അഭിനയ രംഗത്ത് തിരക്കേറുകയാണ് മാല പാർവതിക്ക്. ചെറുതും വലുതുമായ റോളുകൾ മാല പാർവതിയെ തേടി തുടരെയെത്തുന്നു. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ നടിയെ തേടി ഇതിനോടകം വന്നിട്ടുണ്ട്. മലയാള സിനിമാ ലോകത്തെ പ്രശ്നങ്ങളിലും മാല പാർവതി തന്റെ അഭിപ്രായം വ്യക്തമാക്കാറുണ്ട്. ബി സതീശൻ എന്നാണ് മാല പാർവതിയുടെ ഭർത്താവിന്റെ പേര്. കോളേജ് പഠന കാലത്താണ് ഇരുവരും പ്രണയത്തിലാകുന്നത്. വീട്ടുകാരറിയാതെ രജിസ്റ്റർ വിവാഹം ചെയ്യുകയായിരുന്നു.
വിവാഹത്തെക്കുറിച്ചും ആ സമയത്തുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് മാല പാർവതിയിപ്പോൾ. ഒറിജിനൽസുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ഞാൻ ഒരു ദിവസം രാവിലെ പോയി രജിസ്റ്റർ മാര്യേജ് ചെയ്ത് വീട്ടിൽ വന്നയാളാണ്. വിവാഹ സാരിയോ ആഭരണങ്ങളോ ഉണ്ടായിരുന്നില്ല.
മുപ്പതാം വിവാഹ വാർഷികം വലിയ ആഘോഷമാക്കിയതിന് കാരണമുണ്ടെന്നും മാല പാർവതി പറയുന്നു. കല്യാണം കഴിച്ച സമയത്ത് സുഹൃത്തുക്കളെല്ലാവരും ഞങ്ങൾ പിരിയും, ഉഡായിപ്പ് കല്യാണമാണെന്ന് പറഞ്ഞിരുന്നു. എന്റെ ഫ്രണ്ട്സ് എന്നോടും സതീശന്റെ ഫ്രണ്ട്സ് സതീശനോടും ഇങ്ങനെ പറഞ്ഞു. കുറേ പ്രശ്നങ്ങൾ ആ സമയത്തുണ്ടായിരുന്നു. കുറേ പേർ എന്നോട് മിണ്ടില്ലായിരുന്നു.
സതീശന് പൊളിറ്റിക്കൽ കരിയറുണ്ട്. ഈ കല്യാണം വേണ്ടെന്ന് പറഞ്ഞ് ഫ്രണ്ട്സ് സ്പ്ലിറ്റായി. വിവാദ കല്യാണമായിരുന്നു. മുപ്പതാം വിവാഹ വാർഷികത്തിന് ഞാൻ സതീശന്റെ മുഴുവൻ സുഹൃത്തുക്കളെയും വിളിച്ചു. മുഴുവൻ പേരും വന്നു. സതീശന് സുഹൃത്തുക്കളുടെ വലിയ ഗ്യാങ്ങുണ്ട്. എല്ലാവരുമായി തെറ്റിയതായിരുന്നു. വാർഷികത്തിന് സുഹൃത്തുക്കളെ ഞാൻ ക്ഷണിച്ചത് സതീശൻ അറിഞ്ഞില്ലായിരുന്നു.
ഒരു പ്രോഗ്രാമിന് കൊണ്ട് വിടണമെന്ന് പറഞ്ഞാണ് സതീശനെ ഞാൻ വിളിക്കുന്നത്. ചെന്നപ്പോൾ ഹാൾ മുഴുവൻ സുഹൃത്തുക്കൾ. തന്റെ ഉത്തരവാദിത്വമായി തോന്നിയത് കൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് മാല പാർവതി വ്യക്തമാക്കി.
ആരും കാണാതെ ഒളിച്ച് പോയി രജിസ്റ്റർ മാര്യേജ് ചെയ്ത് തിരിച്ച് എന്റെ വീട്ടിൽ വന്നു. പിറ്റേ ദിവസം കോളേജിൽ നിന്ന് വന്നപ്പോൾ അച്ഛനും ബന്ധുക്കളും രജിസ്റ്റർ ചെയ്ത പേപ്പറുകളുമായി നിരന്നിരിക്കുന്നു. രജിസ്റ്റർ ചെയ്ത ഓഫീസിൽ അറിയുന്ന ആളുണ്ടായിരുന്നു. അവർ പറഞ്ഞ് കൊടുത്തതായിരുന്നെന്നും മാല പാർവതി ഓർത്തു.
കഴിഞ്ഞ ദിവസമാണ് അപകീർത്തിപരമായ കമന്റ് എഴുതിയയാൾക്കെതിരെ മാല പാർവതി പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തു. സിനിമകളിലെ ദൃശ്യങ്ങൾ ചേർത്ത് മോശമായി എഡിറ്റ് ചെയ്ത് തനിക്കെതിരെെ വീഡിയോ തയ്യാറാക്കിയ യൂട്യൂബ് ചാനലുകൾക്കെതിരെയും മാല പാർവതി പരാതി നൽകിയിട്ടുണ്ട്.
സമകാലിക വിഷയങ്ങളിൽ അഭിപ്രായം പറഞ്ഞത് തനിക്കെതിരായ സൈബർ ആക്രമണത്തിന് കാരണമായെന്നാണ് മാല പാർവതി പറയുന്നത്. ഇഷ്ടമല്ലെന്ന് തോന്നുന്ന കാര്യങ്ങളിൽ പ്രതികരിക്കാറുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമണങ്ങളിൽ താൻ ശക്തമായ നിലപാട് സ്വീകരിച്ചു. ഇതിന്റെ പേരിൽ അധിക്ഷേപം നേരിടേണ്ടി വന്നെന്നും മാല പാർവതി വ്യക്തമാക്കി.
#maalaparvathi #recalls #issues #happened #after #her #wedding #says #friends #were #not #happy