(moviemax.in) കാവ്യ മാധവനെ അനുകൂലിച്ച് നിർമാതാവ് സാന്ദ്ര തോമസ് സംസാരിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ. കാവ്യയുമായി തനിക്കുള്ള ആത്മബന്ധത്തെക്കുറിച്ചാണ് സാന്ദ്ര തോമസ് കഴിഞ്ഞ ദിവസം സംസാരിച്ചത്. കാവ്യയുമായി ഒരു സിനിമാ നടിയും നിർമാതാവും തമ്മിലുള്ള സൗഹൃദമല്ല. രണ്ട് അമ്മമാർ തമ്മിലുള്ള സൗഹൃദമാണ്. ഞങ്ങൾ അതിനപ്പുറത്തേക്ക് വേറെ ഒരു സബ്ജക്ടിനെക്കുറിച്ചും സംസാരിച്ചിട്ടില്ല.
എന്റെ പിള്ളേരുടെ കാര്യവും മാമാട്ടിയുടെ കാര്യവുമാണ് സംസാരിക്കാറുള്ളത്. അവർ ഒരു സ്കൂളിൽ ആയിരുന്നു. പിന്നെ അവർ ചെന്നെെയിലേക്ക് പോയി. കുഞ്ഞുങ്ങൾക്കപ്പുറത്തേക്ക് ഒരു ടോപിക്കിൽ ഞങ്ങൾ പോയിട്ടില്ല. ആ ഷെയറിങ്ങിൽ നിന്ന് എനിക്ക് മനസിലായത് അവർ എത്ര ആത്മാർത്ഥതയുള്ള, ഫാമിലിയെ സ്നേഹിക്കുന്ന, ഫാമിലിക്ക് വേണ്ടി എന്തും ത്യജിക്കുന്ന ആളാണെന്നാണ്. എന്നാൽ അതല്ലാത്ത വേറൊരു കാവ്യ മാധവൻ അപ്പുറത്തുണ്ട്. അമ്മയായ, സ്നേഹിക്കുന്ന കാവ്യയെയാണ് ഞാൻ കണ്ടത്.
അതുകൊണ്ട് തന്നെ കാവ്യയോട് എനിക്ക് അടുപ്പമുണ്ട്. ഞങ്ങൾ മാസങ്ങൾ പോലും വിളിക്കില്ല. വല്ലപ്പോഴുമേ സംസാരിക്കാറുള്ളൂ. എന്നാലും എനിക്കൊരു മാനസിക അടുപ്പമുള്ള ആളാണ് കാവ്യ. ഒരു വ്യക്തിയെന്ന നിലയിൽ എനിക്ക് ഇഷ്ടമുള്ള ആളാണ് കാവ്യ. അതിന് ഇനി എന്നെ കാെല വിളിച്ചാലും പ്രശ്നമില്ലെന്നും സാന്ദ്ര പറഞ്ഞു. മാധ്യമസുഹൃത്തുക്കളിൽ പലരും സാന്ദ്ര സ്ത്രീപക്ഷമല്ല, സ്ത്രീ പക്ഷമായിരുന്നെങ്കിൽ കാവ്യയുടെ കൂടെ നിൽക്കില്ല എന്ന് പറഞ്ഞു. എന്നാലും എനിക്ക് എന്റേതായ ന്യായങ്ങളുണ്ട്. അത് മീഡിയയിലൂടെ പറയേണ്ട ന്യായങ്ങളല്ലെന്നും സാന്ദ്ര തോമസ് പറഞ്ഞു.
പിന്നാലെ സാന്ദ്ര തോമസിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി കമന്റുകൾ വന്നു. മഞ്ജു വാര്യരെ അനുകൂലിക്കുന്നവരിൽ പലരും സാന്ദ്ര തോമസിെന വിമർശിച്ചു. മഞ്ജുവിന്റെ കുടുംബ ജീവിതം ഇല്ലാതാക്കിയാണ് കാവ്യ കുടുംബ ജീവിതമുണ്ടാക്കിയതെന്നാണ് ഇവരുടെ കുറ്റപ്പെടുത്തൽ. 'മഞ്ജുവിനിട്ട് ഒരു കാെട്ട്, അവരും കുടുംബം നന്നായി സ്നേഹിച്ചതാണ്. 14 വർഷം ബ്രേക്ക് എടുത്തു. എന്നിട്ട് ആർക്ക് പോയി. അവർക്ക് കരിയർ, ഫാമിലി ഒക്കെ പോയി' എന്നാണ് ഒരാളുടെ കമന്റ്.
കാവ്യയെ അനുകൂലിച്ചും കമന്റുകളുണ്ട്. വിവാഹ ശേഷം കാവ്യയെടുത്ത ത്യാഗങ്ങൾ കാണാതെ പോകരുതെന്നാണ് ഇവർ പറയുന്നത്. 'തെറ്റ് ആർകും പറ്റാം എന്നാൽ അതിന്റെ പേരിൽ ആണ്ടുകളോളം ക്രൂശിക്കാൻ ആർക്കു അവകാശമില്ല. കാരണം നാളെ അതിനേക്കാൾ വലിയ തെറ്റ് നമുക്കും പറ്റിക്കൂടെന്നില്ല. ക്ഷമിക്കുക എന്നത് മനുഷ്യർക്ക് മാത്രം ദൈവം തന്ന വരദാനം ആണ്. അല്ലെങ്കിൽ നമ്മളും മൃഗങ്ങളും തമ്മിൽ എന്താണ് വ്യത്യാസം' എന്നാണ് കാവ്യയെ അനുകൂലിച്ച് കൊണ്ട് വന്ന കമന്റുകളിലൊന്ന്. കാവ്യ-മഞ്ജു ആരാധകർ തമ്മിൽ ഫാൻ ഫെെറ്റും സാന്ദ്രയുടെ വാക്കുകൾക്ക് പിന്നാലെ നടക്കുന്നുണ്ട്. മഞ്ജു വിവാഹ ജീവിതത്തിലും ബന്ധം പിരിഞ്ഞപ്പോഴും എടുത്ത ത്യാഗങ്ങളോളം വരില്ല കാവ്യയുടെ ത്യാഗങ്ങളെന്നാണ് ആരാധകർ പറയുന്നു. 19 വയസിലാണ് ദിലീപിനെ മഞ്ജു വിവാഹം ചെയ്യുന്നത്. കരിയറിൽ വലിയ അവസരങ്ങൾ വന്ന് കൊണ്ടിരുന്ന സമയം. മലയാളത്തിന് പുറമെ തമിഴിൽ നിന്നും അവസരങ്ങൾ വരുന്നു.
മഞ്ജുവിനെ വെച്ച് സിനിമ ചെയ്യാൻ ഫിലിം മേക്കേർസ് തയ്യാറായ കാലം. എന്നാൽ ദിലീപിനൊപ്പം ജീവിക്കാൻ വേണ്ടി ഈ അവസരങ്ങളെല്ലാം മഞ്ജു വേണ്ടെന്ന് വെച്ചു. അന്ന് വന്ന റിപ്പോർട്ടുകൾ പ്രകാരം മഞ്ജു അഭിനയ രംഗത്ത് തുടരുന്നതിൽ ദിലീപിന് താൽപര്യമില്ലായിരുന്നു. കരിയറിലെ സുവർണകാലഘട്ടം വിവാഹ ജീവിതത്തിന് വേണ്ടി മഞ്ജു ത്യജിച്ചു. 14 വർഷങ്ങൾ പൂർണമായും നടി സിനിമാ രംഗത്ത് നിന്നും മാറി നിന്നു. വിവാഹ ബന്ധത്തിൽ പ്രശ്നങ്ങൾ വന്നപ്പോഴാണ് തുടർന്ന് അഭിനയിക്കാൻ നടി തയ്യാറാകുന്നത്. ബന്ധം പിരിഞ്ഞപ്പോൾ മകൾ തനിക്കൊപ്പം വേണമെന്ന് വാശി പിടിക്കാതെ മകളുടെ ഇഷ്ട പ്രകാരം ദിലീപിനൊപ്പം വിട്ടു. മറുവശത്ത് കാവ്യയും മഞ്ജുവിനെ മലയാളത്തിൽ പേരെടുത്ത നായിക നടിയായിരുന്നു. ദിലീപിനെ വിവാഹം ചെയ്ത ശേഷമാണ് കാവ്യയും അഭിനയ രംഗം വിട്ടത്. എന്നാൽ കരിയറിലെ ഏറ്റവും മികച്ച സമയത്തായിരുന്നില്ല ദിലീപുമായുള്ള വിവാഹം. മുൻനിര നായിക സ്ഥാനം നഷ്ടപ്പട്ട് തുടങ്ങിയ ഘട്ടത്തിലായിരുന്നു.
Fans criticize Sandra Thomas for supporting Kavya