---
title: " #Nazriya | 'അജിത്ത് ഫാനായിട്ടും ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം നിർത്തുന്നതിനെക്കുറിച്ച് നസ്രിയ"
english_title: "#Even #being #Ajith #fan #stand  #Nazriya #Vijay #quitting #acting"
publisher: "moviemax.in"
canonical_url: "https://moviemax.in/news/235952/even-being-ajith-fan-stand-nazriya-vijay-quitting-acting"
published_at: "2024-09-16T15:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e8081e1283c_Untitled-13_copy.jpg"
keywords: []
---

#  #Nazriya | 'അജിത്ത് ഫാനായിട്ടും ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം നിർത്തുന്നതിനെക്കുറിച്ച് നസ്രിയ

> **Lead Summary:** **[എച്ച് വിനോദ് സംവിധാനം **ചെയ്യുന്ന പുതിയ ചിത്രത്തോടെ അഭിനയജീവിതം അവസാനിപ്പിക്കാനൊരുങ്ങുകയാണ് തമിഴ് സൂപ്പർതാരം വിജയ്. ദളപതി 69 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനത്തിന് മുന്നോടിയായി സൂപ്പർതാരത്തിന് ആദരമർപ്പിച്ചുകൊണ്ടുള്ള വീഡിയോയും പുറത്തിറക്കിയിരുന്നു.

## Article Content

**[എച്ച് വിനോദ് സംവിധാനം **ചെയ്യുന്ന പുതിയ ചിത്രത്തോടെ അഭിനയജീവിതം അവസാനിപ്പിക്കാനൊരുങ്ങുകയാണ് തമിഴ് സൂപ്പർതാരം വിജയ്. ദളപതി 69 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനത്തിന് മുന്നോടിയായി സൂപ്പർതാരത്തിന് ആദരമർപ്പിച്ചുകൊണ്ടുള്ള വീഡിയോയും പുറത്തിറക്കിയിരുന്നു.

വിജയ് അഭിനയം അവസാനിപ്പിക്കുന്നു എന്നതിൽ വിഷമിക്കുന്ന നിരവധി ആരാധകരെപ്പോലെ തന്നെയാണ് നടി നസ്രിയയുംവിജയ് അഭിനയം നിർത്തുന്നു എന്നതിൽ ഏറെ വിഷമത്തിലാണ് നസ്രിയയും.സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചെറുകുറിപ്പിലൂടെയാണ് നസ്രിയ തന്റെ സങ്കടം പറഞ്ഞത്. ഇതിഹാസം എന്നാണ് പോസ്റ്റിൽ വിജയ്‌യെ നസ്രിയ വിശേഷിപ്പിച്ചത്.

> "അജിത്ത് സാറിന്റെ കടുത്ത ആരാധികയായിട്ടും ദളപതി 69 വിജയ് സാറിന്റെ അവസാന ചിത്രം ആയിരിക്കുമെന്നത് ഏറെ വിഷമിപ്പിക്കുന്നു.ആ ഇതിഹാസത്തിന്റെ അവസാന പ്രകടനം എന്നത് ശരിക്കും ഒരേസമയം സന്തോഷവും വേദനയുമുണ്ടാക്കുന്നു." നസ്രിയ കുറിച്ചു

[https://x.com/Nazriya4U_/status/1834647448045883428](https://x.com/Nazriya4U_/status/1834647448045883428)[****](https://x.com/Nazriya4U_/status/1834647448045883428)

കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമ്മിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ ദളപതി 69 നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുണ് സഹനിർമാണം.

ഈ വർഷം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്ടോബറിൽ തിയേറ്ററിലേക്കെത്തും. ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച വിജയുടെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ ചിത്രമായിരിക്കും ദളപതി 69 എന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു.

ആരാധകർക്ക് ആവേശം നൽകുന്ന പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാകുമെന്നും മറ്റു താരങ്ങളെക്കുറിച്ചും അണിയറപ്രവർത്തകരെക്കുറിച്ചുമുള്ള വിവരങ്ങൾ പങ്കുവയ്ക്കുമെന്നും കെ വി എൻ പ്രൊഡക്ഷൻസ് അറിയിച്ചു. അതേസമയം വിജയ് നായകനായ ദ ​ഗോട്ട് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. വെങ്കട്ട് പ്രഭുവാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/235952/even-being-ajith-fan-stand-nazriya-vijay-quitting-acting)