---
title: "'എന്നെ ചതിക്കരുത്!'; വേദനയോടെ ഫർമാൻ ഖാൻ; വിവാഹത്തിന് പിന്നാലെ ഫർമാൻ്റെ 'തേപ്പ്' വീഡിയോ വൈറൽ"
english_title: "Farman's 'Thep' video goes viral after marriage"
publisher: "moviemax.in"
canonical_url: "https://moviemax.in/news/347590/farmans-thep-video-goes-viral-after-marriage"
published_at: "2026-03-14T10:04:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b4e61102f30_Farmans_Thep_video_goes_viral_after_marriage.jpg"
keywords: []
---

# 'എന്നെ ചതിക്കരുത്!'; വേദനയോടെ ഫർമാൻ ഖാൻ; വിവാഹത്തിന് പിന്നാലെ ഫർമാൻ്റെ 'തേപ്പ്' വീഡിയോ വൈറൽ

> **Lead Summary:** മഹാകുംഭമേളയിലെ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമാവുകയും പിന്നീട് അഭിനയരംഗത്ത് സജീവമാവുകയും ചെയ്ത മോനി ബോൺസ്ലെ (മൊണാലിസ) വിവാഹിതയായി. മാർച്ച് 11-ന് തിരുവനന്തപുരത്ത് വെച്ചായിരുന്നു മൊണാലിസയും ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം. വിവാഹ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് ഉയരുന്നത്.

## Article Content

മഹാകുംഭമേളയിലെ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമാവുകയും പിന്നീട് അഭിനയരംഗത്ത് സജീവമാവുകയും ചെയ്ത മോനി ബോൺസ്ലെ (മൊണാലിസ) വിവാഹിതയായി. മാർച്ച് 11-ന് തിരുവനന്തപുരത്ത് വെച്ചായിരുന്നു മൊണാലിസയും ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം. വിവാഹ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് ഉയരുന്നത്.

വിവാഹ നടത്തിപ്പിനെയും പങ്കാളിയെയും ചൊല്ലി സൈബർ ഇടങ്ങളിൽ വിമർശനങ്ങൾ ശക്തമാകുന്നതിനിടെ, ഫർമാൻ ഖാൻ പങ്കുവെച്ച പുതിയ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. തങ്ങൾക്കെതിരെ ഉയരുന്ന നെഗറ്റീവ് കമന്റുകൾക്ക് മറുപടിയെന്നോണമാണ് ഈ പുതിയ വീഡിയോ എന്നാണ് ആരാധകർ വിലയിരുത്തുന്നത്. പ്രശംസകളും വിമർശനങ്ങളും ഒരുപോലെ നിറയുമ്പോഴും തങ്ങളുടെ പുതിയ ജീവിതത്തിന്റെ സന്തോഷത്തിലാണ് ഇരുവരും.

> "എന്നെ ഈയൊരു അവസ്ഥയിൽ കാണാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ദയവായി എന്നെ ചതിക്കരുത്," എന്ന ക്യാപ്ഷനോടെ മുഹമ്മത് ഫർമാൻ പങ്കുവച്ച വീഡിയോ ആണ് വൈറലായിരിക്കുന്നത്. ലവ് ഫെയ്ലിയറിനെ പറ്റിയുള്ളതാണ് റീൽ. വേദന സഹിക്കാനാകാതെ, മനോനില നഷ്ടമായ വേഷത്തിലാണ് ഫർമാൻ. അതിമനോഹരമായി ആ വേഷം ഫർമാൻ കൈകാര്യം ചെയ്തിരിക്കുന്നുവെന്നാണ് കമന്റുകൾ ഏറെയും.

2025 നവംബർ 4ന് ഫർമാൻ ചെയ്ത റീൽ വീഡിയോയാണ് വിവാഹ ശേഷവും വൈറലായത്. ഇതിന് മൊണാലിസയും കമന്റ് ചെയ്തിട്ടുണ്ട്. വ്യത്യസ്തമായ അഭിനയം എന്നായിരുന്നു കമന്റ്. ഈ റീലിന് പുറമെ മറ്റ് നിരവധി റീലുകളും ഫർമാൻ ചെയ്തിട്ടുണ്ട്. അഭിനയത്തിൽ ഏറെ തല്പരനാണ് ഫർമാൻ എന്ന് ഇതിൽ നിന്നും വ്യക്തമാണ്.

[https://www.instagram.com/farmankhanmr356/?utm_source=ig_embed&ig_rid=c67ca0f1-7838-4dec-bd00-a9081e2bcf95](https://www.instagram.com/farmankhanmr356/?utm_source=ig_embed&ig_rid=c67ca0f1-7838-4dec-bd00-a9081e2bcf95)

### Related Links & Sources
- [Original Story Source](https://moviemax.in/news/347590/farmans-thep-video-goes-viral-after-marriage)