#Samantha | എല്ലാ ദിവസവും സാമിനോട് ഐ ലവ്യൂ പറയും; പ്രമോഷനിടെ വീണ്ടും പ്രപ്പോസ് ചെയ്തു, ആദ്യം സാമന്ത സ്വീകരിച്ചില്ല

#Samantha | എല്ലാ ദിവസവും സാമിനോട് ഐ ലവ്യൂ പറയും; പ്രമോഷനിടെ വീണ്ടും പ്രപ്പോസ് ചെയ്തു, ആദ്യം സാമന്ത സ്വീകരിച്ചില്ല
Sep 16, 2024 11:28 PM | By ShafnaSherin

(moviemax.in)സാമന്ത- നാ​ഗ ചൈതന്യ ബന്ധം നിയമപരമായി അവസാനിച്ചെങ്കിലും ഇന്നും ആരാധകരുള്ള ദമ്പതികളാണ് ഇരുവരും. വർഷങ്ങളായി ഇവരുടെ മുഖം പ്രേക്ഷകരുടെ ഉള്ളിൽ പതിഞ്ഞിരിക്കുന്നു.

പ്രണയവും വിവാഹവുമെല്ലാം ആഘോഷിക്കപ്പെട്ടതാണ്. പക്ഷേ സിനിമ പോലെ അത്ര മനോഹരമായിരുന്നില്ല പിന്നീടുള്ള ജീവിതം. ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്ന് സാമന്തയും നാ​ഗചൈതന്യയും രണ്ട് ധ്രുവങ്ങളിലേക്ക് തിരിഞ്ഞു. സാമിന് പകരം ശോഭിത ദുലിപാല സ്ഥാനം പിടിച്ചിരിക്കുന്നു..ഗൗതം വാസുദേവ മേനോന്റെ യേ മായ ചേസാവേ എന്ന തെലു​ഗു ചിത്രത്തിലൂടെയാണ് ആദ്യമായി അഭിനയത്തിലേക്ക് എത്തുന്നത്. അദ്ദേഹത്തിന്റെ വിണ്ണൈതാണ്ടി വരുവായ എന്ന ചിത്രത്തിന്റെ ബൈലിങ്ക്വൽ സിനിമയാണിത്.

ആദ്യ ചിത്രത്തിലൂടെ തന്നെ ഇരുവരും പ്രണയ ജോഡികളായിട്ടാണ് അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് പരസ്പരം അടുത്തറിയുന്നതും ഇരുവർക്കുമിടയിൽ ഒരു ബന്ധം സൃഷ്ടിക്കുകയും ചെയ്യുന്നത്. മനം, ഓട്ടോ ന​ഗർ സൂര്യ, 

ഏഴ് വർഷത്തോളം ഇരുവരും പ്രണയിച്ചു. 2017ൽ ആയിരുന്നു വിവാഹം. ​ഗ്രാന്റായിട്ടായിരുന്നു വിവാഹം നടന്നത്. സാമന്തയുടെ വിവാഹം ഹിന്ദു ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു. എല്ലാവരെയും ഒരുപോലെ സന്തോഷിപ്പിച്ച പ്രണയ സാക്ഷാത്കാരമായിരുന്നു. വിവാഹത്തോടെ സാമന്ത അക്കിനേനി എന്ന പേര് സ്വീകരിച്ചു.

പക്ഷേ 2021ൽ അക്കിനേനി എന്ന പേര് സാമന്ത തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും നീക്കം ചെയ്തു. അതായിരുന്നു ഇരുവർക്കുമിടയിൽ സ്വരച്ചേർച്ചകൾ ഉണ്ടെന്ന സംശയം ആളുകളിലേക്ക് എത്തിക്കാൻ ഇടയാക്കിയത്.

അതിനു പിന്നാലെയാണ് വിവാഹ മോചന വാർത്തകളും എത്തിയത്. മുൻപൊരിക്കൽ മനം ചിത്രം റിലീസ് ചെയ്തപ്പോൾ ടി.എഫ്.പി.സി എന്ന യൂട്യൂബ് ചാനലിലൂടെ ഇരുവരും സംസാരിച്ചിരുന്നു. അന്ന് അവതാരകന്റെ അഭ്യർത്ഥനയെ മാനിച്ച് ചായ് സാമിനെ പ്രപ്പോസ് ചെയ്തിരുന്നു.

"എന്റെ ഹൃദയത്തിൽ തട്ടി പറയുകയാണ് എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് സാമന്ത." ചായ് ഇങ്ങനെ പറഞ്ഞപ്പോൾ സാം അത് സ്വീകരിച്ചില്ല. വീണ്ടും പറയാൻ ആവശ്യപ്പെട്ടു.

പക്ഷേ താൻ എല്ലാ ദിവസവും സാമിനോട് ഐ ലവ്യൂ എന്ന് പറയാറുണ്ടെന്നാണ് ചായ് പറയുന്നത്. ഇത് കേൾക്കുമ്പോൾ സാം പൊട്ടി ചിരിക്കുന്നുണ്ട്. അവസാനം ഒരു വട്ടം കൂടി ചായ് ഇഷ്ടമാണെന്ന് പറയുന്നുണ്ട്. അത് കേട്ടയുടൻ സാം ഓകെ എന്നു പറയുന്നുണ്ട്. മനം എന്ന സിനിമയിൽ പിതാവ് നാ​ഗാർജുനയും സുപ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.

"'യേ മായ ചേസാവേ' എന്ന സിനിമയിൽ ഞങ്ങൾ ആദ്യമായിട്ടായിരുന്നു കാണുന്നത്. അതിന്റെ ഒരു ടെൻഷൻ ഉണ്ടായിരുന്നു. മാത്രമല്ല അതിൽ യുവാക്കളുടെ പ്രണയത്തെ കുറിച്ചായിരുന്നു ചർച്ച ചെയ്തത്. പക്ഷേ ഇപ്പോൾ മനം സിനിമയിൽ ആ പേടിയില്ല.

മാത്രമല്ല ഈ സിനിമ വളരെ സീരിയസായ ബന്ധങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത് എന്നാണ് നാ​ഗചൈതന്യ പറയുന്നത്." ആ​ഗസ്റ്റ് 8നായിരുന്നു നാ​ഗ ചൈതന്യയും ശോഭിത ദുലിപാലയും തമ്മിഷ വിവാഹ നിശ്ചയം നടന്നത്. ആരാധകരെ ഞെട്ടിക്കുന്നു വാർത്തയായിരുന്നു അത്.

ചായ് ഡിവോർസായെങ്കിലും എന്നും സാമിന്റേത് മാത്രമാണ് എന്നായിരുന്നു ചിന്തിച്ചത്. ഒരിക്കൽ കോഫി വിത്ത് കരൺ സീസൺ 7ൽ സാമന്ത വന്നപ്പോൾ ഡിവോഴ്സിനെ കുറിച്ച് സാം പറഞ്ഞിരുന്നു. ബ്രെയ്ക്ക് അപ്പ് അത്ര എളുപ്പമല്ല. പക്ഷേ ഇപ്പോൾ എല്ലാം ശരിയായി വരുന്നു. എന്നും ഞാൻ ഒരു ശക്തയായ സ്ത്രീ ആയിരിക്കുമെന്നാണ് സാം പറയുന്നത്.


#Every #day #ove #Sam #Proposed #again #during #promotion #Samantha #accept #first

Next TV

Related Stories
കരാർ ഉറപ്പിച്ച സിനിമകൾ നടന്നില്ല; മറ്റ് സിനിമകൾ നഷ്ടമായി, കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രവി മോഹൻ

Jul 18, 2025 10:28 AM

കരാർ ഉറപ്പിച്ച സിനിമകൾ നടന്നില്ല; മറ്റ് സിനിമകൾ നഷ്ടമായി, കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രവി മോഹൻ

കരാർ ഉറപ്പിച്ച സിനിമ ചിത്രീകരണം ആരംഭിക്കാത്തതിനാൽ ആറുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ രവി...

Read More >>
'ജാഗ്രതയും പ്രാർത്ഥനയുമായി തുടങ്ങിയ ദിവസം, മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു' -പാ രഞ്ജിത്ത്

Jul 15, 2025 01:56 PM

'ജാഗ്രതയും പ്രാർത്ഥനയുമായി തുടങ്ങിയ ദിവസം, മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു' -പാ രഞ്ജിത്ത്

സ്റ്റണ്ട്മാൻ മോഹന്‍രാജിന്‍റെ വിയോഗത്തിൽ പ്രതികരണവുമായി സംവിധായകൻ പാ രഞ്ജിത്ത്....

Read More >>
സ്റ്റണ്ട്മാൻ രാജുവിന്റെ മരണം; പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍

Jul 14, 2025 05:44 PM

സ്റ്റണ്ട്മാൻ രാജുവിന്റെ മരണം; പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍

സ്റ്റണ്ട്മാൻ രാജുവിന്റെ മരണംത്തിൽ പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ്...

Read More >>
'ആ തീരുമാനം മാറ്റിയേക്കാം, ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണേണ്ട സിനിമ' -പാണ്ഡിരാജ്

Jul 14, 2025 02:44 PM

'ആ തീരുമാനം മാറ്റിയേക്കാം, ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണേണ്ട സിനിമ' -പാണ്ഡിരാജ്

ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണേണ്ട സിനിമയാണ് തലൈവൻ തലൈവിനെന്ന് ...

Read More >>
അഭിനയ സരസ്വതി നടി ബി സരോജ ദേവി അന്തരിച്ചു

Jul 14, 2025 12:44 PM

അഭിനയ സരസ്വതി നടി ബി സരോജ ദേവി അന്തരിച്ചു

അഭിനയ സരസ്വതി നടി ബി സരോജ ദേവി അന്തരിച്ചു...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall