരുവരും തൊട്ട് പിന്നാലെ ഒരു വീഡിയോ പുറത്ത് വിട്ടു.

## Article Content

**വി**വാഹത്തോട് അനുബന്ധിച്ചുള്ള വിശേഷങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ദിയ കൃഷ്ണയും ഭര്‍ത്താവ് അശ്വിന്‍ ഗണേശും. സെപ്റ്റംബര്‍ അഞ്ചിന് വിവാഹിതരായ ഇരുവരും തൊട്ട് പിന്നാലെ ഒരു വീഡിയോ പുറത്ത് വിട്ടു.

തങ്ങളുടെ ജീവിതത്തിലെ ഒരു രഹസ്യമെന്ന് സൂചിപ്പിച്ച് ഇട്ട വീഡിയോയില്‍ ഇരുവരും മുന്‍പ് വിവാഹിതരായത് പോലെയാണ് കാണിച്ചിരുന്നത്.

ഇത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് കാരണമായി. വീട്ടുകാരെ പോലും വഞ്ചിച്ച് ദിയയും അശ്വിനും ചേര്‍ന്ന് നാടകം കളിക്കുകയായിരുന്നു എന്നായിരുന്നു ഭൂരിഭാഗം കമന്റുകളും.

എന്നാല്‍ ആ വീഡിയോയ്ക്ക് പിന്നിലെ യഥാര്‍ഥ സംഭവമെന്താണെന്ന് തുറന്ന് പറയുകയാണ് ദിയയിപ്പോള്‍. ഓണാഘോഷത്തെ കുറിച്ച് പറഞ്ഞ് പങ്കുവെച്ച പുതിയ വ്‌ളോഗിലൂടെയാണ് ദിയ മനസ് തുറക്കുന്നത്.

 അടുത്തിടെ എന്റെയും അശ്വിന്റെയും സീക്രട്ട് എന്ന് പറഞ്ഞ് ഞാനൊരു റീല്‍സ് ഇട്ടിരുന്നു. അത് കണ്ട് ആളുകള്‍ പറഞ്ഞത് അച്ഛനെയും അമ്മയെയും ബഹുമാനിച്ചില്ല, വീട്ടുകാര്‍ അറിയാതെ നേരത്തെ കെട്ടി...

എന്നൊക്കെ. കെട്ട് കഴിഞ്ഞില്ലായിരുന്നു. അത് ഞങ്ങളുടെ ഒരു വിശ്വാസം മാത്രമാണ്. അന്ന് ഞങ്ങള്‍ ലീഗലി കെട്ടിയിരുന്നെങ്കില്‍ ഇപ്പോള്‍ എന്തിനാണ് വീണ്ടുമൊരു കല്യാണം കഴിക്കുന്നത്. ഇത്രയും പൈസ ചിലവാക്കി കല്യാണം കഴിക്കേണ്ട ഒരു ആവശ്യവുമില്ലായിരുന്നു.

പ്രത്യേകിച്ച് എനിക്ക് പൈസ അത്രയും ചിലവാക്കുന്നത് ഇഷ്ടമേയല്ല. കല്യാണം നടത്തുണ്ടെങ്കില്‍ വീട്ടുകാരോട് പറഞ്ഞ് അവരുടെ അനുഗ്രഹത്തോട് കൂടി മാത്രമേ ഉണ്ടാവുകയുള്ളുവെന്ന് നേരത്തെ ഞങ്ങള്‍ പറഞ്ഞിരുന്നു.

എന്റെയും അശ്വിന്റെയും തീരുമാനമായിരുന്നു അത്. എന്നെ ഇഷ്ടമാണെന്ന് തോന്നിയ നിമിഷം തന്നെ അദ്ദേഹമത് അറിയിച്ചിട്ടുണ്ട്. എന്നെ ഒരു ഗേള്‍ഫ്രണ്ടായിട്ടല്ല, ഭാര്യയായി കാണണം എന്നാണ് അശ്വിന്‍ ആദ്യം പറഞ്ഞത്. വിവാഹം കഴിക്കുമോ എന്നൊന്നും അറിയില്ല.

എന്നിരുന്നാലും എന്നോട് അങ്ങനെ ആദ്യമായി പറഞ്ഞത് അവനാണ്. ഞാന്‍ ഓക്കെ പറഞ്ഞു. അങ്ങനെയെങ്കില്‍ നമുക്കൊരു പ്രൊമിസ് ചെയ്യാം. ഒരു അമ്പലത്തിന് മുന്നില്‍ പോയി ചെയിന്‍ ഇടുകയോ മംഗല്‍സൂത്ര ധരിക്കുകയോ ചെയ്യാമെന്ന് പറഞ്ഞു.

എന്റെ ഒരു സമാധാനത്തിന് വേണ്ടിയാണ് അങ്ങനെ പറഞ്ഞത്. അശ്വിനും അതിന് സമ്മതമായിരുന്നു. അന്ന് ധരിച്ച മംഗല്‍സൂത്ര സ്വര്‍ണത്തിന്റെ മുത്തുകളായിരുന്നെങ്കില്‍ അത് ഡയമണ്ട് ആക്കിയിട്ടാണ് ഇപ്പോള്‍ ധരിച്ചിരിക്കുന്നത്.

അന്ന് വാങ്ങിയിട്ടതാണ് എന്റെ താലി. മൂന്ന് സുഹൃത്തുക്കളും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ഭാവിയിലതൊരു റീലാക്കി ഇടാമെന്ന് കരുതി എടുത്ത വീഡിയോ ആയിരുന്നില്ല. സുഹൃത്തുക്കള്‍ സന്തോഷത്തോടെ പകര്‍ത്തിയതാണ്.

അവരുടെ ഫോണില്‍ നിന്നും പിന്നീട് ഞങ്ങള്‍ക്ക് കിട്ടിയതാണ്. അന്ന് ബാംഗ്ലൂരുള്ള ചെറിയൊരു അമ്പലത്തിന് മുന്നില്‍ പോയി നിന്ന് പ്രാര്‍ഥിച്ചിട്ട് അശ്വിന്‍ ഗിഫ്റ്റ് ചെയ്തതാണ് ആ കരിമണിമാല. അത് താലിയാക്കി ഇപ്പോള്‍ മാറ്റി എന്നേയുള്ളു.

കല്യാണത്തിന് വേറൊരു താലി വാങ്ങിക്കണമെന്ന് പോലും എനിക്കില്ലായിരുന്നു. അല്ലാതെ ഞങ്ങള്‍ പ്രേമിച്ച് ഒളിച്ചോടി പോയി രജിസ്റ്റര്‍ മ്യാരേജ് ചെയ്തതൊന്നുമായിരുന്നില്ല. അങ്ങനെ ചെയ്ത് വീട്ടുകാരെ പറ്റിച്ചതുമല്ല.

സ്‌നേഹത്തിന്റെയും റിലേഷന്‍ഷിപ്പിന്റെയും വാല്യൂ അറിയാത്തവര്‍ക്കേ ഇതുപോലെ മോശമായി കമന്റിടാന്‍ സാധിക്കുകയുള്ളു. വീട്ടിലുള്ള പ്രശ്‌നങ്ങളൊക്കെ എന്റെ വീഡിയോയുടെ താഴെ വന്ന് കമന്റിട്ടോണ്ട് അല്ല തീര്‍ക്കേണ്ടത്.

അത് നിങ്ങള്‍ നിങ്ങളുടെ വീട്ടില്‍ തന്നെ തീര്‍ക്കണമെന്നും ദിയ കൂട്ടിച്ചേര്‍ത്തു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/235958/ashwin-wanted-wife-didnt-run-away-cheat-his-family-diya-about-secret-marriage)