(moviemax.in) ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് നടി ദുര്‍ഗാ കൃഷ്ണയും ഭര്‍ത്താവ് അര്‍ജുനും. താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ അറിയാൻ ആരാധകർക്ക് പ്രത്യേക താല്പര്യം ആണ് . ഇപ്പോഴിതാ കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് മലയാളികൾ . നിറവയറിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത് . അത്തം ദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് ദുര്‍ഗ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
പച്ചയും ഗോള്‍ഡനും ബോര്‍ഡര്‍ വരുന്ന സെറ്റ് മുണ്ടും പച്ച ബ്ലൗസുമാണ് ദുര്‍ഗയുടെ ഔട്ട്ഫിറ്റ്. ദുര്‍ഗയ്ക്ക് അര്‍ജുന്‍ കണ്ണ് എഴുതികൊടുക്കുന്നതും നിറവയറില്‍ ചുംബിക്കുന്നതും ചിത്രങ്ങളില്‍ കാണാം. ഈ ചിത്രങ്ങള്‍ക്ക് താഴെ ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ആരും കണ്ണ് വയ്ക്കാതെ ഇരിക്കട്ടെ എന്നും ഇന്ന് ഇന്‍സ്റ്റഗ്രാം തുറന്നപ്പോള്‍ കണ്ടതില്‍ ഏറ്റവും മനോഹരമായ ചിത്രം എന്നുമെല്ലാം ആളുകള്‍ കുറിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് താന്‍ അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന സന്തോഷവാര്‍ത്ത ദുര്‍ഗ ആരാധകരെ അറിയിച്ചത്. 2021 ഏപ്രിലിലായിരുന്നു ദുര്‍ഗയുടേയും നിര്‍മാതാവും ബിസിനസുകാരനുമായ അര്‍ജുന്റേയും വിവാഹം.
Actress Durga Krishna shares photos from her photoshoot showing a full belly