(moviemax.in) സോഷ്യൽ മീഡിയ വീഡിയോകളിലൂടെ പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയ കൃഷ്ണ ജീവ് എന്ന ഫുക്രു ബിഗ് ബോസ് മലയാളത്തിലൂടെയാണ് മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയത്. ബിഗ് ബോസിലെ മികച്ച പ്രകടനത്തിന് ശേഷം സിനിമാ രംഗത്തും സജീവമാവുകയാണ് താരം.
'തല്ലുമ്പിടി' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ഫുക്രുവിനെ കാത്തിരിക്കുന്നത് കരിയറിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റാണ്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന 'ആട് 3'ൽ സുപ്രധാനമായ ഒരു വേഷത്തിലാണ് ഫുക്രു എത്തുന്നത്. ഷാജി പാപ്പനും സംഘവും വീണ്ടും എത്തുമ്പോൾ ഫുക്രുവിന്റെ കഥാപാത്രവും വലിയ പ്രതീക്ഷയാണ് ആരാധകർക്ക് നൽകുന്നത്.
ആട് 3യുടെ പോസ്റ്റ് പ്രൊഡക്ഷനുകൾ നടക്കവെ ഫുക്രു ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ആടിലെ താരങ്ങൾക്കൊപ്പമുള്ള ഫോട്ടോയായിരുന്നു ഇത്. ഇതിന് പിന്നാലെ വലിയ വിമർശനങ്ങൾ ഫുക്രുവിന് നേരിടേണ്ടി വന്നു. ഇവനെ എന്തിനാണ് സിനിമയിലെടുത്തതെന്നും പടത്തിന്റെ കാര്യത്തിന് തീരുമാനമായി എന്ന തരത്തിലുമായിരുന്നു വിമർശനങ്ങൾ. ഇത് തന്നെ വല്ലാതെ ബാധിച്ചുവെന്ന് പറയുകയാണ് ഫുക്രു ഇപ്പോൾ.
"ഞാന്‍ കാരണം ഇവര്‍ക്ക് കുറച്ച് ബുദ്ധിമുട്ടൊക്കെ ഉണ്ടായി. സൈബര്‍ ബുള്ളിയിങ്ങും ഉണ്ടായിരുന്നു. അവര്‍ക്കല്ല എനിക്കായിരുന്നു ബുദ്ധിമുട്ട്. ഞാനൊരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഇട്ടിരുന്നു. അതുവരെ ഞാന്‍ രഹസ്യമായി കൊണ്ടു നടക്കുകയായിരുന്നു.
ഫോട്ടോ ഇട്ടപ്പോഴേ ആരെങ്കിലും എന്തെങ്കിലുമൊക്കെ പറയുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഭയങ്കര സൈബര്‍ ബുള്ളിയിംഗ് ആണ് വന്നത്. ഇവനെ എന്തിന് എടുത്തുവെന്നാണ് എല്ലാവരും ചോദിച്ചത്. മറ്റൊരു ക്യാരക്ടറിനെ റീപ്ലെയ്സ് ചെയ്തു എന്നാണ് എല്ലാവരും കരുതിയത്. അവര്‍ക്കത് അംഗീകരിക്കാനാവില്ല. അവരുടെ ഒക്കെ മനസില്‍ പതിഞ്ഞ കഥാപാത്രങ്ങളല്ലേ ഇതെല്ലാം. നമ്മള് മാത്രമാണ് ഒരു അധിക പറ്റതില്‍. അതില്‍ നിന്നും പുറത്തുവരാന്‍ ഞാന്‍ കുറേ ദിവസമൊടുത്തു.
ഞാന്‍ 100 വാള്‍ട്ടിന്‍റെ ബള്‍ബ് കത്തിക്കിടന്ന ആളാണ്. പെട്ടെന്ന് സീറോ വാള്‍ട്ടായി പോയി. സിനിമയെ ബാധിക്കുമോന്നതായിരുന്നു എന്‍റെ പ്രശ്നം. ഞാന്‍ കാരണം അവര്‍ക്കൊരു ബാഡ് ഉണ്ടാവരുത്. അത്രയേ ഉള്ളൂ. എന്നെ എന്ത് പറഞ്ഞാലും കുഴപ്പമില്ല. കല്ലിവല്ലി. ആ സ്പിരിറ്റിലങ്ങെടുക്കും", എന്നാണ് ഫുക്രു പറഞ്ഞത്. ആട് 3 പ്രൊമോഷൻ ഇന്റർവ്യൂവിന് ഇടയിലായിരുന്നു ഫുക്രുവിന്റെ തുറന്നു പറച്ചിൽ.
Content Highlight: Fukru faces body shaming after Goat 3 photo



























