ഇത് സത്യം ..... അനശ്വര രാജന്‍ വീണ്ടും തമിഴിലേക്ക്, നായകന്‍ അഭിഷാന്‍ ജീവിന്ത്

ഇത് സത്യം ..... അനശ്വര രാജന്‍ വീണ്ടും തമിഴിലേക്ക്, നായകന്‍ അഭിഷാന്‍ ജീവിന്ത്
2025-08-28T15:20:00 | By Susmitha Surendran

(moviemax.in) തമിഴ് സിനിമയില്‍ തിരിച്ചുവരവിനൊരുങ്ങി നടി അനശ്വര രാജന്‍. ടൂറിസ്റ്റ് ഫാമിലി എന്ന സിനിമയുടെ സംവിധായകന്‍ അഭിഷാന്‍ ജീവിന്താണ് ചിത്രത്തില്‍ നായകനായെത്തുന്നത്. സൗന്ദര്യ രജനീകാന്ത് നിര്‍മിക്കുന്ന ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

നവാഗതനായ മഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോനിഷ എന്ന കഥാപാത്രമായാണ് അനശ്വര ചിത്രത്തില്‍ അഭിനയിക്കുന്നത്. സീന്‍ റോള്‍ദാനാണ് സംഗീത സംവിധായകന്‍. നേരത്തെ രാംഗി, തഗ്‌സ് എന്നീ തമിഴ് സിനിമകളില്‍ അനശ്വര അഭിനയിച്ചിരുന്നു.

അതേസമയം ചെറിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി സ്‌ക്രീനിലെത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ജിതിന്‍ കെ ജോസ് ഒരുക്കുന്ന കളങ്കാവല്‍ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. ആവേശമുണര്‍ത്തിയ ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്ക് ശേഷം പുതിയ അപ്‌ഡേറ്റിനായി കൊതിയോടെ കാത്തിരിക്കുകയായിരുന്നു ഏവരും. ഇപ്പോഴിതാ കളങ്കാവലിന്റെ ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

50 സെക്കന്റ് മാത്രമുള്ള ടീസറിലെ മമ്മൂക്കയുടെ നോട്ടം കണ്ടാൽ തന്നെ അറിയാം വരാനിരിക്കുന്നത് അസൽ വില്ലൻ ആയിരിക്കുമെന്നാണ് ആരാധകർ പറയുന്നത്. മികച്ച പ്രതികരണമാണ് ടീസർ നേടുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ലോക എന്ന ചിത്രത്തിനൊപ്പമാണ് തിയേറ്ററിൽ കളങ്കാവൽ ടീസർ ഇറക്കിയിരിക്കുന്നത്. യൂട്യൂബിലും ടീസർ ലഭ്യമാണ്.

പുറത്തുവരുന്ന ഓരോ പോസ്റ്ററും ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് ആകാംക്ഷയും കൗതുകവും വര്‍ധിപ്പിക്കുകയാണ്. ചിത്രത്തില്‍ വിനായകനാണ് അടുത്ത കേന്ദ്ര കഥാപാത്രമായി എത്തുന്നത്. നേരത്തെ പുറത്തുവന്ന മമ്മൂട്ടിയുടെയും വിനായകന്റെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ജിബിൻ ഗോപിനാഥ് ആണ് ചിത്രത്തിലെ മറ്റൊരു നിർണ്ണായക വേഷം ചെയ്യുന്നത്.

ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.

മുജീബ് മജീദ് ആണ് സംഗീത സംവിധാനം. ഫൈസൽ അലി ഛായാഗ്രഹണം. നാഗർകോവിൽ ആണ് ചിത്രത്തിൻറെ പ്രധാന ലൊക്കേഷൻ. മമ്മൂട്ടിയുടെ ഈ വർഷം ഇറങ്ങിയ 'ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്‌സ്, ബസൂക്ക എന്നീ ചിത്രങ്ങൾ വലിയ വിജയം നേടാത്തതിനാൽ തന്നെ കളങ്കാവൽ റിലീസിലാണ് ആരാധകരുടെ പ്രതീക്ഷ.





Content Highlight: Actress Anaswara Rajan is set to make a comeback in Tamil cinema.

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup