'സഹോദരങ്ങൾക്ക് ഉള്ളത് പോലെ ഫാൻസ്‌ എനിക്കില്ല', നാലുപേരിൽ ഞാൻ ആണ് സോഷ്യൽ മീഡിയിൽ ആക്റ്റീവ് അല്ലാത്തത് - ഇഷാനി കൃഷ്‌ണ

'സഹോദരങ്ങൾക്ക് ഉള്ളത് പോലെ ഫാൻസ്‌ എനിക്കില്ല', നാലുപേരിൽ ഞാൻ ആണ് സോഷ്യൽ മീഡിയിൽ ആക്റ്റീവ് അല്ലാത്തത് - ഇഷാനി കൃഷ്‌ണ
Aug 26, 2025 03:09 PM | By Anjali M T

(moviemax.in)  യൂട്യുബിലും മറ്റ് സമൂഹ മാധ്യമങ്ങളിലും തിളങ്ങി നിൽക്കുന്ന ആളാണ് ഇഷാനി കൃഷ്ണ. ജയറാം, കാളിദാസ് ജയറാം എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ആശകൾ ആയിരം എന്ന സിനിമയുടെ പൂജ കഴിഞ്ഞ ദിവസമാണ് നടന്നിരുന്നത്. നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ഇഷാനി കൃഷ്ണ ആണ് കാളിദാസ് ജയറാമിന്റെ നായികയായി എത്തുന്നത്. പൂജാ ചടങ്ങിന് ശേഷം സഹോദരിമാരെ കുറിച്ചും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലെ പെര്‍ഫോമന്‍സിനെ കുറിച്ചും ഇഷാനി സംസാരിച്ചു. സഹോദരങ്ങളിൽ തനിക്കാണ് ഏറ്റവും കുറവ് ഫാൻസ് എന്ന് ഇഷാനി പറഞ്ഞു. സൗന്ദര്യത്തിന്‍റെ പേരില്‍ ഞങ്ങൾക്കിടയിൽ അടി ഉണ്ടാകാറില്ലെന്നും സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ വായിക്കാറില്ലെന്നും ഇഷാനി കൂട്ടിച്ചേർത്തു.

'ഹൻസിക പഠിക്കുകയാണ്, അതുകൊണ്ട് ഇപ്പോൾ സിനിമയിൽ അഭിനയിക്കുന്നതിനോട് താല്പര്യം കാണിച്ചിട്ടില്ല. കോളേജ് കഴിഞ്ഞ് അവൾ അഭിനയത്തിലേക്ക് വരുമായിരിക്കും. സൗന്ദര്യത്തിന്റെ പേരിൽ ഞങ്ങൾക്കിടയിൽ അടി ഉണ്ടാകാറില്ല. അങ്ങനെ സൗന്ദര്യത്തിന്റെ പേരിൽ അടി ഉണ്ടാകുമെന്ന് പറയുന്നത് ഇതുവരെ കേട്ടിട്ടില്ല. പിന്നെ ആളുകൾ അങ്ങനെ പലതും പറയും, നല്ലതാണെങ്കിൽ വായിക്കും, അല്ലെങ്കിലും വായിക്കും. സോഷ്യൽ മീഡിയയിൽ സഹോദരങ്ങൾക്ക് ഉള്ളത് പോലെ ഫാൻസ്‌ എനിക്ക് ഉണ്ടെന്ന് കരുതുന്നില്ല. ഏറ്റവും കുറവ് ഫാൻസ്‌ എനിക്കാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പൊതുവേ നാലുപേരിൽ ഞാൻ ആണ് സോഷ്യൽ മീഡിയിൽ ആക്റ്റീവ് അല്ലാത്തത്. എനിക്ക് ഫാൻസ്‌ ഉണ്ടെങ്കിൽ സന്തോഷം,' ഇഷാനി കൃഷ്‌ണ പറഞ്ഞു.

മമ്മൂട്ടി നായകനായ വൺ എന്ന സിനിമയ്ക്ക് ശേഷം നീണ്ട ഇടവേള എടുത്താണ് ഇഷാനി വീണ്ടും അഭിനയത്തിലേക്ക് എത്തുന്നത്. നല്ല ഓഫറുകൾ ലഭിക്കാതിരുന്നതിനാലാണ് ഇത്രയും നാൾ സിനിമ ചെയ്യാതിരുന്നതെന്ന് ഇഷാനി പറഞ്ഞു. 'കുറച്ച് ഓഫറുകൾ എനിക്ക് ആ സിനിമയ്ക്ക് ശേഷം വന്നിരുന്നു. പക്ഷെ അന്ന് ഞാൻ കോളേജിൽ പഠിക്കുകയായിരുന്നു. പഠിത്തം കഴിയാൻ വേണ്ടി കാത്തിരുന്നു. ഞാൻ വിചാരിച്ച നല്ല ഓഫറുകൾ വന്നില്ല അതുകൊണ്ടാണ് എടുക്കാതിരുന്നത്. ഇപ്പോൾ നല്ലൊരു ഓഫർ വന്നപ്പോൾ ഞാൻ എടുത്തു. വെറുതെ എന്തെങ്കിലും ചെയ്യേണ്ട എന്ന തീരുമാനം ഉണ്ടായിരുന്നു, നല്ലതായത് കൊണ്ടാണ് ഈ സിനിമ തിരഞ്ഞെടുത്തത്,' ഇഷാനി കൃഷ്ണ പറഞ്ഞു.

Ishani says we don't fight over beauty and we don't read comments on social media

Next TV

Related Stories
'ഞങ്ങളെ ചീത്തവിളിക്കുന്നവരോട് എനിക്ക് ഇതേ പറയാനുള്ളൂ'; വിമർശകർക്ക് ശക്തമായ മറുപടിയുമായി ആര്യ

Aug 26, 2025 05:54 PM

'ഞങ്ങളെ ചീത്തവിളിക്കുന്നവരോട് എനിക്ക് ഇതേ പറയാനുള്ളൂ'; വിമർശകർക്ക് ശക്തമായ മറുപടിയുമായി ആര്യ

'ഞങ്ങളെ ചീത്തവിളിക്കുന്നവരോട് എനിക്ക് ഇതേ പറയാനുള്ളൂ'; വിമർശകർക്ക് ശക്തമായ മറുപടിയുമായി...

Read More >>
'ഈ ബന്ധം ശരിയാവില്ല, ‍ഞങ്ങൾ അടിച്ച് പിരിഞ്ഞു, ദേവികയുടെ നമ്പറും ബ്ലോക്ക് ചെയ്തു, പിന്നാലെ സംഭവിച്ചത് ....!

Aug 26, 2025 03:53 PM

'ഈ ബന്ധം ശരിയാവില്ല, ‍ഞങ്ങൾ അടിച്ച് പിരിഞ്ഞു, ദേവികയുടെ നമ്പറും ബ്ലോക്ക് ചെയ്തു, പിന്നാലെ സംഭവിച്ചത് ....!

'ഈ ബന്ധം ശരിയാവില്ല, ‍ഞങ്ങൾ അടിച്ച് പിരിഞ്ഞു, ദേവികയുടെ നമ്പറും ബ്ലോക്ക് ചെയ്തു, പിന്നാലെ സംഭവിച്ചത് ....!...

Read More >>
 'നിന്നെ ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്'; ബിന്നിയുടെ അക്കൗണ്ടിൽ വിവാഹ വാർഷിക ആശംസ പോസ്റ്റ്

Aug 26, 2025 01:34 PM

'നിന്നെ ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്'; ബിന്നിയുടെ അക്കൗണ്ടിൽ വിവാഹ വാർഷിക ആശംസ പോസ്റ്റ്

നൂബിന്റെയും ബിന്നിയുടെയും വിവാഹ വാർഷികത്തോടനുബന്ധിച്ചുള്ള പോസ്റ്റ്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall