#poornimaIndrajith | വർഷങ്ങളായുള്ള അധ്വാനം'; പൂർണ്ണിമയുടെയും ഇന്ദ്രന്റെയും കൊട്ടാരം

#poornimaIndrajith | വർഷങ്ങളായുള്ള അധ്വാനം'; പൂർണ്ണിമയുടെയും ഇന്ദ്രന്റെയും കൊട്ടാരം
2024-09-16T19:54:00 | By Adithya N P

(moviemax.in)സിനിമാ പാരമ്പര്യമൊന്നുമില്ലാതെ അഭിനയത്തിലേക്ക് എത്തിയ സഹോദരിമാരാണ് പൂർണ്ണിമയും സഹോദരി പ്രിയയും. മാ​ഗസീനിൽ‌ കവർ​ ​ഗേളായി ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെയാണ് സിനിമാ-സീരിയൽ രം​ഗത്തേക്ക് പൂർണ്ണിമ അരങ്ങേറുന്നത്.

വിവാഹിതയാകുന്നത് വരെ അഭിനയത്തിൽ സജീവമായിരുന്നു ഇരുവരും. പൂർണ്ണിമ പിന്നീട് അഭിനയത്തിലേക്ക് തിരിച്ചെത്തി. പക്ഷെ വളരെ സെലക്ടീവായി മാത്രമെ സിനിമകൾ ചെയ്യുന്നുള്ളു.

പ്രിയ ഭർത്താവിനും മകനുമൊപ്പം യുട്യൂബ് വ്ലോ​ഗിങും യാത്രകളും ബിസിനസുമെല്ലാമായി തിരിക്കിലാണ്.അതിനാൽ തന്നെ അഭിനയത്തിലേക്ക് പിന്നീട് തിരിഞ്ഞ് നോക്കിയിട്ടില്ല.

പ്രിയയുടെ ഭർത്താവ് നിഹാലും നടനാണ്. മുംബൈ പോലീസിലെ നിഹാലിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടുപേർക്കും കുടുംബവും കുഞ്ഞുങ്ങളും അതുമായി ബന്ധപ്പെട്ട തിരക്കുകളുമായതിനാൽ ഓണം പോലുള്ള ആഘോഷങ്ങൾ വരുമ്പോഴാണ് ഒത്തുകൂടാനും സമയം ചിലവഴിക്കാനും സാധിക്കുന്നത്.

ഇത്തവണ ആ ഒത്തുചേരൽ ഇന്ദ്രജിത്തിന്റെയും പൂർണ്ണിമയുടേയും എറണാകുളത്തെ പുതിയ വീട്ടിലായിരുന്നു. പൂർണ്ണിമയുടെ മാതാപിതാക്കളും പ്രിയയും നിഹാലും മകനും മല്ലിക സുകുമാരനും പൃഥ്വിരാജും എല്ലാം തിരക്കുകളും മാറ്റിവെച്ച് എത്തിയിരുന്നു.

പൂർണിമയുടെ രണ്ട് പെൺമക്കളും ഉണ്ടായിരുന്നു. എന്നാൽ സുപ്രിയയും മകൾ അലംകൃതയും മാത്രം ഉണ്ടായിരുന്നില്ല. തിരുവോണം എങ്ങനെ ആഘോഷിച്ചുവെന്നത് വിശദമായ യുട്യൂബ് വ്ലോ​ഗായി പ്രിയയും നിഹാലും പങ്കിട്ടിട്ടുണ്ട്.

പ്രിയയും നിഹാലും തങ്ങളുടെ ഒരു ഹാപ്പി സ്റ്റോർ എന്ന സ്ഥാപനത്തിലെ ഓണാഘോഷത്തിനുശേഷമാണ് പൂർണ്ണിമയുടെയും ഇന്ദ്രജിത്തിന്റെയും വീട്ടിലെത്തിയത്.

സ്ഥാപനത്തിലെ സ്റ്റാഫുകൾക്കൊപ്പം ആഘോഷമായി ഒരു സദ്യ കഴിച്ചുവെന്നും രണ്ടാമത്തെ സദ്യ കഴിക്കാനായാണ് പൂർണ്ണിമയുടെയും ഇന്ദ്രജിത്തിന്റേയും വീട്ടിലേക്ക് എത്തിയതെന്നും ഇരുവരും വീഡിയോയിൽ പറഞ്ഞു.

