അപ്പോ എങ്ങനാ ... തുടങ്ങുവല്ലേ ....! നായകൻ ടൊവിനോ കൂടെ വിനീതും; വമ്പൻ പ്രതീക്ഷകളുമായി ബേസിലിന്റെ ആദ്യ പ്രൊഡക്ഷൻ ചിത്രം

അപ്പോ എങ്ങനാ ... തുടങ്ങുവല്ലേ ....! നായകൻ ടൊവിനോ കൂടെ വിനീതും; വമ്പൻ പ്രതീക്ഷകളുമായി ബേസിലിന്റെ ആദ്യ പ്രൊഡക്ഷൻ ചിത്രം
Sep 16, 2025 02:09 PM | By Athira V

( moviemax.in) നടനും സംവിധായകനുമായ ബേസിൽ ജോസഫ് തന്റെ പ്രൊഡക്ഷൻ കമ്പനി ഇന്ന് ലോഞ്ച് ചെയ്തു. 'ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്' എന്നാണ് നിർമാണ കമ്പനിയുടെ പേര്. ആരായിരിക്കും ബേസിലിന്റെ ആദ്യ നിർമ്മാണചിത്രത്തിൽ നായകനായി എത്തുന്നതെന്ന ചോദ്യങ്ങൾ ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇപ്പോഴിതാ നടൻ ടൊവിനോ തോമസ് ആണ് സിനിമയിൽ നായകനായി എത്തുന്നത്.

ടൊവിനോയെ കൂടാതെ വിനീത് ശ്രീനിവാസനും ബേസിൽ ജോസഫും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിൽ ഒരു കോളേജ് സ്റ്റുഡന്റ് ആയിട്ടാണ് ബേസിൽ എത്തുന്നതെന്നാണ് സൂചന. സൈലം ഫൗണ്ടറായ ഡോ.അനന്തുവും ബേസിലും ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്. സിനിമയുടെ ടൈറ്റിൽ ടീസർ ഉടനെ പുറത്തിറങ്ങും. 

കഴിഞ്ഞ ദിവസം നിർമാണ കമ്പനി പ്രഖ്യാപിച്ചുകൊണ്ടുള്ള ബേസിലിന്റെ പോസ്റ്റിന് താഴെ വന്ന ടൊവിനോയുടെ കമന്റും അതിന് ബേസിൽ നൽകിയ മറുപടിയും ചർച്ചയായിരുന്നു. അഭിനന്ദനങ്ങൾ, അപ്പോ എങ്ങനെയാ? ആദ്യത്തെ പ്രൊഡക്ഷൻ ഞാൻ അല്ലെ നായകൻ?', എന്നാണ് ടൊവിനോയുടെ കമന്റ്. ഉടൻ മറുപടിയുമായി ബേസിലുമെത്തി. 'ആദ്യത്തെ പടത്തിൽ ഞാൻ തന്നെ നായകൻ. നിന്നെ വേണേൽ വില്ലൻ ആക്കാം' എന്നാണ് ബേസിലിന്റെ മറുപടി. ടൊവിനോയും ഉടനെ ബേസിലിന് മറുപടി നൽകിയിട്ടുണ്ട്. 'ഇടി പടം ആണോ? നിന്നെ നല്ല ഇടി ഇടിക്കാൻ അവസരം ഉണ്ടെങ്കിൽ വില്ലൻ ആവാനും മടിക്കില്ല ഞാൻ' എന്നാണ് ടൊവിനോ പറയുന്നത്. എന്തായാലും ഇവരുടെ ഈ കമന്റുകൾ നിമിഷനേരം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തത്.

നേരത്തെ ടൊവിനോ ആദ്യമായി നിർമിച്ച സിനിമയിലും നായകൻ ബേസിൽ ആയിരുന്നു. മരണമാസ്സ്‌ ആയിരുന്നു ആ ചിത്രം. ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരാണ് മരണമാസ്സിന്റെ നിർമാതാക്കൾ. നീരജ് രവി ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ബേസിലിന് പുറമേ സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, സിജു സണ്ണി, അനിഷ്മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വന്നിട്ടുള്ളത്. ചിത്രം ബോക്സ് ഓഫീസിൽ ഭേദപ്പെട്ട വിജയം കൈവരിച്ചിരുന്നു.

Basil first production film with high expectations

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories










News Roundup