'ഫഹദിനെയും മലയാള സിനിമയെയും ഇഷ്ടമാണെന്ന് പറയുന്നത് ഇപ്പോൾ ഒരു ട്രെൻഡ് ആയി മാറിയിട്ടുണ്ട്'; മാളവിക മോഹനൻ

'ഫഹദിനെയും മലയാള സിനിമയെയും ഇഷ്ടമാണെന്ന് പറയുന്നത് ഇപ്പോൾ ഒരു ട്രെൻഡ് ആയി മാറിയിട്ടുണ്ട്'; മാളവിക മോഹനൻ
Aug 26, 2025 05:12 PM | By Anjali M T

(moviemax.in) ഹൃദയപൂർവ്വം ടീസറിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു രംഗമായിരുന്നു മോഹൻലാൽ ഫഹദ് ഫാസിലിനെ കുറിച്ച് പറയുന്നത്. അന്യഭാഷകളിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള മലയാള താരങ്ങളിൽ ഒരാൾ കൂടിയാണ് ഫഹദ് ഫാസിൽ. ചിത്രത്തിലെ ഫഫ റെഫറൻസ് സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം ചർച്ചയാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഹൃദയപൂർവ്വത്തിൽ നായികയായെത്തുന്ന മാളവിക മോഹനൻ ഫഹദ് ഫാസിലിനെ കുറിച്ച് സംസാരിക്കുകയാണ്. ഹൃദയപൂർവ്വം ടീസറിൽ ഉള്ള സീൻ കറക്റ്റ് ആണെന്നാണ് മാളവിക പറയുന്നത്. സ്ക്രിപ്റ്റ് വായിക്കുമ്പോൾ തന്നെ താൻ ഒരുപാട് ചിരിച്ചിരുന്നുവെന്നും തന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ മാളവിക പറഞ്ഞു.

'മലയാളം ഇൻഡസ്ട്രിയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന നടൻ ഫഹദ് ഫാസിലാണ്. ടീസറിലെ സീൻ കറക്റ്റ് ആണ്. സ്ക്രിപ്റ്റ് വായിച്ചപ്പോൾ ഞാൻ ഒരുപാട് ചിരിച്ചിരുന്നു. കാരണം അതെനിക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്നതായിരുന്നു. എന്റെ ബോംബെയിലുള്ളതും മറ്റ് ഇൻഡസ്ട്രിയിലുള്ള സുഹൃത്തുക്കളും സംസാരിക്കുന്നത് ശരിക്കും അതുപോലെ തന്നെയാണ്. ഫഹദിനെയും മലയാള സിനിമയെയും ഇഷ്ടമാണെന്ന് പറയുന്നത് ഇപ്പോൾ ഒരു ട്രെൻഡ് ആയി മാറിയിട്ടുണ്ട്' എന്നും മാളവിക മോഹനൻ വ്യക്തമാക്കുന്നു.

അതേസമയം ഫഹദ് ഫാസിൽ ചിത്രം 'ഓടും കുതിര ചാടും കുതിര'യും ഹൃദയപൂർവ്വവും തൊട്ടത്തടുത്ത ദിവസങ്ങളിലായി ഓണം റിലീസായി എത്തുകയാണ്. പത്ത് വർഷങ്ങൾക്ക് ശേഷമാണ് സത്യൻ അന്തിക്കാട്- മോഹൻലാൽ കോംബോയിൽ ഒരു സിനിമ വരുന്നത്. സിനിമയിലെ മറ്റൊരു പ്രധാന ഘടകമെന്ന് പറയുന്നത് മോഹൻലാൽ- സംഗീത് പ്രതാപ് കോംബോ വരുന്നു എന്നുള്ളതാണ്. നേരത്തെ തരുൺ മൂർത്തിയുടെ തുടരും എന്ന ചിത്രത്തിൽ ഇരുവരുടെയും കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നു.



Malavika Mohanan on Fahadh Faasil

Next TV

Related Stories
അപ്രതീക്ഷിതമായി സ്ക്രീനിൽ തെളിഞ്ഞത് വിട്ടുപിരിഞ്ഞ അച്ഛന്റെ മുഖം, വിങ്ങിപ്പൊട്ടി ആര്യ, ആശ്വസിപ്പിച്ച് സിബിൻ

Aug 26, 2025 04:57 PM

അപ്രതീക്ഷിതമായി സ്ക്രീനിൽ തെളിഞ്ഞത് വിട്ടുപിരിഞ്ഞ അച്ഛന്റെ മുഖം, വിങ്ങിപ്പൊട്ടി ആര്യ, ആശ്വസിപ്പിച്ച് സിബിൻ

ആര്യ ബഡായിയുടെയും ഡിജെ സിബിന്‍ ബെഞ്ചമിന്റേയും സംഗീത് നൈറ്റില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall