#Archanakavi | ഇനിയൊരു വിവാഹം നടക്കില്ല, ഈ കാര്യങ്ങള്‍ ഒളിപ്പിച്ചുവെച്ചിട്ട് നടത്തേണ്ടതാണോ വിവാഹം?

#Archanakavi | ഇനിയൊരു വിവാഹം നടക്കില്ല, ഈ കാര്യങ്ങള്‍ ഒളിപ്പിച്ചുവെച്ചിട്ട് നടത്തേണ്ടതാണോ വിവാഹം?
Jan 14, 2025 08:16 PM | By Jain Rosviya

വിവാഹം കഴിഞ്ഞതോടെ അഭിനയത്തില്‍ നിന്ന് മാറിനില്‍ക്കുകയാണെന്ന് പലരും കരുതിയെങ്കിലും അങ്ങനെ അല്ലായിരുന്നു എന്ന് പറഞ്ഞു കൊണ്ടാണ് നടി അര്‍ച്ചന കവി രംഗത്ത് വന്നത്.

പുതിയ സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് പറഞ്ഞതിനൊപ്പം  തന്റെ വിവാഹമോചനത്തെ പറ്റി വളരെ ലളിതമായി പറഞ്ഞു നടി പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു.

ഇതിനുപുറമെ മാനസികാരോഗ്യത്തെ കുറിച്ച് പറഞ്ഞാണ് അര്‍ച്ചന വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. സ്വയം തീരുമാനിച്ചുള്ള ഡിവോഴ്‌സ് ആയിരുന്നെങ്കിലും അതിന് ശേഷം ഡിപ്രെഷനില്‍ ആയി.

ഇതിനെക്കുറിച്ച് തുറന്നു പറയരുതെന്ന് ചിലര്‍ തന്നോട് പറഞ്ഞതിനെപ്പറ്റിയാണ് നടി ഇപ്പോള്‍ നല്‍കിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

മനുഷ്യന്മാര്‍ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് അടി ഉണ്ടാക്കുന്നു, കുത്തിക്കൊല്ലുന്നു. അതെല്ലാം ഈ സമൂഹത്തിന് സാധാരണ സംഭവമാണ്. പക്ഷേ ഒരാള്‍ മാനസികമായി എന്തോ ബുദ്ധിമുട്ടുണ്ടെന്ന് തിരിച്ചറിഞ്ഞു ചികിത്സ തേടണം എന്ന് പറഞ്ഞാല്‍ അത് വലിയ തെറ്റാണ്.

അയാളെ മറ്റൊരു കണ്ണിലൂടെയാണ് സമൂഹം കാണുന്നത്. പുതിയ ജനറേഷന്‍ ഉള്ളവര്‍ ഡിപ്രഷന്‍, പിഎംഡിഡി എന്നൊക്കെ പറയുമ്പോള്‍ അതെല്ലാം ചുമ്മാ പറയുന്നതാണെന്നാണ് ചിലരുടെ ധാരണ.

നമുക്ക് എന്താ പണ്ട് ടെന്‍ഷന്‍ ഇല്ലായിരുന്നോ? നിങ്ങള്‍ക്ക് എന്താ ഇപ്പോള്‍ അതിലും വലിയ ടെന്‍ഷന്‍ എന്നൊക്കെയാണ് ചിലരുടെ ചോദ്യങ്ങള്‍. അതിനുത്തരം നിങ്ങള്‍ക്കും മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

ചികിത്സ തേടിയില്ല എന്നത് നിങ്ങളുടെ അറിവില്ലായ്മയാണെന്നാണ്. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ജീവിക്കാനാണ് ചികിത്സ തേടുന്നത്, അത് എല്ലാവരും മനസ്സിലാക്കണം.

ഇനി ചികിത്സ തേടിയാലും അത് പുറത്ത് പറയാന്‍ പലര്‍ക്കും മടിയാണ്. മാനസികാരോഗ്യ കാര്യങ്ങള്‍ എല്ലായിടത്തും തുറന്നു സംസാരിക്കരുത് ഇനിയൊരു വിവാഹം നടക്കില്ല എന്നൊക്കെ ഒരു അമ്മച്ചി അടുത്തിടെ എന്നോട് പറഞ്ഞു.