തങ്ങൾ കുടുംബാം​ഗങ്ങൾ മാത്രമല്ല ചില സുഹൃത്തുക്കളുമെല്ലാം ഒത്തുകൂടലിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ടെന്നും വളരെ പ്രൈവെറ്റ് പാർട്ടിയായിതിനാൽ വ്ലോ​ഗ് ചെയ്യുന്നില്ലെന്നും വീഡിയോയിൽ നിഹാൽ പറഞ്ഞു.

വ്ലോ​ഗ് അതിവേ​ഗത്തിൽ ശ്രദ്ധനേടി. അതിനുള്ള പ്രധാന കാരണം പൂർണ്ണിമയുടെയും ഇന്ദ്രജിത്തിന്റെ പുതിയ വീടിന്റെ വിശേഷങ്ങളാണ്. ഇക്കഴിഞ്ഞ മെയ്യിലായിരുന്നു ഇവരുടെ വീടിന്റെ പാലുകാച്ചൽ ചടങ്ങ് നടന്നത്.

അതുവരെ കുടുംബസമേതം പൂർണ്ണിമയും ഇന്ദ്രനും മക്കളും ഒരു ലക്ഷ്വറി ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നത്. ഗൃഹപ്രവേശത്തിന്റെ ചിത്രങ്ങള്‍ പൂര്‍ണിമ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു.

രണ്ട് വര്‍ഷം മുമ്പ് വീട് നിര്‍മാണത്തിനിടെ എടുത്ത വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പൂര്‍ണിമ പോസ്റ്റ് ചെയ്തിരുന്നു. അന്ന് പണിതുകൊണ്ടിരിക്കുന്ന വീടിന്റെ ഭിത്തിയില്‍ സിമന്റ് തേക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചത്.

സ്വന്തമായി വീട് പണിയുന്നതിന്റെ സന്തോഷം എന്ന കുറിപ്പും ഈ വീഡിയോക്കൊപ്പം ചേര്‍ത്തിരുന്നു.ഓക്കെ അല്ലേയെന്ന് തൊഴിലാളികളോട് പൂര്‍ണിമ ചോദിക്കുന്നതും പെര്‍ഫെക്ടാണെന്ന് പൂര്‍ണിമ തന്നെ പറയുന്നതും വീഡിയോയില്‍ കാണാമായിരുന്നു.

വീടിന്റെ പഠിപ്പുരയ്ക്ക് അരികിൽ നിന്നുകൊണ്ട് നിഹാൽ‌ പറഞ്ഞത് ഇങ്ങനെയാണ്. കിടിലൻ വീടാണ്. അവരുടെ വർഷങ്ങളോളം നീണ്ട അധ്വാനത്തിന്റെ ഫലമാണ്. ഇങ്ങനൊരു വീട് നിങ്ങൾ എവിടെയും കണ്ട് കാണില്ല. ഭയങ്കര യൂണീക്കാണ് എന്നാണ് നിഹാൽ പറഞ്ഞത്.

കേരളത്തിൽ മറ്റാരെങ്കിലും ഈ ഡിസൈനിൽ വീട് പണിതിട്ടുണ്ടോയെന്ന് സംശയമാണ്. പെയിന്റിങും വാതിലുകളും ജനലുകളും വീട്ടിലെ ഫർണ്ണീച്ചറുകളും ഫ്ലോറിങുമെല്ലാം ഒന്നിനൊന്ന് വ്യത്യസ്തവും ഇതുവരെ കണ്ടിട്ടില്ലാത്തതുമാണ്.

വീടിന് അകത്ത് മരങ്ങൾക്കും ചെടികൾക്കുമെല്ലാം വലിയൊരു പ്രധാന്യം പൂർണ്ണിമയും ഇന്ദ്രജിത്തും നൽകിയിട്ടുണ്ട്. നാല് വർഷത്തിന് മുകളിൽ സമയം എടുത്താണത്രെ വീട് പണി പൂർത്തിയാക്കിയത്.

ഇരുവരുടെയും സമ്മതം വാങ്ങി ഹോം ടൂർ ചെയ്യാൻ നി​ഹാലിനോടും പ്രിയയോടും ആരാധകർ ആവശ്യപ്പെട്ടു. അടുത്തിടെയായി പൂർണ്ണിമയുടെ ഫോട്ടോഷൂട്ടിന്റെ പ്രധാന ലൊക്കേഷൻ പുതിയ വീടിന്റെ അകത്തളമാണ്.

പ്രാർത്ഥനയുടെയും നക്ഷത്രയുടെയും ഇൻസ്റ്റ​ഗ്രാം റീൽ വീഡിയോകളിലും വീടിന്റെ ഉള്ളിലെ വിശേഷങ്ങൾ കാണാം.

Content Highlight: #years #of #labor #Palace #Purnima #and #Indrajith

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup