'ഇതെന്ത് മനുഷ്യനാണ്! നട്ടെല്ലിന് വേദന, ഉറക്കം വെറും 3 മണിക്കൂർ'; ഷാരൂഖിന്റെ കരുത്തിന് മുന്നിൽ പകച്ചുപോയെന്ന് ഗോവിന്ദ് നമദേവ്

'ഇതെന്ത് മനുഷ്യനാണ്! നട്ടെല്ലിന് വേദന, ഉറക്കം വെറും 3 മണിക്കൂർ'; ഷാരൂഖിന്റെ കരുത്തിന് മുന്നിൽ പകച്ചുപോയെന്ന് ഗോവിന്ദ് നമദേവ്
Feb 25, 2026 04:01 PM | By Anusree vc

(https://moviemax.in/) പ്രായത്തെ വെല്ലുവിളിക്കുന്ന ഫിറ്റ്‌നസ് കൊണ്ടും അർപ്പണബോധം കൊണ്ടും ആരാധകരെ വിസ്മയിപ്പിക്കുകയാണ് ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാൻ. അറുപതാം വയസ്സിലും താരം പുലർത്തുന്ന ചുറുചുറുക്കിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് മുതിർന്ന നടൻ ഗോവിന്ദ് നമദേവ്. ഷാരൂഖ് ഖാൻ ദിവസവും ഏകദേശം 20 മണിക്കൂറോളം ജോലി ചെയ്യാറുണ്ടെന്നും വെറും മൂന്നോ നാലോ മണിക്കൂർ മാത്രമാണ് ഉറങ്ങാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. 'ലല്ലൻടോപ്പിന്' നൽകിയ അഭിമുഖത്തിലാണ് ഗോവിന്ദ് ഷാരൂഖിനെക്കുറിച്ചുള്ള ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ചത്.

നട്ടെല്ലിന് ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിലും അതൊന്നും വകവെക്കാതെയാണ് താരം ജോലിയിൽ മുഴുകുന്നതെന്നും ഗോവിന്ദ് നമദേവ് കൂട്ടിച്ചേർത്തു. ഷാരൂഖിന്റെ ഈ കഠിനാധ്വാനവും അച്ചടക്കവുമാണ് അദ്ദേഹത്തെ ആഗോളതലത്തിൽ ഇത്രയും വലിയ സൂപ്പർസ്റ്റാറാക്കി മാറ്റിയതെന്ന് സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. കരിയറിനോടുള്ള ഈ ആവേശമാണ് പുതുതലമുറയ്ക്ക് ഷാരൂഖിനെ ഒരു മികച്ച മാതൃകയാക്കുന്നത്.

'24 മണിക്കൂറും ജോലി ചെയ്യുന്ന ഒരാൾ, 3-4 മണിക്കൂർ മാത്രം ഉറങ്ങുന്നയാൾ, അതിനിടയിൽ ജിമ്മിൽ പോകുന്നു, ഉദ്ഘാടനങ്ങൾ ചെയ്യുന്നു, ഡയലോഗുകൾ ഓർമ്മിക്കുന്നു, സ്റ്റേജ് പരിപാടികളിൽ പങ്കെടുക്കുന്നു. ഇതെങ്ങനെയുള്ള മനുഷ്യനാണെന്ന് ഞാൻ അതിശയത്തോടെ നോക്കിപ്പോയി. ശാരീരികമായി വലിയ പ്രശ്നങ്ങളുണ്ട് അദ്ദേഹത്തിന്, നട്ടെല്ലിന് പ്രശ്നമുണ്ട്, ധാരാളം പ്രശ്നങ്ങളുണ്ട്.

