#KareenaKapoor | 'ഞാന്‍ എന്നെതന്നെ പരിപാലിച്ചു, ഒരു ഗ്ലാസ് വൈന്‍ ഒക്കെയായി എന്റെ ആത്മാവിനെ ഞാന്‍ തൃപ്തിപ്പെടുത്തും'

#KareenaKapoor |  'ഞാന്‍ എന്നെതന്നെ പരിപാലിച്ചു, ഒരു ഗ്ലാസ് വൈന്‍ ഒക്കെയായി എന്റെ ആത്മാവിനെ ഞാന്‍ തൃപ്തിപ്പെടുത്തും'
Sep 12, 2024 10:24 AM | By Susmitha Surendran

(moviemax.in) പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് കരീന കപൂർ . താരത്തിനെ പറ്റി അറിയാൻ പ്രേക്ഷകർക്ക് അത്രയേറെ ഇഷ്ടമാണ് . ഇപ്പോഴിതാ നടിയുടെ വാക്കുകളാണ് വൈറലാകുന്നത് .

ചെറുപ്പമായി തോന്നാനായി താന്‍ ബോട്ടോക്‌സോ സൗന്ദര്യവര്‍ദ്ധക വസ്തുക്കളോ ഉപയോഗിക്കാറില്ലെന്ന് പറയുകയാണ് താരം കരീന കപൂര്‍.

ഒരു അഭിമുഖത്തിനിടെയാണ് തന്റെ പ്രായത്തെ കുറിച്ചും താന്‍ നിലവില്‍ ചെയ്യാറുള്ള റോളുകളെ കുറിച്ചുമൊക്കെ കരീന സംസാരിച്ചത്. 44 വയസ് ആയെങ്കിലും തന്റെ ഭര്‍ത്താവ് സെയ്ഫ് അലിഖാന് താന്‍ ഇപ്പോഴും സെക്‌സി ആണെന്നും കരീന പറഞ്ഞു.


”എന്റെ കഴിവിലും അര്‍പ്പണബോധത്തിലും എനിക്ക് സ്വയം വിശ്വസമുണ്ടായിരുന്നു. അതുകൊണ്ട് കരിയറില്‍ എനിക്ക് വീണ്ടും അവസരങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പായിരുന്നു.

ഞാന്‍ എന്നെതന്നെ പരിപാലിച്ചു, ഫിറ്റ് ആയി, എന്റെ ഏറ്റവും മികച്ച പതിപ്പ് ആയി ഇരിക്കാന്‍ ശ്രദ്ധിച്ചു. സ്വയം പരിപാലിച്ചു എന്ന് പറഞ്ഞാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം നല്ല നിമിഷങ്ങള്‍ ചിലവഴിക്കുക, സെയ്ഫിനൊപ്പം കുക്കിങ് ചെയ്യുക, പിന്നെ വര്‍ക്കൗട്ട് ചെയ്യുക ഒക്കെ.”

”അല്ലെങ്കില്‍ ഫിറ്റ്നസ് കാര്യങ്ങളോ, കുടുംബത്തിനൊപ്പമുള്ള സമയമോ എല്ലാം ചേര്‍ന്നതാണ്. ഇവയെല്ലാം മികച്ചതാകണം. നല്ല ഭക്ഷണം, സംസാരം, അല്ലെങ്കില്‍ ഒരു ഗ്ലാസ് വൈന്‍ ഒക്കെയായി എന്റെ ആത്മാവിനെ ഞാന്‍ തൃപ്തിപ്പെടുത്തും.

പ്രായം സൗന്ദര്യത്തിന്റെ ഭാഗമാണ്. അത് ശരീരത്തിലെ ചുളിവുകളോട് പോരാടുന്നതിനോ ചെറുപ്പമായി കാണാന്‍ ശ്രമിക്കുന്നതിനോ അല്ല.” ”അത് നിങ്ങളുടെ വയസിനെ സ്‌നേഹിക്കുന്നതിനെ കുറിച്ച് കൂടിയാണ്.

എനിക്ക് 44 വയസ്സുണ്ട്, ബോട്ടോക്സിന്റെയോ ഏതെങ്കിലും സൗന്ദര്യവര്‍ദ്ധക ചികിത്സയുടെ ആവശ്യമൊന്നും എനിക്ക് ഇതുവരെ തോന്നിയിട്ടില്ല.

ഇപ്പോഴും എന്റെ ഭര്‍ത്താവ് എന്നെ സെക്സിയായി തന്നെ കാണുന്നു. എന്റെ സുഹൃത്തുക്കള്‍ പറയുന്നത് ഞാന്‍ അത്ഭുതമായി തന്നെ നില്‍ക്കുന്നുവെന്നാണ് പറയുന്നത്.”

”എന്റെ സിനിമകളില്‍ ഇപ്പോള്‍ പ്രായത്തെ പ്രതിഫലിപ്പിക്കുന്ന അതില്‍ അഭിമാനിക്കുന്നതുമായ വേഷങ്ങളാണ് ഞാന്‍ ചെയ്യുന്നത്. ഞാന്‍ ആരാണെന്ന് ആളുകള്‍ മനസിലാക്കണം.

അതില്‍ അവര്‍ അഭിനന്ദിക്കുകയും ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു” എന്നാണ് കരീന കപൂര്‍ പറയുന്നത്. 

#Bollywood #star #KareenaKapoor #says #she #does #not #use #botox #cosmetics #look #younger.

Next TV

Related Stories
ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

Jun 28, 2025 05:06 PM

ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

ദി ബാറ്റ്മാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/-