ഇത്തരം കാര്യങ്ങള്‍ ഒളിപ്പിച്ചുവെച്ചിട്ട് നടത്തേണ്ട ഒന്നാണോ വിവാഹം? എല്ലാം അംഗീകരിക്കാന്‍ പറ്റുന്നവരെ മാത്രം ജീവിതപങ്കാളിയാക്കണമെന്നും അര്‍ച്ചന പറയുന്നു.

തന്റെ വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ വളരെ പ്രകടമായി തുടങ്ങിയപ്പോഴാണ് മാതാപിതാക്കളോട് ഞാന്‍ അതിനെ പറ്റി പറയുന്നത്. അതുവരെ ആരോടും ഞാന്‍ പറഞ്ഞിരുന്നില്ല.

കുടുംബ ജീവിതത്തില്‍ എന്ത് പ്രശ്‌നമുണ്ടെങ്കിലും രണ്ടുപേര്‍ക്ക് ഇടയില്‍ തന്നെ തീര്‍ക്കണം എന്നാണല്ലോ നമ്മളെ പഠിപ്പിച്ചിരിക്കുന്നത്. എന്റെ മാതാപിതാക്കളും ആദ്യം നോക്കിയത് ഞങ്ങള്‍ക്കിടയിലെ പ്രശ്‌നം പരിഹരിക്കാനാണ്.

എല്ലാ പെണ്‍കുട്ടികളോടും എനിക്ക് പറയാനുള്ളത് നിങ്ങള്‍ വിവാഹം ചെയ്യുന്നതിന് മുമ്പോ ശേഷമോ സാമ്പത്തിക സ്വാതന്ത്ര്യം നേടണമെന്നാണ്. അങ്ങനെയെങ്കില്‍ പ്രശ്‌നമുണ്ടാകുമ്പോള്‍ കുടുംബം പിന്തുണച്ചില്ലെങ്കിലും നിങ്ങള്‍ക്ക് ജീവിക്കാനാകും.

ജോലി ചെയ്യരുത് അല്ലെങ്കില്‍ ഈ ജോലിയെ ചെയ്യാവൂ എന്ന് പറയുന്ന ഒരാളെ ഒരിക്കലും വിവാഹം കഴിക്കരുതെന്നും നടി പറയുന്നു.



#There #will #no #marriage #should #marriage #done #these #things #hidden #Archana

Next TV

Related Stories
'അടുത്തത് എട്ടിന്റെ പണിയുമായി വരാം'; ലാലേട്ടൻ നൽകിയ ഉറപ്പ്, സീസൺ 8 നേരത്തെ എത്തുമെന്ന് സൂചനകൾ

Jan 17, 2026 09:56 AM

'അടുത്തത് എട്ടിന്റെ പണിയുമായി വരാം'; ലാലേട്ടൻ നൽകിയ ഉറപ്പ്, സീസൺ 8 നേരത്തെ എത്തുമെന്ന് സൂചനകൾ

'അടുത്തത് എട്ടിന്റെ പണിയുമായി വരാം'; ലാലേട്ടൻ നൽകിയ ഉറപ്പ്, സീസൺ 8 നേരത്തെ എത്തുമെന്ന്...

Read More >>
ജെ.സി ഡാനിയേല്‍ പുരസ്കാരം നടി ശാരദയ്ക്ക്

Jan 16, 2026 07:25 PM

ജെ.സി ഡാനിയേല്‍ പുരസ്കാരം നടി ശാരദയ്ക്ക്

ജെ.സി ഡാനിയേല്‍ പുരസ്കാരം നടി...

Read More >>
'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച് പാർവതി

Jan 16, 2026 01:22 PM

'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച് പാർവതി

'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച്...

Read More >>
Top Stories