'പൂർണമായും സുഖപ്പെടണമെങ്കിൽ കുറച്ചു നാൾ കൂടി കാത്തിരിക്കണം; ഇനിയും എട്ടാഴ്ച കൂടി വേണം'- ആരോ​ഗ്യ വിവരം പങ്കിട്ട് സുരഭി

'പൂർണമായും സുഖപ്പെടണമെങ്കിൽ കുറച്ചു നാൾ കൂടി കാത്തിരിക്കണം; ഇനിയും എട്ടാഴ്ച കൂടി വേണം'- ആരോ​ഗ്യ വിവരം പങ്കിട്ട് സുരഭി
Aug 26, 2025 03:56 PM | By Anjali M T

(moviemax.in) മിനിസ്ക്രീൻ പ്രേക്ഷകർ ഇതിനകം ഏറ്റെടുത്ത നടിയാണ് സുരഭി സന്തോഷ്. ഇപ്പോഴിതാ തന്റെ കാലിന് ഒരു പരിക്ക് പറ്റിയിരിക്കുകയാണെന്നും സുഖപ്പെട്ടു വരികയാണെന്നും അറിയിച്ചിരിക്കുകയാണ് സുരഭി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം വിവരങ്ങൾ പങ്കുവെച്ചത്.

'എന്റെ കാല് സുഖപ്പെട്ടു വരുന്നു. പക്ഷേ, പൂർണമായും സുഖപ്പെടണമെങ്കിൽ കുറച്ചു നാൾ കൂടി കാത്തിരിക്കണം. അതിന് ഇനിയും എട്ടാഴ്ച കൂടി എടുത്തേക്കാം. എങ്കിലും പതുക്കെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. നിങ്ങൾ എന്നെക്കുറിച്ച് അന്വേഷിച്ചതിനും എന്റെ കാര്യങ്ങൾ ഓർക്കുന്നതിനുമെല്ലാം നന്ദി. എല്ലാവരുടെയും മെസേജുകൾക്ക് മറുപടി തരാൻ കഴിയാത്തതിന് ക്ഷമാപണം അറിയിക്കുന്നു', സുരഭി സന്തോഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്. കാലിന്റെ പരിക്ക് വേഗം സുഖമാകട്ടെ എന്ന പ്രാർത്ഥനകളാണ് കമന്റ് ബോക്സിൽ കൂടുതലും കാണുന്നത്. സീരിയലിലെ അരങ്ങേറ്റം പവിത്രത്തിലൂടെയാണെങ്കിലും അതിനു മുൻപ് കുഞ്ചാക്കോ ബോബൻ നായകനായ കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രത്തിലെ നായികാ വേഷത്തിലൂടെ‌ സുരഭി മലയാള സിനിമാ പ്രേക്ഷകർക്ക് പരിചിതയാണ്. കന്നട സിനിമയിലൂടെയായിരുന്നു സുരഭി അഭിനയരംഗത്തേക്ക് കടന്നു വന്നത്. ഇതിനകം അഞ്ചോളം സിനിമകളിൽ അഭിനയിച്ചുണ്ട്. നിയമ ബിരുദം നേടിയതിനു ശേഷം അസിസ്റ്റന്റ് ലോയറായി പ്രാക്ടീസ് ചെയ്തിട്ടുള്ള സുരഭി സന്തോഷ് ഒരു നര്‍ത്തകി കൂടിയാണ്. ഗായകനായ പ്രണവ് ചന്ദ്രൻ ആണ് ഭർത്താവ്.

actress Surabhi shares health status

Next TV

Related Stories
സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

Dec 25, 2025 07:21 AM

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ...

Read More >>
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories

News Roundup