---
title: "ജയിലർ 2-ൽ ഷാരൂഖ് ഖാനും? ചർച്ചയായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച എ ഐ ചിത്രം"
english_title: "Shah Rukh Khan in Jailer 2? AI picture shared on social media sparks discussion"
publisher: "moviemax.in"
canonical_url: "https://moviemax.in/news/345749/shah-rukh-khan-in-jailer-2-ai-picture-shared-on-social-media-sparks-discussion"
published_at: "2026-03-05T13:25:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a937d6118f0_10.jpg"
keywords: []
---

# ജയിലർ 2-ൽ ഷാരൂഖ് ഖാനും? ചർച്ചയായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച എ ഐ ചിത്രം

> **Lead Summary:** ** ര**ജനികാന്ത്-നെൽസൺ കൂട്ടുകെട്ടിലൊരുങ്ങുന്ന 'ജയിലർ' രണ്ടാം ഭാഗത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് സിനിമാ ലോകം. മുത്തുവേൽ പാണ്ഡ്യന്റെ രണ്ടാം വരവിൽ വമ്പൻ താരനിര അണിനിരക്കുമെന്ന സൂചനകൾ ശക്തമാവുകയാണ്. മോഹൻലാലിന്റെ കോസ്റ്റ്യൂം ഡിസൈനർ ജിഷാദ് ഷംസുദ്ദീൻ സോഷ്യൽ മീഡിയയിൽ സ്റ്റോറിയായി പങ്കുവെച്ച ഒരു എ.ഐ. ചിത്രമാണ് ഇപ്പോൾ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.

## Article Content

** ര**ജനികാന്ത്-നെൽസൺ കൂട്ടുകെട്ടിലൊരുങ്ങുന്ന 'ജയിലർ' രണ്ടാം ഭാഗത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് സിനിമാ ലോകം. മുത്തുവേൽ പാണ്ഡ്യന്റെ രണ്ടാം വരവിൽ വമ്പൻ താരനിര അണിനിരക്കുമെന്ന സൂചനകൾ ശക്തമാവുകയാണ്. മോഹൻലാലിന്റെ കോസ്റ്റ്യൂം ഡിസൈനർ ജിഷാദ് ഷംസുദ്ദീൻ സോഷ്യൽ മീഡിയയിൽ സ്റ്റോറിയായി പങ്കുവെച്ച ഒരു എ.ഐ. ചിത്രമാണ് ഇപ്പോൾ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.

രജനികാന്ത്, മോഹൻലാൽ, ശിവരാജ് കുമാർ എന്നിവർക്കൊപ്പം ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാനും ഉൾപ്പെട്ട ചിത്രമാണ് 'കണ്ടിപ്പാ ഇരുക്കും' (തീർച്ചയായും ഉണ്ടാകും) എന്ന ക്യാപ്ഷനോടെ ജിഷാദ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. ഇതോടെ രണ്ടാം ഭാഗത്തിൽ ഷാരൂഖ് ഖാനും അതിഥി വേഷത്തിലെത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. എന്നാൽ സംവിധായകനോ നിർമ്മാതാക്കളോ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/345749/shah-rukh-khan-in-jailer-2-ai-picture-shared-on-social-media-sparks-discussion)