ഷാരൂഖിൽ നിന്ന് ഒരുപാട് പഠിക്കാനായി. ഫിർ ഭി ദിൽ ഹേ ഹിന്ദുസ്ഥാനിയിൽ ഷാരൂഖ് ഖാനോടൊപ്പം പ്രവർത്തിച്ചത് വലിയ അനുഭവമായിരുന്നു. ഒരാൾക്ക് 24/7 പ്രവർത്തിക്കാൻ കഴിയുമെങ്കിൽ, അത് ഷാരൂഖ് ഖാനാണ്. ഞാൻ അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത സമയത്ത് എല്ലാം ഒരുമിച്ച് ചെയ്യുന്നത് കണ്ട് അതിശയിച്ചുപോയി. പക്ഷെ അതൊന്നും അദ്ദേഹം കാര്യമാക്കുന്നില്ല,' ഗോവിന്ദ് നമദേവ് പറഞ്ഞു.

അതേസമയം, സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന കിംഗ് ആണ് ഇനി പുറത്തിറങ്ങാനുള്ള ഷാരൂഖ് ചിത്രം. സിനിമയുടെ ടൈറ്റിൽ വീഡിയോ നടന്റെ പിറന്നാൾ ദിനം പുറത്തുവന്നിരുന്നു. ഒരു പക്കാ സ്റ്റൈലിഷ് ഷാരൂഖിനെ കാണാൻ ഉറപ്പാണെന്ന് വീഡിയോയിൽ നിന്ന് തന്നെ മനസിലാക്കാം. പത്താൻ സിനിമയ്ക്ക് ശേഷം സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന മാസ്സ് ആക്ഷൻ ചിത്രമാണ് കിംഗ്. ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25 പുറത്തിറക്കാനാണ് അണിയറപ്രവർത്തകരുടെ പദ്ധതി. ആദ്യം ഡിസംബർ 4 ന് ആയിരുന്നു റിലീസ് പദ്ധതിയിട്ടിരുന്നത്. എന്നാൽ നവംബർ അവസാന വാരം ബിഗ് ബജറ്റ് ചിത്രം രാമായണ പുറത്തിറങ്ങുന്നതിനാൽ ക്രിസ്മസിലേക്ക് റിലീസ് മാറ്റിവെക്കാൻ കിംഗ് ടീം തീരുമാനിക്കുകയായിരുന്നു എന്ന് ബോളിവുഡ് ഹങ്കാമ റിപ്പോർട്ട് ചെയ്യുന്നു.

ഷാരൂഖ് ഖാന്റെ മകള്‍ സുഹാനാ ഖാന്‍ ആദ്യമായി ബിഗ് സ്‌ക്രീനിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും കിംഗിനുണ്ട്. ദീപിക പദുക്കോണ്‍, അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. വലിയ ബഡ്ജറ്റിൽ ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്. കിംഗിൻ്റെ സംഗീതം ഒരുക്കുന്നത് സച്ചിൻ ജിഗറും പശ്ചാത്തലസംഗീതം ചെയ്യുന്നത് അനിരുദ്ധ് ആണ്. സുജോയ് ഘോഷ് ആയിരുന്നു ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത്. പിന്നീടത് സിദ്ധാർഥ് ആനന്ദ് ഏറ്റെടുക്കുകയായിരുന്നു.




Content Highlight: 'What kind of man is this! My spine hurts, I sleep for only 3 hours'; Govind Namdev says he was crushed by Shah Rukh's strength

Next TV

Related Stories
'ബാഗും പാക്ക് ചെയ്ത് എങ്ങോട്ട് വേണമെങ്കിലും ഷൂട്ടിങ്ങിന് പോകാമായിരുന്ന കാലം കഴിഞ്ഞു'; വർക്കിങ് മോം ജീവിതത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര

Jun 25, 2026 11:18 AM

'ബാഗും പാക്ക് ചെയ്ത് എങ്ങോട്ട് വേണമെങ്കിലും ഷൂട്ടിങ്ങിന് പോകാമായിരുന്ന കാലം കഴിഞ്ഞു'; വർക്കിങ് മോം ജീവിതത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര, പ്രിയങ്ക ചോപ്ര ലേറ്റസ്റ്റ് ന്യൂസ്, പ്രിയങ്ക ചോപ്ര സിനിമയിൽ നിന്നുള്ള...

Read More >>
Top Stories










News Roundup






GCC News