ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഈ വർഷം ആദ്യം തിയേറ്ററുകളിലെത്തിയ 'ഐഡി'. 'ദി ഫേക്ക്' എന്ന ടാഗ് ലൈനിലായിരുന്നു ചിത്രം എത്തിയത്. ഐഡി ഇപ്പോൾ ഒടിടിയിലൂടെ വീണ്ടും തിയേറ്ററുകളിൽ എത്തുകയാണ്. ദിവ്യ പിള്ളയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
ഇന്ദ്രൻസ്, ഷാലു റഹീം എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. എസ്സാ എന്‍റര്‍ടെയ്മെന്‍റ്സിന്‍റെ ബാനറിൽ മുഹമ്മദ് കുട്ടിയാണ് സിനിമ നിർമ്മിക്കുന്നത്. ഫൈസൽ അലിയാണ് ഈ സിനിമക്ക് വേണ്ടി ദൃശ്യങ്ങൾ പകർത്തുന്നത്. ഐജാസ് വി.എ, ഷഫീൽ എന്നിവരാണ് ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. കലാഭവൻ ഷാജോൺ, ജോണി ആന്റണി, ജയകൃഷ്‍ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായർ, സ്മിനു സിജോ, മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, ബേബി, ഷൈനി സാറ തുടങ്ങിയ താരനിരയും ഐഡിയിൽ അഭിനയിക്കുന്നു.
സൈന പ്ലേയിലൂടെയാണ് ഐഡി ഒടിടിയിലെത്തുന്നത്. ചിത്രം സെപ്റ്റംബർ 19 മുതൽ സ്ട്രീമിങ് ആരംഭിക്കും.
Dhyan Sreenivasan's ID is now on OTT Streaming date