---
title: "'മോനേ... ഇത് വേറെ ലെവൽ!'; പുതിയ സബ്ജക്റ്റുമായി പരീക്ഷണ സംവിധായകനും മെഗാസ്റ്റാറും ഒന്നിക്കുന്നു"
english_title: "Experimental director and megastar team up for a new subject"
publisher: "moviemax.in"
canonical_url: "https://moviemax.in/news/344188/experimental-director-and-megastar-team-up-for-a-new-subject"
published_at: "2026-02-25T15:34:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699eca37abca6_Experimental_director_and_megastar_team_up_for_a_new_subject.jpg"
keywords: []
---

# 'മോനേ... ഇത് വേറെ ലെവൽ!'; പുതിയ സബ്ജക്റ്റുമായി പരീക്ഷണ സംവിധായകനും മെഗാസ്റ്റാറും ഒന്നിക്കുന്നു

> **Lead Summary:** 'ആവാസവ്യൂഹം', 'പുരുഷപ്രേതം' എന്നീ പരീക്ഷണ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ സംവിധായകൻ കൃഷാന്ദ് മലയാളത്തിന്റെ മെഗാസ്റ്റാർ മോഹൻലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നു. ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നെങ്കിലും ഇപ്പോൾ സിനിമയുടെ സ്വഭാവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ.

## Article Content

'ആവാസവ്യൂഹം', 'പുരുഷപ്രേതം' എന്നീ പരീക്ഷണ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ സംവിധായകൻ കൃഷാന്ദ് മലയാളത്തിന്റെ മെഗാസ്റ്റാർ മോഹൻലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നു. ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നെങ്കിലും ഇപ്പോൾ സിനിമയുടെ സ്വഭാവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ.

> മോഹൻലാലുമായുള്ള സിനിമയുടെ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കൃഷാന്ദ് പറഞ്ഞു. "സിനിമയുടെ പ്രാരംഭ ഘട്ടത്തിലാണ് ഞങ്ങൾ ഇപ്പോൾ. നേരത്തെ നിശ്ചയിച്ചിരുന്ന കഥയിലും തിരക്കഥാകൃത്തിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. പുതിയൊരു സബ്ജക്റ്റിനായുള്ള തിരച്ചിലിലാണ് ഞങ്ങൾ. ഒരു പൂർണ്ണമായ 'മാസ് പടം' ആയിരിക്കും ഇത്. നിലവിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ല," കൃഷാന്ദ് വ്യക്തമാക്കി. കൃഷാന്ദിന്റെ സവിശേഷമായ മേക്കിങ് ശൈലിയും മോഹൻലാലിന്റെ മാസ് പരിവേഷവും ഒന്നിക്കുമ്പോൾ വലിയൊരു സിനിമാ അനുഭവമായിരിക്കും പ്രേക്ഷകർക്ക് ലഭിക്കുക എന്ന പ്രതീക്ഷയിലാണ് ആരാധകർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/344188/experimental-director-and-megastar-team-up-for-a-new-subject)