---
title: " #PearlyMani | 'സത്യമാണോ എന്നറിയാൻ നുള്ളിനോക്കി, കരഞ്ഞു'; നയൻതാരയെ കണ്ട സന്തോഷത്തിൽ പേളി മാണി"
english_title: "#squinted #wept #true  #PearlyMani #happy #see #Nayanthara"
publisher: "moviemax.in"
canonical_url: "https://moviemax.in/news/236032/squinted-wept-true-pearlymani-happy-see-nayanthara"
published_at: "2024-09-16T22:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e86452918ba_Untitled-3_copy.jpg"
keywords: []
---

#  #PearlyMani | 'സത്യമാണോ എന്നറിയാൻ നുള്ളിനോക്കി, കരഞ്ഞു'; നയൻതാരയെ കണ്ട സന്തോഷത്തിൽ പേളി മാണി

> **Lead Summary:** **[തെന്നിന്ത്യൻ** താരം നയൻതാരയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടിയും അവതാരകയുമായ പേളി മാണി. ദുബായിൽ നടന്ന സൈമ അവാർഡ് വേദിയിൽ വച്ചാണ് പേളി മാണി തന്റെ ഇഷ്ട നായികയെ കണ്ടത്.

## Article Content

**[തെന്നിന്ത്യൻ** താരം നയൻതാരയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടിയും അവതാരകയുമായ പേളി മാണി. ദുബായിൽ നടന്ന സൈമ അവാർഡ് വേദിയിൽ വച്ചാണ് പേളി മാണി തന്റെ ഇഷ്ട നായികയെ കണ്ടത്.

സൈമ അവാർഡ്സിന്റെ അവതാരകയായിരുന്നു പേളി. നയൻതാരയ്ക്കൊപ്പം ചിലവഴിച്ച നിമിഷത്തേക്കുറിച്ചുള്ള പേളിയുടെ വാക്കുകൾ ശ്രദ്ധനേടുകയാണ്.

> "ഇത് സത്യമാണോ എന്നറിയാൻ നുള്ളി നോക്കിയ നിമിഷം, ഒരേയൊരു നയൻതാരയ്ക്കൊപ്പം. ആദ്യമായാണ് അവരെ നേരിൽ കാണുന്നത്. ഞാൻ സ്വർഗത്തിലെത്തിയ പ്രതീതിയായിരുന്നു, സന്തോഷ കണ്ണീർ." എന്നാണ് നയൻതാരയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് പേളി കുറിച്ചത്.

[A post shared by Pearle Maaney (@pearlemaany)](https://www.instagram.com/p/C_97lc5v6rH/?utm_source=ig_embed&utm_campaign=loading)

സെപ്റ്റംബർ 15-നാണ് ദുബായിൽ സൈമ അവാർഡ്സ് നടന്നത്. ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനൊപ്പമാണ് പുരസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ നയൻതാര എത്തിയത്. അന്നപൂരണി എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്കാരവും അവർ സ്വീകരിച്ചു.

ടെസ്റ്റ്, 1960 മുതൽ മണ്ണങ്ങാട്ടി, തനി ഒരുവൻ 2 എന്നിവയാണ് നയൻതാരയുടെ അണിയറയിലൊരുങ്ങുന്ന തമിഴ് ചിത്രങ്ങൾ. നിവിൻ പോളിക്കൊപ്പം അഭിനയിക്കുന്ന ഡിയർ സ്റ്റുഡന്റ്സ് എന്ന മലയാളചിത്രവും നയൻതാരയുടേതായി അണിയറയിൽ തയ്യാറെടുക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/236032/squinted-wept-true-pearlymani-happy-see-nayanthara)