( moviemax.in ) വിവാഹശേഷമാണ് വിജയ് മാധവും ദേവിക നമ്പ്യാരും സോഷ്യൽമീഡിയയിൽ കൂടുതൽ സജീവമായതും യുട്യൂബ് ചാനൽ വഴി വിശേഷങ്ങളും കവർ സോങ്ങുകളും പങ്കിട്ട് തുടങ്ങിയതും. വിവാഹിതരാകും മുമ്പ് ഇരുവരും സുഹൃത്തുക്കളായിരുന്നു. മൂന്ന് വർഷം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. ആത്മജ മഹാദേവ്, ഓം പരമാത്മ എന്നിങ്ങനെ പേരുള്ള രണ്ട് മക്കളും ഇരുവർക്കുമുണ്ട്.
വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് ദേവിക. കുടുംബിനിയായി എങ്കിലും ആത്മജ സെന്റർ എന്ന സ്വന്തം സ്ഥാപനത്തിലൂടെ നൃത്തവും യോഗയും സംഗീതവുമെല്ലാം കുട്ടികളേയും മുതിർന്നവരേയും ദേവികയും വിജയിയും ചേർന്ന് പരിശീലിപ്പിക്കുന്നുണ്ട്. ഒരിക്കലും ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ചിന്തിച്ചിരുന്നവരായിരുന്നു വിജയിയും ദേവികയും.
അവിടെ നിന്നാണ് ഇരുവരും ഒരുമിച്ചുള്ള ദാമ്പത്യത്തിന്റെ മൂന്നാം വർഷത്തിൽ എത്തി നിൽക്കുന്നത്. ഇപ്പോഴിത വിവാഹനിശ്ചയം കഴിഞ്ഞതിന്റെ നാലാം വാർഷികത്തിൽ പഴയൊരു ഓർമ കുറിപ്പായി പങ്കുവെച്ചിരിക്കുകയാണ് വിജയ് മാധവ്. ദേവികയുമായുള്ള റിലേഷൻഷിപ്പ് അവസാനിപ്പിച്ച് നമ്പർ ബ്ലോക്കും ചെയ്ത് കിടന്ന താൻ ഇന്ന് ദേവികയെ തന്റെ ഭാര്യയാക്കിയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ തന്റെ അനിയത്തിയുടെ മെസേജാണെന്നും വിജയ് മാധവ് പറയുന്നു. ഒപ്പം വർഷങ്ങൾ പഴക്കമുള്ള ഒരു ഫോട്ടോയും വിജയ് പങ്കുവെച്ചു. മെയ് അഞ്ച് 2016 ഉച്ചക്ക് 1.42ന് എന്റെ അനിയത്തിയുടെ കല്യാണത്തിന് ഈ പടം എടുത്ത ഒറ്റ കാരണം കൊണ്ടാണോ ഞാനും ദേവികയും ഒരുമിച്ചത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
കാരണം ഞങ്ങൾ അടിച്ച് പിരിഞ്ഞ് ഇനി ഈ ബന്ധം ശരിയാവില്ലെന്ന് ഉറപ്പിച്ച് ദേവികയെ ഞാൻ ഫോണിൽ ബ്ലോക്ക് ചെയ്തു. ശേഷം സമാധാനമായിട്ട് വീട്ടിൽ ടിവി കണ്ട് കിടന്നപ്പോഴാണ് എന്റെ അനിയത്തി നന്ദു ഈ പടം അയച്ച് തന്നിട്ട് വെറുതെ അഹങ്കാരം കാണിക്കാതെ ഈ കൊച്ചിനെ കെട്ടാൻ നോക്ക്... കണ്ടില്ലേ നിങ്ങൾ ബെസ്റ്റ് ജോഡിയാണ് ഇതിലും നല്ലതൊന്നും ഇനി നിനക്ക് കിട്ടാൻ പോണില്ല...
എന്നൊക്കെ അവളുടെ ഭാഷയിൽ പറഞ്ഞത്. അത് എന്നെ ചിന്തിപ്പിച്ചു. അങ്ങനെയാണ് ഞങ്ങൾ വീണ്ടും ഒരുമിക്കാൻ കാരണമായത്. ഓരോരോ ജീവിതങ്ങൾ. വന്ന വഴികൾ ഇടക്ക് തിരിഞ്ഞ് നോക്കുമ്പോൾ എല്ലാം ആരോ നിശ്ചയിച്ചത് നമ്മൾ വെറുതെ ജീവിക്കുകയല്ലേ എന്ന് തോന്നിപോകും എന്നും വിജയ് മാധവ് കുറിച്ചു. എന്നും ഇതുപോലെ ഹാപ്പിയായി ജീവിക്കൂ... ചേരേണ്ടതല്ലേ ചേരു എന്നിങ്ങനെയാണ് കമന്റുകൾ.
വിജയിയും ദേവികയും വ്ലോഗുകൾ പങ്കുവെച്ച് തുടങ്ങിയശേഷം ഏറ്റവും കൂടുതൽ ഹേറ്റ് കിട്ടാറുള്ളത് വിജയ് മാധവിനാണ്. ഭാര്യയ്ക്ക് ഒരു സ്വാതന്ത്ര്യവും നൽകാത്ത മുരടനായ കടുപിടുത്തക്കരാനായ ഭർത്താവാണ് വിജയ് എന്ന അഭിപ്രായം ഇവരുടെ പ്രേക്ഷകരിൽ ഒരു വിഭാഗത്തിനുണ്ട്. എന്നാൽ തനിക്ക് കിട്ടിയ ഏറ്റവു വലിയ അനുഗ്രഹമായാണ് വിജയിയെ ദേവിക കാണുന്നത്.
ദേവിക അഭിനയം നിർത്തിയതിന് പിന്നിൽ പോലും വിജയ് ആണ് കാരണമെന്ന് പ്രചരിച്ചിരുന്നു. എന്നാൽ ദേവിക തന്നെ പിന്നീട് അതിന് മറുപടി നൽകി. കുടുംബത്തിനും കുട്ടികൾക്കും ഒപ്പം സമയം ചിലവഴിക്കാൻ താൽപര്യപ്പെടുന്നതുകൊണ്ടാണ് അഭിനയം ഉപേക്ഷിച്ചതെന്നാണ് ദേവിക പറഞ്ഞത്. മക്കൾക്ക് പേരിടുന്നതിൽ പോലും വിജയ് സ്വന്തം ഇഷ്ടം മാത്രമാണ് നോക്കിയതെന്നും വിമർശനം ഉണ്ടായിരുന്നു.
എന്നാൽ അങ്ങനെയല്ലെന്നും ഭാര്യയായ താൻ കൂടി സമ്മതം പറഞ്ഞശേഷമാണ് ആത്മജ, ഓം പരാമത്മ എന്നീ പേരുകൾ മക്കൾക്ക് വിജയ് നൽകിയതെന്നും ദേവിക പറഞ്ഞിരുന്നു. അഭിനേത്രി മാത്രമല്ല ഒരു സമയത്ത് മിനിസ്ക്രീനിൽ നിറഞ്ഞ് നിന്ന അവതാരക കൂടിയായിരുന്നു ദേവിക.
vijaymadhav shared old memories on his engagement anniversary post