(moviemax.in)നടിയും അവതാരകയുമായ ആര്യ ബഡായിയുടെയും ഡിജെ സിബിന്‍ ബെഞ്ചമിന്റേയും വിവാഹം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഈ മാസം 20 ന് നടന്ന വിവാഹം ഹിന്ദു, ക്രിസ്ത്യന്‍ ആചാരപ്രകാരമാണ് നടത്തിയത്. ഇപ്പോഴിതാ സംഗീത് നൈറ്റില്‍ നിന്നുള്ള ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ഏഴ് വര്‍ഷം മുമ്പ് മരിച്ച അച്ഛന്‍ സതീഷ് ബാബുവിന്റെ എഐ വീഡിയോ സ്‌ക്രീനില്‍ അപ്രതീക്ഷിതമായി കാണിച്ചപ്പോള്‍ സങ്കടം സഹിക്കാനാകാതെ ആര്യ വിങ്ങിപ്പൊട്ടി കരയുന്നതാണ് വീഡിയോയിൽ. അച്ഛന്‍ ആര്യയ്ക്ക് വിവാഹാശംസ നേരുന്നതാണ് എഐ വീഡിയോയിലുണ്ടായിരുന്നത്. ഇത് കണ്ട് ആര്യ കരയുന്നതും സിബിന്‍ ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. 2018 നവംബര്‍ 14നാണ് ആര്യയുടെ അച്ഛന്‍ വിട്ടുപിരിഞ്ഞത്.
നേരത്തെ മകള്‍ ഖുഷിയുടെ കൈപിടിച്ച് വിവാഹവേദിയിലേക്ക് വരുന്ന ആര്യയുടെ ചിത്രങ്ങളും വീഡിയോയും ചര്‍ച്ചയായിരുന്നു. ആര്യയ്ക്ക് സിബിന്‍ താലി ചാര്‍ത്തിയപ്പോഴും വേദിയില്‍ ചിരിയോടെ ഖുഷിയുണ്ടായിരുന്നു. ആര്യയുടെ ആദ്യവിവാഹത്തിലെ മകളാണ് 12 വയസുകാരിയായ ഖുഷി. സിബിന്റേയും രണ്ടാം വിവാഹമാണിത്. ആദ്യവിവാഹത്തില്‍ സിബിനും ഒരു ആണ്‍കുഞ്ഞുണ്ട്.
കഴിഞ്ഞ മെയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. വര്‍ഷങ്ങളായി ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളിലൂടെയാണ് ആര്യയുടെയും സിബിന്റെയും പുതിയ ജീവിതത്തിന്റെ വിശേഷങ്ങൾ ആരാധകരെ അറിഞ്ഞു തുടങ്ങിയത്.
Video from Arya Badai and DJ sibin Benjamin Sangeet Night goes viral