'ഞങ്ങളെ ചീത്തവിളിക്കുന്നവരോട് എനിക്ക് ഇതേ പറയാനുള്ളൂ'; വിമർശകർക്ക് ശക്തമായ മറുപടിയുമായി ആര്യ

'ഞങ്ങളെ ചീത്തവിളിക്കുന്നവരോട് എനിക്ക് ഇതേ പറയാനുള്ളൂ'; വിമർശകർക്ക് ശക്തമായ മറുപടിയുമായി ആര്യ
Aug 26, 2025 05:54 PM | By Anusree vc

(moviemax.in)നടിയും അവതാരകയുമായ ആര്യയും കൊറിയോഗ്രാഫറും ഡിജെയുമായ സിബിൻ ബെഞ്ചമിനും അടുത്തിടെയാണ് വിവാഹിതരായത്. സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ ഇവരുടെ സംഗീത് പരിപാടിക്കിടെയുള്ള ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. തങ്ങൾക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ വികാരാധീനയായി ആര്യ സംസാരിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. 'ആര് എന്ത് പറഞ്ഞാലും തനിക്ക് പ്രശ്നമില്ലെന്ന് അവർ വ്യക്തമാക്കുന്നു.

''എനിക്ക് പറയാൻ വാക്കുകളില്ല. കുറേപ്പേർ എന്നോട് ചോദിച്ചു, എന്തുകൊണ്ടാണ് സിബിനെ തിരഞ്ഞെടുത്തത് എന്ന്. സോഷ്യൽ മീഡിയയിൽ ഞങ്ങളെ ചീത്ത വിളിക്കുന്ന ഒരുപാടു പേരുണ്ട്. ഞങ്ങളുടെ വീഡിയോകൾക്കും ഫോട്ടോകൾക്കുമൊക്കെ താഴെ, ഇവന് ഭ്രാന്താണ്, ഇവൾ ഉഡായിപ്പാണ് എന്നൊക്കെ പറയുന്നവരാണ് കൂടുതലും. അങ്ങനെ പറയുന്നവരോട് എനിക്ക് പറയാനുള്ളത് ഇതാണ്: ഇതാണ് ഞാൻ വിവാഹം കഴിച്ചയാൾ, ഇതാണ് എന്റെ നല്ല പാതി, ഇതാണ് എന്റെ ഭർത്താവ്.

എന്റെ ജീവിതത്തിൽ എന്റെ അച്ഛൻ കഴിഞ്ഞാൽ എന്നെ ഇത്രയധികം കെയർ ചെയ്ത്, എന്നെ കൈപിടിച്ച് ഉയർത്തിയ മറ്റൊരാളില്ല. അവന് അവനല്ല പ്രധാനം, ഞാനാണ് പ്രധാനം. എന്റെയും ഖുഷിയുടെയും നല്ലതിനു വേണ്ടി അവൻ ഏതറ്റം വരെയും പോകും. ഇനിയെനിക്ക് ജീവിതത്തിൽ ഒന്നും വേണ്ട. എനിക്ക് ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനമാണ് ഇത്. ഇവിടെ ഇരിക്കുന്ന ഓരോരുത്തരും എനിക്ക് പ്രിയപ്പെട്ടവരാണ്.

ഇതിനപ്പുറത്തേക്ക് സത്യമായും എനിക്ക് ഒന്നും വേണ്ട. സോഷ്യൽ മീഡിയയിൽ എന്നെ ആരു ചീത്ത വിളിച്ചാലും എനിക്കൊരു തേങ്ങയുമില്ല. ഇതാണ് ഞങ്ങൾ. ഞങ്ങളെ സ്നേഹിക്കുന്ന ഒരു പറ്റം ആളുകളാണ് ഇവിടെ ഉള്ളത്. ‍ഞങ്ങളുടെ ഈ യാത്രയുടെ ഭാഗമായതിന് നന്ദി'', ആര്യ പറഞ്ഞു.

'I have only this to say to those who call us bad'; Arya gives a strong reply to critics

Next TV

Related Stories
സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

Dec 25, 2025 07:21 AM

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ...

Read More >>
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories










News Roundup