#Shakira | വസ്ത്രത്തിനിടയിലൂടെ ന​ഗ്നത പകർത്താൻ ആരാധകന്റെ ശ്രമം, ദേഷ്യപ്പെട്ട് വേദി വിട്ട് ഷാക്കിറ

#Shakira | വസ്ത്രത്തിനിടയിലൂടെ ന​ഗ്നത പകർത്താൻ ആരാധകന്റെ ശ്രമം, ദേഷ്യപ്പെട്ട് വേദി വിട്ട് ഷാക്കിറ
Sep 16, 2024 09:16 PM | By Jain Rosviya

(moviemax.in)2010 ഫിഫ ലോകകപ്പ് സമയത്ത് ഇറങ്ങിയ വക്കാ വക്കാ എന്ന ഒറ്റ ​ഗാനം മതി ഷാക്കിറ എന്ന ​ഗായികയെ ഏത് സം​ഗീതപ്രേമിക്കും തിരിച്ചറിയാൻ.

തനിക്ക് നേരിട്ട ഒരു ദുരനുഭവത്തോടുള്ള ​ഗായികയുടെ പ്രതികരണം ഇപ്പോൾ സോഷ്യൽ മീഡിയാ ലോകത്ത് ചർച്ചയാവുകയാണ്.

ഒരു ആരാധകനിൽനിന്ന് നേരിട്ട മോശം പെരുമാറ്റത്തെത്തുടർന്ന് സം​ഗീത പരിപാടി പാതിയിൽ നിർത്തി വേദി വിട്ടിറങ്ങുകയായിരുന്ന അവർ.

ലിവ് മിയാമി നൈറ്റ് ക്ലബിലാണ് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയ സംഭവം അരങ്ങേറിയത്. ക്ലബിലെ അന്തരീക്ഷത്തിന് ചേരുംവിധം ഒരു ബ്രൗൺ മിനി ഡ്രസ് ആയിരുന്നു ഷാക്കിറ ധരിച്ചിരുന്നത്.

പുതിയ ​ഗാനമായ സോൾട്ടെറായ്ക്കൊപ്പം വേദിയിൽ നൃത്തംചെയ്യുകയായിരുന്നു ​ഗായിക. അപ്പോഴാണ് മുൻനിരയിലുണ്ടായിരുന്ന ഒരു ആരാധകൻ തന്റെ വസ്ത്രത്തിനിടയിലൂടെ ചിത്രം പകർത്താൻ ശ്രമിക്കുന്നത് ഷാക്കിറയുടെ ശ്രദ്ധയിൽപ്പെട്ടത്.

ഇത്തരത്തിൽ ചെയ്യരുതെന്ന് താക്കീത് ചെയ്തശേഷം അവർ നൃത്തം തുടർന്നു. എന്നാൽ അയാൾ വീണ്ടും സഭ്യമല്ലാത്ത രീതിയിൽ ദൃശ്യം പകർത്തുന്നത് കണ്ടതോടെ ​ഗായിക പ്രകടനം നിർത്തി വേദി വിട്ടിറങ്ങുകയായിരുന്നു.

ഷാക്കിറയ്ക്ക് നേരിട്ട ദുരനുഭവത്തിൽ പ്രതിഷേധവുമായി നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ പ്രതികരണങ്ങളുമായെത്തിയത്.

സെലിബ്രിറ്റികൾ പോലും ആളുകളിൽ നിന്ന് മോശം പെരുമാറ്റത്തിന് വിധേയരാകുന്ന ഒരു ലോകത്ത് സ്ത്രീകളുടെ സുരക്ഷയുടെ പ്രാധാന്യമാണ് പലരും കമന്റുകളായി പോസ്റ്റ് ചെയ്തത്.

സ്ത്രീകളോട് മോശമായി പെരുമാറുന്നവർ മാനസികമായി അസുഖം ബാധിച്ചവരാണെന്നും ചിലർ കമന്റ് ചെയ്തു. ഈ വർഷം മാർച്ചിലാണ് വിമെൻ ഡോണ്ട് ക്രൈ എന്ന ആൽബം ഷാക്കിറ പുറത്തിറക്കിയത്.

കഴിഞ്ഞ ഏഴുവർഷത്തിനിടെ അവർ പുറത്തിറക്കിയ ആൽബമായിരുന്നു ഇത്. സ്പാനിഷ് ഫുട്ബോളർ ജെറാർഡ് പിക്വേയുമായുള്ള വേർപിരിയലിനുശേഷം ഇപ്പോൾ അമേരിക്കയിലാണ് ഷാക്കിറ ജീവക്കുന്നത്.

#Shakira #left #stage #after #fans #attempt #capture #her #nudity #through #her #clothes

Next TV

Related Stories
'പറഞ്ഞതെല്ലാം കള്ളം, പ്രണയിച്ചത് നാലുകൊല്ലം'; കാമുകി 27 -കാരിയല്ല 48 -കാരിയെന്ന് തിരിച്ചറിഞ്ഞ് ഞെട്ടി യുവാവ്..!

