#Netflix | 'ലക്ക്' സിനിമയുടെ കോപ്പിയടിയാണ് 'സ്ക്വിഡ് ഗെയിം'; നെറ്റ്ഫ്ലിക്സിനെതിരെ ആരോപണവുമായി ബോളിവുഡ് സംവിധായകൻ

#Netflix | 'ലക്ക്' സിനിമയുടെ കോപ്പിയടിയാണ് 'സ്ക്വിഡ് ഗെയിം'; നെറ്റ്ഫ്ലിക്സിനെതിരെ ആരോപണവുമായി ബോളിവുഡ് സംവിധായകൻ
Sep 15, 2024 04:08 PM | By Jain Rosviya

(moviemax.in)ലോകമെമ്പാടും ഏറെ ചർച്ചയായ വെബ് സീരീസായിരുന്നു സ്ക്വിഡ് ഗെയിം. കൊറിയൻ സീരിസിനെ പിന്നീട് നെറ്റ് ഫ്ല്രിക്സ് ഏറ്റെടുക്കുകയായിരുന്നു.

2021 കോവിഡ് കാലത്ത് സ്ട്രീം ചെയ്ത സീരിസിന്റെ ആദ്യ ഭാഗം നെറ്റ്ഫ്‌ളിക്‌സിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ ലഭിച്ച സീരിസ് കൂടിയായിരുന്നു.

മൂന്ന് വർഷങ്ങൾക്ക് ശേഷം 2024 ഡിസംബർ 26 ന് സ്‌ക്വിഡ് ഗെയിം സീസൺ 2 പ്രീമിയർ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് നെറ്റ്ഫ്ലിക്സ്.

എന്നാൽ സീരീസിനെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ സംവിധായകൻ സോഹം ഷാ.

കോപ്പിയടിയാരോപണമാണ് നെറ്റ്ഫ്ലിക്സിനെതിരെയും സംവിധായകനെതിരെയും സോഹം ഷാ ആരോപിക്കുന്നത്. 2009 ൽ റിലീസ് ചെയ്ത തന്റെ ഹിന്ദി ചിത്രം ലക്കിന്റെ കോപ്പിയടിയാണ് ചിത്രമെന്നാണ് സോഹം ഷാ ആരോപിക്കുന്നത്.

തന്റെ സിനിമയുടെ തീം കോപ്പിയടിച്ചാണ് കൊറിയൻ എഴുത്തുകാരൻ ഹ്വാങ് ഡോങ് ഹ്യൂക്ക് സ്‌ക്വിഡ് ഗെയിം സീരിസിന് തിരക്കഥ ഒരുക്കിയതെന്നാണ് സോഹം ഷാ ആരോപിക്കുന്നത്.

പണം സമ്പാദിക്കുന്നതിനായി ഒരുകൂട്ടം ആളുകൾ വെല്ലുവിളി നിറഞ്ഞ ഗെയിമുകളിൽ പങ്കെടുക്കുന്നതും ഈ ഗെയിമുകൾ പങ്കെടുക്കുന്നവരുടെ ജീവൻ എടുക്കുന്നതുമായിരുന്നു ലക്ക് എന്ന സിനിമയുടെ പ്രമേയം.

ഒരോ കളിക്കാരൻ മരിക്കുമ്പോഴും ജീവിച്ചിരിക്കുന്ന മത്സരാർത്ഥികൾക്കുള്ള സമ്മാനതുക വർധിക്കുമായിരുന്നു.

സഞ്ജയ് ദത്ത്, ഇമ്രാൻ ഖാൻ, ശ്രുതി ഹാസൻ, മിഥുൻ ചക്രവർത്തി തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്.

#SquidGame #copycat #movie #Luck #Bollywood #director #SohamShah #accuses #Netflix

Next TV

Related Stories
ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

Aug 27, 2025 01:39 PM

ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

'പപ്പ ബുക്ക' 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക എന്‍ട്രി ആയി...

Read More >>
'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

Aug 27, 2025 11:05 AM

'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവിന്റെ വീഡിയോ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തി ആലിയ...

Read More >>
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

Aug 20, 2025 10:25 AM

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക പട്ടികയിൽ മുന്നിൽ...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall