(moviemax.in ) തമിഴിലും മലയാളത്തിലും ഒരുപോലെ തിളങ്ങുന്ന യുവനടനാണ് കലൈയരസൻ. 2018, വാഴൈ തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെയാണ് മലയാളികൾക്ക് നടൻ പ്രിയങ്കരനാകുന്നത്.
മുപ്പത്തിയെട്ടുകാരനായ താരത്തിന്റെ ആക്ടിങ് സ്കൂൾ മിഷ്ക്കിൻ, പാ.രഞ്ജിത് ചിത്രങ്ങളാണ്. ആദ്യ ചിത്രം റിലീസ് ചെയ്യാതിരുന്നതിനാൽ മിഷ്ക്കിനൊപ്പം കലൈ ചെയ്ത ചെയ്ത മുഖംമൂടി, പാ.രഞ്ജിത് ചിത്രം അട്ടക്കത്തി എന്നിവയാണ് തമിഴകത്ത് തുടക്കം കുറിച്ചുകൊണ്ട് നടൻ ചെയ്ത സിനിമകൾ.
പാ.രഞ്ജിത് ചിത്രം മദ്രാസ്സിലെ അൻപ് എന്ന കഥാപാത്രത്തിനുശേഷമാണ് കലൈയരസനെ തെന്നിന്ത്യൻ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങുന്നത്. കബാലി, ലാഭം, കുതിരൈവാൽ, സർപ്പട്ടൈ പരമ്പരൈ, തങ്കം തുടങ്ങിയവയാണ് ഇതുവരെ കലൈയുടേതായി റിലീസ് ചെയ്തിട്ടുള്ള മറ്റ് സിനിമകളിൽ ചിലത്. നടന്റെ ഏറ്റവും പുതിയ സിനിമ ഷെയ്ൻ നിഗം നായകനായ മദ്രാസ്ക്കാരനാണ്.
ഷെയ്ൻ നിഗത്തിന്റെ തമിഴിലെ ആദ്യ സിനിമ കൂടിയാണിത്. ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത് വാലി മോഹൻ ദാസാണ്. ചിത്രത്തിന്റെ പ്രദർശനം കഴിഞ്ഞ ദിവസം ആരംഭിച്ചു. ഒരു പക്കാ ആക്ഷൻ റിവഞ്ച് ത്രില്ലറാണ് മദ്രാസ്‌ക്കാരൻ. ഷെയ്ൻ നിഗത്തിന്റെയും കലൈയരസന്റെയും കഥാപാത്രങ്ങൾ തമ്മിലുള്ള പകയും അതിനെ തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
തെലുങ്ക് നടി നിഹാരിക കോനിഡേലയാണ് ചിത്രത്തിൽ ഷെയ്നിന്റെ നായിക വേഷം ചെയ്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തമിഴ്നാട്ടിലും കേരളത്തിലും സിനിമയുടെ പ്രമോഷൻ ചടങ്ങും മറ്റുമായി തിരക്കിലാണ് ഷെയ്നും കലൈയരസനും. അത്തരത്തിൽ കഴിഞ്ഞ ദിവസം റെഡ് എഫ് എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ കലൈയരസൻ വെളിപ്പെടുത്തിയ ചില ഷൂട്ടിങ് അനുഭവങ്ങളാണ് ശ്രദ്ധ നേടുന്നത്.
ജീവിതത്തിൽ ഏറ്റവും നാണംകെട്ടതെന്ന് തോന്നിയ നിമിഷത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഷൂട്ടിങ് സെറ്റിൽ നിന്നുണ്ടായ അനുഭവമാണ് കലൈയരസരൻ പങ്കുവെച്ചത്. ഒരു സിനിമയിൽ ഞാൻ റൊമാൻസ് ചെയ്യുകയായിരുന്നു. ഹീറോയിനെ കിസ് ചെയ്യുന്ന സീനാണ് എടുത്തുകൊണ്ടിരിക്കുന്നത്. സീൻ ഷൂട്ട് ചെയ്യുന്നതിനിടെ സംവിധായകൻ കട്ട് പറഞ്ഞു. പക്ഷെ ഞാൻ അത് കേട്ടില്ല. വെള്ളം വീഴുന്ന പശ്ചാത്തലത്തിലായിരുന്നു സീനിന്റെ ഷൂട്ട്.
അതുകൊണ്ട് തന്നെ കട്ട് വിളിച്ചത് കേട്ടില്ല. അതുകൊണ്ട് തന്നെ ഞാൻ നിർത്താതെ ചുംബിച്ചുകൊണ്ടിരുന്നു. അവസാനം നായിക എന്നെ തള്ളി മാറ്റിയിട്ട് പറഞ്ഞു കട്ട് വിളിച്ചു സംവിധായകനെന്ന്. പിന്നീട് ഞങ്ങൾ കോമൺ ഫ്രണ്ടിന് അടുത്ത് വെച്ച് കണ്ടപ്പോൾ പറഞ്ഞു കട്ട് വിളിച്ചശേഷം ഏറ്റവും നന്നായി അഭിനയിക്കുന്നത് കലൈയാണെന്ന്.
പിന്നീട് ഞാൻ സംഭവം എന്താണെന്നും കട്ട് വിളിച്ചത് കേട്ടില്ലെന്നുമെല്ലാം ഹീറോയിന് വിശദീകരിച്ച് കൊടുത്ത് സോറിയും പറഞ്ഞു എന്നാണ് അനുഭവം വെളിപ്പെടുത്തി കലൈയരസൻ പറഞ്ഞത്. നായകൻ, സ്റ്റാർഡം എന്നതിലുപരി നല്ല കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന നടനാണ് കലൈയരസൻ. കലൈയരസൻ ഹരികൃഷ്ണനെന്നാണ് നടന്റെ മുഴുവൻ പേര്. തങ്കമാണ് നടന്റെ ആദ്യ മലയാള ചിത്രം.
ഈ ചിത്രത്തിനും മുമ്പേ നടൻ അഭിനയിച്ച ചിത്രങ്ങളാണ് ചാൾസ് എന്റർപ്രൈസസും 2018 ഉം. 2018 ലെ സേതുപതി എന്ന കഥാപാത്രം മികച്ച അഭിനയസാദ്ധ്യതയുള്ള വേഷമായിരുന്നു. മുരടനായ സേതുപതിയുടെ ഹൃദയം തൊടുന്ന നിമിഷങ്ങളിലേയ്ക്കുള്ള ഭാവമാറ്റം ഗംഭീരമായാണ് നടൻ ചെയ്തത്. എസ് ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബി ജഗദീഷാണ് മദ്രാസ്കാരൻ നിർമ്മിച്ചിരിക്കുന്നത്.
#kalaiyarasan #open #up #about #most #embarrassing #moment #shooting #set