'65 കാരന്റെ നായികയായി 32 കാരിയോ', ആദ്യം സിനിമ റിലീസാകട്ടെ'; കമന്റുകൾക്കുള്ള മറുപടിയുമായി മാളവിക മോഹനൻ

'65 കാരന്റെ നായികയായി 32 കാരിയോ', ആദ്യം സിനിമ റിലീസാകട്ടെ'; കമന്റുകൾക്കുള്ള മറുപടിയുമായി മാളവിക മോഹനൻ
Aug 26, 2025 06:09 PM | By Anjali M T

(moviemax.in)  സത്യൻ അന്തിക്കാട്- മോഹൻലാൽ കോംബോയിൽ പുറത്തിറങ്ങുന്ന ഹൃദയപൂർവ്വത്തിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാലോകം. ഓഗസ്റ്റ് 28 ന് ഓണം റിലീസായാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മാളവിക മോഹനൻ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. ചിത്രത്തിലെ കാസ്റ്റ് പ്രഖ്യാപിച്ച സമയം തൊട്ടേ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഉയർന്നുവന്ന വിമർശനങ്ങളിൽ ഒന്നായിരുന്നു മോഹൻലാലിന്റെയും മാളവിക മോഹനന്റെയും പ്രായത്തെ മുൻനിർത്തിയുള്ള ചർച്ചകൾ. '65 കാരന്റെ നായികയായി 32 കാരിയോ' എന്നായിരുന്നു ഏറ്റവും കൂടുതലായി പ്രചരിക്കപ്പെട്ട കമന്റുകൾ.

എന്നാൽ ഇപ്പോഴിതാ ഇത്തരം കമന്റുകൾക്ക് മറുപടി നൽകിയിരിക്കുകയാണ് മാളവിക മോഹനൻ. ഒരു സിനിമയുടെ കഥയോ തിരക്കഥയോ അറിയാതെ ഇത്തരം കമന്റുകൾ ചെയ്യുന്നത് ബാലിശമാണെന്നാണ് മാളവിക മോഹനൻ പറയുന്നത്. "ഞാന്‍ ഒരു കമന്റിന് മറുപടി നല്‍കിയിരുന്നു. ഒരു സിനിമയുടെ കഥയോ തിരക്കഥയോ അറിയാതെ കമന്റ് ചെയ്യുന്നത് ബാലിശമാണ്. ആദ്യം സിനിമ റിലീസാകട്ടെ. സിനിമ കണ്ട ശേഷം അസാധാരണമായൊരു വിഷയമാണെന്ന് തോന്നുകയാണെങ്കില്‍ കമന്റ് ചെയ്യാം, അത് ന്യായമാണ്. അഭിപ്രായങ്ങളുണ്ടാകാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പക്ഷെ ഒന്നുമറിയാതെ കമന്റ് ചെയ്യുന്നത് ശരിയല്ല' എന്നും മാളവിക മോഹനൻ പറഞ്ഞു.

മലയാളികൾക്ക് എല്ലാകാലത്തും മികച്ച സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ- സത്യൻ അന്തിക്കാട് കോംബോ. ടി.പി ബാലഗോപാലൻ എംഎ, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം, നാടോടികാറ്റ്, പട്ടണപ്രവേശം, വരവേൽപ്, പിൻഗാമി, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, സ്നേഹവീട്, എന്നും എപ്പോഴും തുടങ്ങീ മികച്ച സിനിമകളാണ് ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയിട്ടുള്ളത്. ഏറ്റവും പുതിയ ചിത്രമായ 'ഹൃദയപൂർവ്വം' ഓണം റിലീസായി തിയേറ്ററുകളിൽ എത്തുകയാണ്. പത്ത് വർഷങ്ങൾക്ക് ശേഷമാണ് സത്യൻ അന്തിക്കാട്- മോഹൻലാൽ കോംബോയിൽ ഒരു സിനിമ വരുന്നത്. സിനിമയിലെ മറ്റൊരു പ്രധാന ഘടകമെന്ന് പറയുന്നത് മോഹൻലാൽ- സംഗീത് പ്രതാപ് കോംബോ വരുന്നു എന്നുള്ളതാണ്. നേരത്തെ തരുൺ മൂർത്തിയുടെ തുടരും എന്ന ചിത്രത്തിൽ ഇരുവരുടെയും കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നു.



Malavika Mohanan responds to comments

Next TV

Related Stories
അപ്രതീക്ഷിതമായി സ്ക്രീനിൽ തെളിഞ്ഞത് വിട്ടുപിരിഞ്ഞ അച്ഛന്റെ മുഖം, വിങ്ങിപ്പൊട്ടി ആര്യ, ആശ്വസിപ്പിച്ച് സിബിൻ

Aug 26, 2025 04:57 PM

അപ്രതീക്ഷിതമായി സ്ക്രീനിൽ തെളിഞ്ഞത് വിട്ടുപിരിഞ്ഞ അച്ഛന്റെ മുഖം, വിങ്ങിപ്പൊട്ടി ആര്യ, ആശ്വസിപ്പിച്ച് സിബിൻ

ആര്യ ബഡായിയുടെയും ഡിജെ സിബിന്‍ ബെഞ്ചമിന്റേയും സംഗീത് നൈറ്റില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall