(moviemax.in) മലയാളികളെ ത്രില്ലർ സിനിമയുടെ പുതിയ അനുഭവതലത്തിലേക്ക് കൊണ്ടുപോയ ഒരു ചിത്രമായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം.ചിത്രം മൂന്നാം ഭാഗത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ.
താൻ എവിടെപ്പോയാലും അഭിമാനത്തോടെ ഒപ്പം കൂട്ടുന്ന സിനിമയാണ് ദൃശ്യമെന്നും ഭാഷയും സംസ്കാരവും ഭേദിച്ച് ഇന്ത്യയിൽ മാത്രമല്ല ചൈനീസ്, സിംഹള തുടങ്ങി വിവിധ ഭാഷകളിൽ വരെ ദൃശ്യം റീമേക്ക് ചെയ്തുവെന്നും ആന്റണി പെരുമ്പാവൂർ.
ദൃശ്യം ഒന്ന് രണ്ടു ഭാഗങ്ങളുടെ വിജയം ആവർത്തിക്കാനായി മൂന്നാം ഭാഗത്തിന്റെ ഗ്രൗണ്ട് വർക്കുകൾ ജീത്തു ജോസഫ് തുടങ്ങി എന്നും അത് മോഹൻലാലുമായും ആശിർവാദുമായും പങ്കുവച്ചുകഴിഞ്ഞു എന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.
‘‘ആശിർവാദ് സിനിമാസിന്റെ പതിനേഴാമത്തെ നിർമാണ ചിത്രമായ 'ദൃശ്യം' ഞങ്ങളുടെ യാത്രയിൽ ഒരു വഴിത്തിരിവായിരുന്നു.
ഞാനും ജീത്തുവും ലാൽ സാറും ആദ്യമായി ഒന്നിച്ച ചിത്രമാണ്. 2013 ഡിസംബർ 19-ന് പുറത്തിറങ്ങിയ ‘ദൃശ്യം’ വെറുമൊരു സിനിമ മാത്രമല്ല, ഇന്ത്യൻ സിനിമയ്ക്ക് മൊത്തത്തിൽ ലഭിച്ച ഒരു സമ്മാനമായിരുന്നു.
ഈ ചിത്രം ഒരു നാഴികക്കല്ല് എന്നതിലുപരി, ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കുന്ന വളർന്നു കൊണ്ടിരിക്കുന്ന ഒരു പാരമ്പര്യമാണ്.’’ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ.
#Drishyam #image #proudly #carry #go #PartIII #Panippurail #Anthony Perumbavoor