(moviemax.in) ബോളിവുഡിലെ പ്രബല പ്രൊഡ്യൂസറാണ് ബോണി കപൂർ. സിനിമ നിർമാണ രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള ബോണിക്ക് വിജയ പരാജയങ്ങൾ ഒരുപോലെ വന്നിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട ഘട്ടം തനിക്കുണ്ടായിരുന്നെന്ന് ബോണി ഒരിക്കൽ തുറന്ന് പറഞ്ഞിട്ടുമുണ്ട്.
ബോണി കപൂറിന്റെ വ്യക്തി ജീവിതം വാർത്തകളിൽ നിറഞ്ഞത് നടി ശ്രീദേവിയുമായി അടുത്തതോടെയാണ്. ആദ്യ വിവാഹ ബന്ധം നിലനിൽക്കെയാണ് ബോണി തന്റെ സിനിമകളിലെ സ്ഥിരം നായികയായ ശ്രീദേവിയുമായി അടുക്കുന്നത്.
ഇവർ വിവാഹിതരായപ്പോൾ സിനിമാ ലോകത്തുണ്ടായ സംസാരങ്ങൾ ചെറുതല്ല. ജാൻവി കപൂർ, ഖുഷി കപൂർ എന്നിവരാണ് ബോണിയുടയും ശ്രീദേവിയുടെയും മക്കൾ.
ശ്രീദേവിയുടെ മരണം തന്നെ ഉലച്ചിരുന്നെന്നാണ് ബോണി പറയുന്നത്. മരിച്ചെങ്കിലും ഭാര്യയോടുള്ള സ്നേഹം പോയിട്ടില്ലെന്നും അടുത്തിടെ നൽകിയ അഭിമുഖത്തിൽ ബോണി കപൂർ വ്യക്തമാക്കി.
മക്കൾ രണ്ട് പേരുടെയും കാര്യത്തിൽ വലിയ ശ്രദ്ധ ബോണി നൽകുന്നുണ്ട്. മക്കളുടെ കരിയറിലെ സ്വപ്നങ്ങൾക്കും ബോണിയുടെ പിന്തുണയുണ്ട്.
മക്കളോട് ബഹുമാന്യപൂർവം പെരുമാറുന്ന ബോണി കപൂർ മറ്റ് നടിമാരെ അലോസരപ്പെടുത്തുന്ന രീതിയിൽ സ്പർശിക്കുന്നു എന്ന് വിമർശകർ ആരോപിക്കുന്നു.
പ്രിയാമണി, ഉർവശി റൗട്ടേല തുടങ്ങിയ നടിമാർക്കൊപ്പമുള്ള ബോണിയുടെ ദൃശ്യങ്ങളാണ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. ഒരു ഇവന്റിൽ വെച്ച് പ്രിയാമണിക്കൊപ്പം ക്യാമറകൾക്ക് മുന്നിൽ നിൽക്കവെ ബോണി കപൂർ പ്രിയാമണിയുടെ ഇടുപ്പിൽ തൊടുന്നുണ്ട്. നടിയെ തൊട്ട് കൊണ്ട് സംസാരിക്കുന്ന മറ്റൊരു വീഡിയോയുമുണ്ട്.
നടി ഉർവശി റൗട്ടേലയുടെ പിൻഭാഗത്ത് സംസാരിക്കുന്നതിനിടയിൽ തൊടുന്ന ദൃശ്യങ്ങളും ഇതിനൊപ്പമുണ്ട്. മക്കളുടെ പ്രായമുള്ള നടിമാരോട് ബോണി കപൂർ പെരുമാറുന്ന രീതി ശരിയല്ലെന്ന് വിമർശകർ പറയുന്നു.
69 കാരനാണ് ബോണി കപൂർ. പ്രായം അംഗീകരിച്ച് കുറേക്കൂടി പക്വത കാണിക്കമമെന്നും ഇവർ അഭിപ്രായപ്പെട്ടു.
നാല് മക്കളാണ് ബോണി കപൂറിനുള്ളത്. ജാൻവിക്കും ഖുഷിക്കും പുറമെ ആദ്യ വിവാഹ ബന്ധത്തിൽ അർജുൻ കപൂർ, അൻഷുള കപൂർ എന്നീ രണ്ട് മക്കളുമുണ്ട്.
ശ്രീദേവിയുടെ മരണത്തിന് ശേഷമാണ് അർജുൻ പിതാവുമായി കുറേക്കൂടി അടുക്കുന്നത്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ ശ്രീദേവിയെക്കുറിച്ച് ബോണി കപൂർ സംസാരിച്ചിരുന്നു. ശ്രീദേവിയുമായി ഇപ്പോഴും പ്രണയത്തിലാണ്.
മരിക്കുന്നത് വരെ അവളുമായി പ്രണയത്തിലായിരിക്കും.ഞാനൊരിക്കലും അവളെ ചതിച്ചിട്ടില്ല. മറ്റെവിടെയും എനിക്ക് നോക്കേണ്ടി വന്നില്ല. അവളായിരുന്നു എല്ലാം. ഇപ്പോൾ എനിക്ക് സ്ത്രീ സുഹൃത്തുക്കൾ ഉണ്ടായിരിക്കാം.
ചുറ്റുമുള്ള സ്ത്രീകളോട് ആകർഷണം തോന്നുന്നുണ്ടാകും. പക്ഷെ ശ്രീദേവിയോട് തനിക്കുള്ള സ്നേഹം ഒരിക്കലും പോകില്ലെന്നും ബോണി കപൂർ അന്ന് വ്യക്തമാക്കി. 2018 ലാണ് ശ്രീദേവി മരിച്ചത്.
#Treats #children #respect #misbehaves #other #actresses #BoneyKapoor #severely #criticized