മുംബൈ: (moviemax.in)റീ റിലീസിൽ പുതിയ ചിത്രത്തെപ്പോലും കടത്തിവെട്ടി കളക്ഷൻ നേടി ഹൊറർ ഫാന്റസി ചിത്രം തുമ്പാഡ്.
ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രം 2018ൽ പുറത്തിറങ്ങിയപ്പോൾ ബോക്സോഫീസിൽ ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ 2024 സെപ്തംബർ 13ന് റീറിലീസ് ചെയ്ത ചിത്രം ബോളിവുഡ് മുൻനിര നായിക കരീനയുടെ മർഡർ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിനെ കടത്തിവെട്ടി ആദ്യദിന കളക്ഷനിൽ.
2018ൽലൈഫ് ടൈം കളക്ഷൻ 15 കോടിയായിരുന്നു തുമ്പാഡിന്. എന്നാൽ റീറിലീസിന് സ്ഥിതി മാറി 1.50 കോടി ഓപ്പണിംഗില്‍ 2024ല്‍ ലഭിച്ചുവെന്നത് ചരിത്രമാണ്.
അതേ സമയം കരീന കപൂര്‍ നായികയാകുന്ന ചിത്രമാണ് ദ ബക്കിംഗ്‍ഹാം മര്‍ഡേഴ്‍സ്. സംവിധാനം ഹൻസാല്‍ മേഹ്‍തയാണ്.
ചിത്രം തുമ്പാഡിനൊപ്പം റിലീസായെങ്കിലും 1.15 കോടി മാത്രമാണ് നേടിയത്. അതായത് പുതിയ ചിത്രത്തെക്കാൾ മികച്ച കളക്ഷൻ.
ഇത് ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. ദ ബക്കിംഗ്‍ഹാം മര്‍ഡേഴ്‍സ് എന്ന ചിത്രത്തിൽ ഡിക്റ്റക്ടീവായാണ് കരീന എത്തുന്നത്.
അതേ സമയം വീക്കെന്റിൽ തുമ്പാഡ് കളക്ഷൻ ഇനിയും കുതിക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. തുമ്പാഡ് 2018നാണ് റിലീസ് ചെയ്‍തത്.
തുമ്പാഡിന്റെ ബജറ്റ് കേവലം അഞ്ച് കോടി രൂപ മാത്രമായിരുന്നു. എന്നാല്‍ വൻ പ്രേക്ഷക പ്രീതി ചിത്രത്തിന് നേടാനായി. രാഹി അനില്‍ ബാര്‍വെയുടെ സംവിധാനത്തിലുള്ള ചിത്രം മഹാരാഷ്ട്രയിലെ തുമ്പാഡെന്ന ഗ്രാമത്തിലാണ് ചിത്രീകരിച്ചത്.
വിഷ്വല്‍ എഫക്റ്റ്സിനെ അധികമായി ആശ്രയിച്ചിട്ടുമില്ല. മഴയടക്കം തുമ്പാഡില്‍ യഥാര്‍ഥമായാണ് ചിത്രീകരിച്ചത്. അതിനായി നാല് മണ്‍സൂണ്‍ കാലങ്ങളിലാണ് ചിത്രം ചിത്രീകരിച്ചത്.
സോഹും ഷാ, ഹര്‍ഷ് കെ തുടങ്ങിയവര്‍ക്ക് പുറമേ, ജ്യോതി മാല്‍ഷേ, രുദ്ര സോണി, മാധവ് ഹരി, പിയൂഷ് കൗശിക, അനിതാ, ദീപക് ദാംലെ, കാമറൂണ്‍ ആൻഡേഴ്‍സണ്‍, റോജിനി ചക്രബര്‍ത്തി, മുഹമ്മദ് സമദ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തി.
സോഹും ഷായായിരുന്നു പ്രധാന നിര്‍മാതാവ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് പങ്കജ് കുമാറാണ്. സംഗീതം അജയ്- അതുല്‍ ആണ്.
#Murder #investigation #trumps #thriller #horror #fantasy #film #rerelease