ഇന്ത്യൻ ക്രിക്കറ്ററായ ഋഷഭ് പന്ത് തന്നെ കാണാൻ ഹോട്ടൽ ലോബിയിൽ മണിക്കൂറുകളോളം കാത്തുനിന്നിട്ടുണ്ടെന്ന പ്രസ്താവന നടത്തിയത് മുതലാണ് ഉർവശി റൗട്ടേലയെ തെന്നിന്ത്യ ശ്രദ്ധിച്ച് തുടങ്ങിയത്. 2022ൽ ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വിവാദമായ പരാമർശം ഉർവശി നടത്തിയത്.
അന്ന് അത് വലിയ വിവാദമായിരുന്നു. എന്നാൽ ഈ സംഭവങ്ങൾക്കും വർഷങ്ങൾക്ക് മുമ്പ് തന്നെ ഉർവശി ബോളിവുഡ് സിനിമയുടെ ഭാഗമാണ്. ഋഷഭ് പന്തിനെ കുറിച്ച് നടി പ്രസ്താവന നടത്തിയത് സെൽഫ് മാർക്കറ്റിങിന്റെ ഭാഗമായിട്ടാണ് എന്നാണ് അന്ന് സോഷ്യൽമീഡിയ വിലയിരുത്തിയത്.
ചെറുപ്പം മുതൽ മോഡലിങ് സ്വപ്നം കാണുന്നയാളാണ് ഉർവശി. മുതിർന്നപ്പോൾ അതിനായി ആത്മാർത്ഥമായി പരിശ്രമിച്ചു. പതിനഞ്ചാം വയസിൽ വിൽസ് ലൈഫ്സ്റ്റൈൽ ഇന്ത്യ ഫാഷന്‍ വീക്കിന്റെ ഭാഗമായിട്ടായിരുന്നു മോഡലിങിലേക്ക് അരങ്ങേറിയത്. മിസ് ടീൻ ഇന്ത്യ ടൈറ്റിൽ വിജയിച്ചു.
ലാക്മേ ഫാഷൻ വീക്കിൽ ഷോ സ്റ്റോപ്പറായും ശ്രദ്ധ നേടി. ഇന്ത്യൻ പ്രിൻസസ് 2011, മിസ് ടൂറിസം വേൾഡ് 2011, മിസ് ഏഷ്യൻ സൂപ്പർ മോഡൽ 2011 എന്നിവയുടെയും ടൈറ്റിൽ വിന്നറായി. മിസ് ടൂറിസം ക്വീൻ 2011 നേടിയ ആദ്യ ഇന്ത്യക്കാരിയും ഉർവശിയാണ്. 2015ൽ മിസ് യൂണിവേഴ്സ് ഇന്ത്യയായും തിരഞ്ഞെടുക്കപ്പെട്ടു. വൈകാതെ സിനിമയിലുമെത്തി. ഇപ്പോൾ താരം തെലുങ്കിലും ഹിന്ദിയിലുമാണ് കൂടുതൽ സിനിമകൾ ചെയ്യുന്നത്.
ഉർവശിയുടെ ഏറ്റവും പുതിയ റിലീസ് തെലുങ്കിലാണ്. നന്ദമൂരി ബാലകൃഷ്ണയുടെ ഡാകു മഹാരാജയാണ് സിനിമ. ചിത്രത്തിലെ ദബിടി ദിബിടി എന്ന ഗാനം വൈറലായിരുന്നു. ഒപ്പം തന്നെ പാട്ടിന്റെ സ്റ്റെപ്പുകൾക്ക് എതിരെയും വ്യാപക വിമർശനം ഉയർന്നിരുന്നു. അശ്ലീല ചുവയുള്ള സ്റ്റെപ്പുകളാണ് ഗാനരംഗത്തിലേത് എന്നായിരുന്നു പ്രേക്ഷകരുടെ വിമർശനം.
ബാലയ്യും ഉർവശിയും തന്നെയാണ് ഗാനരംഗത്തിൽ നിറഞ്ഞ് നിന്നത്. ഗാനരംഗവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങും മുമ്പ് ഇപ്പോഴിതാ ഹീറോ നന്ദമൂരി ബാലകൃഷ്ണയെ വീണ്ടും വിമർശിക്കുകയാണ് പ്രേക്ഷകർ.
അതിന് കാരണം കഴിഞ്ഞ ദിവസം നടന്ന ഡാക്കു മഹാരാജിന്റെ വിജയാഘോഷ ചടങ്ങിൽ നിന്നുള്ള വീഡിയോയാണ്. ഉർവശി തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടത്. ദബിടി ദിബിടി എന്ന ഗാനരംഗത്തിലെ സ്റ്റെപ്പുകൾ ആഘോഷ ചടങ്ങിനിടെ വീണ്ടും പുനസൃഷ്ടിക്കാൻ ശ്രമിക്കുന്ന ബാലയ്യയാണ് വീഡിയോയിലുള്ളത്.
ഉർവശിയെ കൂടി കൂട്ടികൊണ്ട് വന്നാണ് ബാലയ്യ നൃത്തചുവടുകൾ പുനരാവിഷ്കരിച്ചത്. വിവാദമായ ഡാൻസ് സ്റ്റെപ്പുകൾ തന്നെയാണ് ബാലയ്യ വീണ്ടും പെർഫോം ചെയ്തത്. ഡബിൾ മീനിങ് വരുന്ന സ്റ്റെപ്പുകൾ മകളുടെ പ്രായമുള്ള നടിക്കൊപ്പം ആവർത്തിച്ച് ചെയ്യുന്നതിനാണ് ബാലയ്യയെ പ്രേക്ഷകർ വിമർശിച്ചത്.
മാത്രമല്ല ബാലയ്യയുടെ നിർബന്ധപ്രകാരമാണ് ഉർവശി നൃത്തം ചെയ്യുന്നതെന്നും കമന്റുകളുണ്ട്. താൽപര്യമില്ലെങ്കിലും സഹകരിക്കാതെ നിവർത്തിയില്ല. അസ്വസ്ഥത ഉർവശിയുടെ മുഖത്ത് വ്യക്തമാണല്ലോ, ഉർവശിയെ ഓർത്ത് വിഷമം തോന്നുന്നു.
നടി നല്ലൊരു പിആർ ടീമിനെ വെക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നല്ല സിനിമകൾ ചെയ്യുകയും വേണം, ഓൾഡ് മാൻ യങ് ലേഡിയെ നിർബന്ധിപ്പിച്ച് ഡ്യൂയറ്റ് ചെയ്യിപ്പിക്കുന്നതുപോലുണ്ട്, ചപ്രി പ്രോ മാക്സ് അതാണ് ബാലയ്യ, ഉർവശി റൗട്ടേല നിങ്ങളേക്കാൾ പ്രായം കുറഞ്ഞവളാണ്.
എന്തിനാണ് നിങ്ങൾ ആ നടിയെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്?. ഇങ്ങനെ പെരുമാറരുത് സർ. നിങ്ങളുടെ മകളുടെ പ്രായമല്ലേയുള്ളു എന്നിങ്ങനെയാണ് കമന്റുകൾ. പണം മോഹിച്ച് വയസന്റെ നായികയാൻ പോയാൽ ഇതായിരിക്കും ഫലമെന്നാണ് ഉർവശിക്ക് എതിരെ വന്ന കമന്റുകൾ.
#urvashirautela #looking #really #uncomfortable #while #dancing #nandamuribalakrishna