(moviemax.in) ബോളിവുഡിലെ മുൻ നിര താരമാണെങ്കിലും വ്യക്തി ജീവിതത്തിൽ സ്വകാര്യത കാത്ത് സൂക്ഷിക്കുന്ന നടിയാണ് വിദ്യ ബാലൻ. അപൂർവമായേ ഇരുവരെയും ഒരുമിച്ച് പൊതുവിടങ്ങളിൽ കാണാറുള്ളൂ. സോഷ്യൽ മീഡിയയിൽ ഭർത്താവിനൊപ്പമുള്ള ഫോട്ടോകൾ വിദ്യ പങ്കുവെെക്കാറുമുള്ളൂ.
2012 ലാണ് വിദ്യ വിവാഹിതയാകുന്നത്. നിർമാതാവ് സിദ്ധാർത്ഥ് റോയ് കപൂറാണ് വിദ്യയുടെ ഭർത്താവ്. ഇരുവരും പ്രണയത്തിലായിരുന്നു. താൻ വിവാഹിതയാകുമെന്ന് കരുതിയിരുന്നില്ലെന്നും എന്നാൽ സിദ്ധാർത്ഥ് ജീവിതത്തിലേക്ക് കടന്ന് വന്നതോടെ എല്ലാം മാറിയെന്നാണ് വിദ്യ ബാലൻ ഒരിക്കൽ പറഞ്ഞത്.
ഭർത്താവ് നിർമാതാവാണെങ്കിലും അദ്ദേഹത്തിന്റെ പ്രൊഡക്ഷനിൽ സിനിമ ചെയ്യാൻ വിദ്യ താൽപര്യപ്പെടുന്നില്ല. കരിയറിലെ നേട്ടങ്ങൾക്ക് കാരണം നിർമാതാവിന്റെ ഭാര്യയായതാണെന്ന് ആരും പറയരുതെന്നത് കൊണ്ടാണ് ഈ തീരുമാനം.
ഇപ്പോഴിതാ ഓപ്പൺ റിലേഷൻഷിപ്പിനെതിരെ വിദ്യ ബാലൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തനിക്ക് അംഗീകരിക്കാൻ പറ്റാത്ത കാര്യമാണിതെന്ന് വിദ്യ പറയുന്നു.
ഓപ്പൺ റിലേഷൻഷിപ്പ് എന്ന ആശയത്തെ എനിക്ക് മനസിലാകുന്നില്ല. എല്ലാത്തിലും പരസ്പരം ഓപ്പണാകാം. പക്ഷെ ഓപ്പൺ റിലേഷൻഷിപ്പിൽ പങ്കാളി മറ്റാെരാളുടെ ഒപ്പമാകുന്നതിൽ നിങ്ങൾക്ക് കുഴപ്പമില്ല.
ആരെങ്കിലുമായി പങ്കാളിയെ പങ്കുവെക്കുന്നു. ഞാനതിന് ഓക്കെയല്ല. ഞാൻ മോണോഗമിയിൽ വിശ്വസിക്കുന്നു. പങ്കാളിയുമായി നിങ്ങൾ എത്രത്തോളം സെക്യൂറായാലും പങ്കാളി മറ്റൊരാൾക്കൊപ്പം ഇരിക്കുന്നെന്ന ചിന്തപോലും തന്നെ ദേഷ്യപ്പെടുത്തുന്നു.
ഓപ്പൺ റിലേഷൻഷിപ്പ് എന്ന സങ്കൽപ്പത്തെ ഞാൻ തിരസ്കരിക്കുന്നു. നിങ്ങൾക്കത് വർക്ക് ചെയ്യുന്നുണ്ടെങ്കിൽ ഓക്കെ. താൻ വളരെ ഇമോഷണലും പൊസസീവുമാണെന്ന് വിദ്യ വ്യക്തമാക്കി. പരാമർശം വൈറലായതോടെ സോഷ്യൽ മീഡിയയിൽ പല കമന്റുകളും വരുന്നുണ്ട്. വിദ്യയുടെ അഭിപ്രായത്തോട് നിരവധി പേർ യോജിച്ചു.
അതേസമയം ചിലർ നടിയെ പരിഹസിക്കുകയും ചെയ്തു. അത്രയ്ക്ക് കാർക്കശ്യം വേണോ, നിങ്ങളുടെ ഭർത്താവ് നേരത്തെ രണ്ട് തവണ വിവാഹം ചെയ്തതല്ലേ, ഇത്രയും ഉയർന്ന മാനദണ്ഡങ്ങളുള്ള വിദ്യ എന്തിനാണ് മൂന്നാം ഭാര്യയായത്, ഭർത്താവ് പോളിഗാമിയിലാണ് വിശ്വസിക്കുന്നതെന്ന് തോന്നുന്നു എന്നിങ്ങനെ പോകുന്നു ചിലരുടെ പരിഹാസ കമന്റുകൾ. എന്നാൽ വിദ്യയെ പിന്തുണയ്ക്കുന്നവരും ഏറെയാണ്. സിദ്ധാർത്ഥ് വിവാഹമോചിതനായ ശേഷമാണ് വിദ്യയെ വിവാഹം ചെയ്യുന്നത്. ഇതും ഓപ്പൺ റിലേഷൻഷിപ്പും തമ്മിൽ താര്യതമ്യം ചെയ്യാനാകില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടി.
അഭിമുഖത്തിൽ തന്റെ വിവാഹ ജീവിതത്തെക്കുറിച്ചും വിദ്യ സംസാരിക്കുന്നുണ്ട്. 12 വർഷത്തോളമായി ഞാൻ വിവാഹിതയാണ്. ഈ വർഷങ്ങളിലൂടെ ഞാൻ മനസിലാക്കിയത് വിവാഹജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണ് തോന്നുന്നതെന്ന് കമ്മ്യൂണിക്കേറ്റ് ചെയ്യുകയാണ്.
ചിലപ്പോൾ വളരെ സിംപിളായ കാര്യങ്ങളാകുമ്പോൾ അത് കഠിനമാണ്. പക്ഷെ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പരസ്പരം മനസിലാക്കാനും ബഹുമാനിക്കാനും കൂടുതൽ സ്നേഹിക്കാനും പറ്റുമെന്ന് വിദ്യ ബാലൻ വ്യക്തമാക്കി.
വിവാഹം രണ്ട് വ്യക്തികൾ തമ്മിൽ മാത്രമുള്ളതാണ്. ഒരു കുടുംബത്തെയാണ് വിവാഹം ചെയ്യുകയെന്ന് ഇന്ത്യയിൽ പറയും. അത് സത്യമല്ല. എന്ത് സംഭവിച്ചാലും അത് നിങ്ങൾക്കിടയിൽ നിൽക്കണം. പലപ്പോഴും ദമ്പതികൾ പരസ്പരം കമ്മ്യൂണിക്കേറ്റ് ചെയ്യാതെ പങ്കാളിയെക്കുറിച്ച് മറ്റാരെങ്കിലുമായി കമ്മ്യൂണിക്കേറ്റ് ചെയ്യും. അത് വളരെ മോശമാണെന്നും വിദ്യ ബാലൻ പറഞ്ഞു.
#Sharing #partner #with #someone #else #Vidya #can't #Then #came #abuse #being #third #wife