---
title: "'തലൈവ' രാഷ്ട്രീയ സിനിമയല്ല, ആ ടാഗ്‌ലൈൻ നൽകിയത് പ്രൊഡ്യൂസർ; വർഷങ്ങൾക്കിപ്പുറം വെളിപ്പെടുത്തലുമായി എ.എൽ. വിജയ്"
english_title: "A.L. Vijay reveals after years"
publisher: "moviemax.in"
canonical_url: "https://moviemax.in/news/345778/al-vijay-reveals-after-years"
published_at: "2026-03-05T14:48:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a94b36da29a_A.L._Vijay_reveals_after_years.jpg"
keywords: []
---

# 'തലൈവ' രാഷ്ട്രീയ സിനിമയല്ല, ആ ടാഗ്‌ലൈൻ നൽകിയത് പ്രൊഡ്യൂസർ; വർഷങ്ങൾക്കിപ്പുറം വെളിപ്പെടുത്തലുമായി എ.എൽ. വിജയ്

> **Lead Summary:** ഇളയദളപതി വിജയ്‌യെ നായകനാക്കി 2013-ൽ പുറത്തിറങ്ങിയ 'തലൈവ' എന്ന ചിത്രത്തെച്ചൊല്ലിയുണ്ടായ രാഷ്ട്രീയ വിവാദങ്ങളിൽ വെളിപ്പെടുത്തലുമായി സംവിധായകൻ എ.എൽ. വിജയ്. സിനിമയുടെ പേരിനൊപ്പമുണ്ടായിരുന്ന 'ടൈം ടു ലീഡ്' എന്ന ടാഗ്‌ലൈൻ താൻ നൽകിയതല്ലെന്നും അത് നിർമ്മാതാവിന്റെ തീരുമാനമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

ഇളയദളപതി വിജയ്‌യെ നായകനാക്കി 2013-ൽ പുറത്തിറങ്ങിയ 'തലൈവ' എന്ന ചിത്രത്തെച്ചൊല്ലിയുണ്ടായ രാഷ്ട്രീയ വിവാദങ്ങളിൽ വെളിപ്പെടുത്തലുമായി സംവിധായകൻ എ.എൽ. വിജയ്. സിനിമയുടെ പേരിനൊപ്പമുണ്ടായിരുന്ന 'ടൈം ടു ലീഡ്' എന്ന ടാഗ്‌ലൈൻ താൻ നൽകിയതല്ലെന്നും അത് നിർമ്മാതാവിന്റെ തീരുമാനമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ എ.എൽ. വിജയ്, തന്റെ ചിത്രത്തിന്റെ പേര് 'തലൈവ' എന്ന് മാത്രമായിരുന്നുവെന്നാണ് പറയുന്നത്. എന്നാൽ നിർമ്മാതാവ് 'ടൈം ടു ലീഡ്' എന്ന് കൂടി ചേർത്തത് അന്ന് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറന്നിരുന്നു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനയായാണ് അന്ന് പലരും ഇതിനെ കണ്ടത്. ഇത് സിനിമയുടെ റിലീസിനെപ്പോലും പ്രതിസന്ധിയിലാക്കിയിരുന്നു. അമല പോൾ നായികയായ ചിത്രം തിയേറ്ററുകളിൽ വൻ വിജയം നേടിയിരുന്നെങ്കിലും, ടാഗ്‌ലൈൻ ഉയർത്തിയ പ്രശ്നങ്ങൾ ഇന്നും തമിഴ് സിനിമാ ലോകത്ത് ചർച്ചാവിഷയമാണ്.

'തലൈവ' എന്നത് മാത്രമാണ് എന്റെ ടൈറ്റിൽ അതിനൊപ്പം ടൈം ടു ലീഡ് എന്ന് ചേർത്തിരുന്നത് സിനിമയുടെ പ്രൊഡ്യൂസർ ആണ്. ആ ടൈറ്റിലിന് അത് കൃത്യം ആയത് കൊണ്ടാണ് അത് ചേർത്തത്. തലൈവ ഒരു പൊളിറ്റിക്കൽ സിനിമ അല്ല. അത് ആ രീതിയിൽ ആളുകളിലേക്ക് എത്തിയത് ഞങ്ങൾക്ക് വലിയ ഷോക്ക് ആയിരുന്നു. സത്യരാജ് സാറിനെ ആശ്രയിച്ചിരുന്ന ഒരു കൂട്ടം ആളുകൾ ഉണ്ടായിരിക്കുന്നു, അദ്ദേഹത്തിന്റെ വിയോഗത്തോടെ ആ സ്ഥാനത്തേക്ക് മകൻ വിജയ് വന്നു. അത്രയേയുള്ളൂ, ആ കൂട്ടത്തിന് ഒരു തെളിവാണ് ആയി എന്നത് അല്ലാതെ മറ്റൊന്നും ഇല്ല. അതൊരു നോൺ പൊളിറ്റിക്കൽ പടമാണ്. അതിനെ എന്തിനാണ് പൊളിറ്റിക്കൽ ചിത്രമായി മാറ്റിയത് എന്ന് അറിയില്ല,' എ എല്‍ വിജയ്‍ പറഞ്ഞു.

എന്നാൽ സിനിമയുടെ റീലീസ് സമയത്ത് സിനിമയുടെ ടാഗ്‌ലൈൻ വമ്പൻ പണി കൊടുത്തിരുന്നു. 'തലൈവ: ടൈം ടു ലീഡ്' എന്ന ടാഗ്‌ലൈൻ ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ സർക്കാരിനെ ചൊടിപ്പിച്ചു. തമിഴകത്തിന് ഒരൊറ്റ തലൈവർ, അത് എംജിആ‍ർ എന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. സിനിമയിൽ മുസ്ലീം വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്നു എന്ന പേരിലും പ്രതിഷേധം ഉയർന്നിരുന്നു. സിനിമയുടെ തമിഴ്നാട് റിലീസ് ഒരാഴ്ചയ്ക്ക് മുകളിലാണ് വൈകിയത്. കേരളത്തിലാണ് ഈ സിനിമ ആദ്യം റിലീസാകുന്നത്.

അതേസമയം, വിജയ്‌യുടെ സിനിമാ കരിയറിലെ അവസാന ചിത്രമാണ് ജനനായകൻ. തിയേറ്റർ റീലീസ് കത്ത് ഇരിക്കുകയാണ് ആരാധകർ. സെൻസർ ബോർഡ് വിഷയങ്ങളെ ചൊല്ലി സിനിമയുടെ റിലീസ് വൈകുകയാണ്. തമിഴ് നാട് ഇലക്ഷൻ കഴിഞ്ഞ ശേഷം മാത്രമായിരിക്കും ചിത്രം റീലീസ് ചെയുക എന്നും റിപ്പോർട്ടുകൾ ഉണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/345778/al-vijay-reveals-after-years)