Apr 18, 2025 12:53 PM

'പറഞ്ഞതെല്ലാം കള്ളം, പ്രണയിച്ചത് നാലുകൊല്ലം'; കാമുകി 27 -കാരിയല്ല 48 -കാരിയെന്ന് തിരിച്ചറിഞ്ഞ് ഞെട്ടി യുവാവ്..!

കാമുകിയെ കാണാന്‍ 48 വയസുള്ള ഒരു സ്ത്രീയെ പോലെ ആയിരുന്നില്ല. 27 വയസുള്ള യുവതിയെപ്പോലെയാണ്...

Read More >>
'ആവശ്യമുള്ളപ്പോൾ ഉപയോ​ഗിക്കുന്നു, പിന്നീട് വലിച്ചെറിയുന്നു; വൈറൽ ആയി ടോയ്‌ലെറ്റ് പേപ്പറിലെ രാജികത്ത്

Apr 16, 2025 10:44 AM

'ആവശ്യമുള്ളപ്പോൾ ഉപയോ​ഗിക്കുന്നു, പിന്നീട് വലിച്ചെറിയുന്നു; വൈറൽ ആയി ടോയ്‌ലെറ്റ് പേപ്പറിലെ രാജികത്ത്

ജോലി സ്ഥലത്ത് നേരിടേണ്ടി വന്ന ദുരിതങ്ങളും മേലുദ്യോ​ഗസ്ഥർ തന്നോട് പെരുമാറിയ രീതികളും കാരണം ടോയ്ലറ്റ് പേപ്പറിൽ രാജി കത്ത് എഴുതേണ്ടി വന്ന...

Read More >>
അമ്മാവന്‍ മരുമകളുമായി പ്രണയത്തിലായി, ഒളിച്ചോടി വിവാഹം, പിന്നാലെ കേസ്; ഒടുവില്‍ സംഭവിച്ചത്...!

Apr 12, 2025 11:08 PM

അമ്മാവന്‍ മരുമകളുമായി പ്രണയത്തിലായി, ഒളിച്ചോടി വിവാഹം, പിന്നാലെ കേസ്; ഒടുവില്‍ സംഭവിച്ചത്...!

വഴിയെ വീട്ടുകാര്‍ ഇരുവരുടെയും പ്രണയം കൈയോടെ പിടികൂടി. ഇതോടെ വീട്ടിലും നാട്ടിലും സംഭവം...

Read More >>
മരിച്ചുപോയ മുന്‍ഭര്‍ത്താവിന്റെ മോതിരം വിവാഹദിനത്തിൽ അണിയണമെന്ന് അവൾ പറഞ്ഞു; വരന്റെ കുറിപ്പ്

Apr 12, 2025 01:58 PM

മരിച്ചുപോയ മുന്‍ഭര്‍ത്താവിന്റെ മോതിരം വിവാഹദിനത്തിൽ അണിയണമെന്ന് അവൾ പറഞ്ഞു; വരന്റെ കുറിപ്പ്

ടെയ്‌ലര്‍ എന്നയാളുമായി 20 വയസില്‍ എമിലിയുടെ വിവാഹം നടന്നിരുന്നു. അഞ്ച് വര്‍ഷം മുമ്പ് കാറപകടത്തില്‍ ടെയ്‌ലര്‍...

Read More >>
600 പേർക്ക് സദ്യയൊരുക്കാനാവില്ലെന്ന് വധുവിന്‍റെ കുടുംബം; എങ്കിൽ കല്യാണം തന്നെ വേണ്ടെന്ന് വരൻ

Apr 11, 2025 08:36 PM

600 പേർക്ക് സദ്യയൊരുക്കാനാവില്ലെന്ന് വധുവിന്‍റെ കുടുംബം; എങ്കിൽ കല്യാണം തന്നെ വേണ്ടെന്ന് വരൻ

വധുവിന്‍റെ സഹോദരനാണ് വിചിത്ര സംഭവം സോഷ്യൽ മീഡിയ ആപ്പായ റെഡിറ്റിൽ പങ്കു വച്ചത്. പേര് വെളിപ്പെടുത്താത്ത ഒരു ഉത്തരേന്ത്യൻ ഗ്രാമത്തിലാണ്...

Read More >>
ലിംഗത്തിനു ചുറ്റും മയക്കുമരുന്ന് കെട്ടിവച്ച് വണ്ടിയോടിച്ചു; പോലീസ് പിടിച്ചപ്പോൾ വിചിത്രമായ മറുപടി, സംഭവമിങ്ങനെ...!

Apr 11, 2025 12:57 PM

ലിംഗത്തിനു ചുറ്റും മയക്കുമരുന്ന് കെട്ടിവച്ച് വണ്ടിയോടിച്ചു; പോലീസ് പിടിച്ചപ്പോൾ വിചിത്രമായ മറുപടി, സംഭവമിങ്ങനെ...!

മാസങ്ങൾക്ക് മുൻപ് നടന്ന സംഭവമാണെങ്കിലും നിലവിലെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിൽ ഉള്ളതായതിനാൽ വാർത്ത വീണ്ടും വൈറൽ...

Read More >>
Top Stories