നടി അന്‍ഷുവിനെതിരെ നടത്തിയ പരാമര്‍ശം വന്‍ വിവാദമായതോടെ മാപ്പുപറഞ്ഞ് തലയൂരി തെലുങ്ക് ചലച്ചിത്ര സംവിധായകൻ ത്രിനാഥ റാവു നക്കിന.
തന്റെ പുതിയ ചിത്രമായ മസാകയുടെ ലോഞ്ചിംഗിനിടെയായിരുന്നു മോശം കമൻ്റ്.
20 വര്‍ഷത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചുവരുന്ന അന്‍ഷുവിനോട് മസാകയിലെ വേഷത്തിനായി ഭാരം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടതായി, ഹൈദരാബാദില്‍ നടന്ന ടീസര്‍ ലോഞ്ചില്‍ റാവു പറഞ്ഞു.
‘സിനിമയില്‍ നായികയായി എത്തിയപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവര്‍ ഇപ്പോഴും അങ്ങനെയാണോ? അവര്‍ ഇപ്പോള്‍ മെലിഞ്ഞിരിക്കുന്നു, തെലുങ്ക് പ്രേക്ഷകര്‍ക്ക് തൃപ്തിയാകാത്തതിനാല്‍ കുറച്ച് ഭക്ഷണം കഴിച്ച് ശരീരഭാരം വര്‍ധിപ്പിക്കാന്‍ മാത്രമാണ് ഞാന്‍ ആവശ്യപ്പെട്ടത്.
എല്ലാം വലിയ വലുപ്പത്തിലായിരിക്കണം. കുഴപ്പമില്ല. അവര്‍ അല്‍പ്പം മെച്ചപ്പെട്ടു, അവര്‍ കൂടുതല്‍ മെച്ചപ്പെടും,’ – ഇങ്ങനെയായിരുന്നു പരാമർശം.
ആ സിനിമയില്‍ അന്‍ഷുവിനെ കണ്ട എല്ലാവരും അവരെ ‘ലഡു’ പോലെയാണെന്ന് കരുതിയിരുന്നുവെന്നും താനും അവരെ കാണാന്‍ നിരവധി തവണ സിനിമ കണ്ടിരുന്നുവെന്നും റാവു പറഞ്ഞിരുന്നു.
2002-ല്‍ പുറത്തിറങ്ങിയ മന്‍മധുഡു എന്ന ചിത്രത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴും ബോഡി ഷെയിമിങ് നടത്തിയിരുന്നു. ആ സിനിമയില്‍ അന്‍ഷുവിനെ കണ്ട എല്ലാവരും അവരെ ‘ലഡു’ പോലെയാണെന്ന് കരുതിയിരുന്നുവെന്നും താനും അവരെ കാണാന്‍ നിരവധി തവണ സിനിമ കണ്ടിരുന്നുവെന്നും റാവു പറഞ്ഞിരുന്നു.
#director #who #bodyshamed #actress #apologized #apologized #actress #responded