( moviemax.in ) ബിഗ് ബോസ് സീസൺ സെവനിൽ അപ്രതീക്ഷിത ട്വിസ്റ്റുകളാണ് ഓരോ ദിവസം കൂടുംതോറും നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെയാണ് അനുമോളും ജിസേലും തമ്മിലുള്ള പ്രശ്നത്തിൽ ഇടപെട്ട് നെവിൻ ഹൗസിൽ നിന്നും ക്വിറ്റ് ചെയ്ത് പോയത്. എന്നാൽ അതേ നെവിൻ ഇന്ന് ഹൗസിലേക്ക് വീണ്ടും മടങ്ങിയെത്തിയിരിക്കുകയാണ്. നന്നായി ഗെയിം കളിക്കുമെന്ന് ബിഗ്ബോസിന് ഉറപ്പു നൽകിക്കൊണ്ടാണ് നെവിൻ വീണ്ടും ഹൗസിലേയ്ക്ക് എത്തിയിരിക്കുന്നത്.
അനുമോൾ-ജിസേൽ പ്രശ്നത്തിൽ ആവശ്യമില്ലാതെ തലയിടുകയും അനുമോളേ പുറത്താക്കിയില്ലെങ്കിൽ താൻ ക്വിറ്റ് ചെയ്യുമെന്ന് നെവിൻ പറയുകയുമായിരുന്നു. ഒടുവിൽ നെവിന്റെ ആഗ്രഹം പരിഗണിച്ച് ബിഗ് ബോസ് അതിനായി വീടിന്റെ മുൻ വാതിൽ തുറന്നു കൊടുക്കുകയായിരുന്നു. ഷോ ക്വിറ്റ് ചെയ്ത് പോയ നെവിനല്ല തിരിച്ചെത്തിയത് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്
Nevin who quit returns to the Bigg Boss house