ഇൻസ്പെയർ ചെയ്യാൻ ഒന്നും അതിലില്ല, ഇവർ വീട്ടിലും ഇങ്ങനെയാണോയെന്ന് ആലോചിക്കും; കുട്ടികളുടെ പ്രാക്ക് ഞാൻ എന്തിന് വാങ്ങണം? -മോഹൻലാൽ

ഇൻസ്പെയർ ചെയ്യാൻ ഒന്നും അതിലില്ല, ഇവർ വീട്ടിലും ഇങ്ങനെയാണോയെന്ന് ആലോചിക്കും; കുട്ടികളുടെ പ്രാക്ക് ഞാൻ എന്തിന് വാങ്ങണം? -മോഹൻലാൽ
Aug 28, 2025 05:15 PM | By Jain Rosviya

(moviemax.in) ബി​ഗ് ബോസ് മലയാളം ഏഴാം സീസണിൽ ഇഞ്ചോടിഞ്ച് പോരാട്ടങ്ങളാണ് മത്സരാർത്ഥികൾ കാഴ്ച വെയ്ക്കുന്നത്. നിരവധി ആരാധകരാണ് ഷോയ്ക്കുള്ളത്. ഒന്നാം സീസൺ മുതൽ ഏഴാം സീസൺ വരെയും ബിഗ്‌ബോസിന്റെ അവതാരകൻ ചലച്ചിത്ര താരം മോഹൻലാലാണ്. അതിന്റെ പേരിൽ നിരവധി നെഗറ്റിവുകളും താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

ബി​ഗ് ബോസുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും താരം മറുപടി നൽകുകയാണിപ്പോൾ. രണ്ടര മണിക്കൂറിൽ വലിയൊരു കഥ പറയുന്നതാണ് സിനിമ. ഒരാഴ്ചത്തെ കഥ ഒരു മണിക്കൂറിൽ പറയുന്നു എന്നതാണ് ബി​ഗ് ബോസ് ഹോസ്റ്റിങ്. അത് അത്ര എളുപ്പമല്ല. അതിനായി ടീമിനൊപ്പം ഇരുന്ന് പ്രിപ്പയർ ചെയ്യും. ഹോസ്റ്റ് ചെയ്യാൻ തീരുമാനിച്ചപ്പോൾ ആരുടേയും റഫറൻസ് ഒന്നും ഞാൻ എടുത്തിരുന്നില്ലെന്നും മോഹൻലാൽ പറഞ്ഞു.

മലയാളത്തിലെ ബി​ഗ് ബോസിന്റെ സ്വാഭവം അല്ലല്ലോ തമിഴിനും തെലുങ്കിനുമൊന്നും. റഫറൻസിനായി മറ്റ് ബി​ഗ് ബോസുകൾ ഞാൻ കണ്ടിട്ടില്ല. കമൽഹാസന്റെ ഷോ കണ്ടിട്ടുണ്ട്. സൽമാൻ ഖാന്റെ പോലും ഒരു ഫുൾ ഷോ ഞാൻ കണ്ടിട്ടില്ല. ഒന്നാമത് അതിൽ നിന്നും ഒന്നും ഇൻസ്പെയർ ചെയ്യാൻ പറ്റില്ല. പ്രിപ്പയർ ചെയ്തിട്ടും കാര്യമില്ല. മത്സരാർത്ഥികൾ എന്താണ് ചോദിക്കുകയെന്ന് നമുക്ക് അറിയില്ലല്ലോ. ഒരു ഇൻർവ്യുപോലെ തന്നെയാണ്.

നമുക്ക് കുറച്ച് അപ്പർഹാന്റുണ്ടെന്ന് മാത്രം. ചോദ്യങ്ങൾ ചോ​ദിക്കാൻ പറ്റും. എന്താണ് നടന്നിരിക്കുന്നതെന്ന് നമ്മൾ കണ്ടിട്ടുമുണ്ട്. അവർ എന്താണ് ചെയ്യുന്നതെന്ന് അവർ അറിയുന്നില്ലല്ലോ മോഹൻലാൽ പറഞ്ഞു. ഒന്നും അറിയാതെ അവിടെ പോയി കഴിഞ്ഞാൽ എന്ത് പറയും. ചിലത് ചോദിക്കാൻ എനിക്കും അധികാരം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് എനിക്ക് ഇഷ്ടമല്ലാത്ത കാര്യം കണ്ടാൽ അതും ഞാൻ ചോദിക്കാറുണ്ട്.

ഷോ ഒരിക്കലും സ്ക്രിപ്റ്റഡല്ല. പതിനെട്ട് പേർക്കും പല സ്വഭാവമല്ലേ?. എങ്ങനെ സ്ക്രിപ്റ്റ് ചെയ്യും. ലാലേട്ടൻ വന്നിട്ട് പറഞ്ഞ് കൊടുക്കാം എന്നുള്ള രീതി ഇപ്രാവശ്യത്തെ മത്സരാർത്ഥികൾക്ക് ഇല്ല. എന്റെ അടുത്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് അവർക്ക് തോന്നുന്നുവെന്ന് തോന്നുന്നു.

കഴിഞ്ഞ സീസണിലൊക്കെ ഒരുപാട് പേർ പരാതി പറയുമായിരുന്നെന്നും മോ​ഹൻലാൽ കൂട്ടിച്ചേർത്തു. എനിക്ക് ദേഷ്യം വരാറുണ്ട്. പക്ഷെ ഞാൻ അത് കാണിക്കാറില്ല. ഞാനും പ്രേക്ഷകനായിട്ടാണല്ലോ ഷോ കാണുന്നത്. കഴിഞ്ഞ ദിവസം തലയിണ എടുത്ത് എറിഞ്ഞത് കണ്ടപ്പോൾ ഇഷ്ടപ്പെട്ടില്ല. അതുപോലെ അവർ ഉപയോ​ഗിക്കുന്ന ഭാഷകളും. എത്ര പറഞ്ഞാലും അവർ അത് മാറ്റുന്നില്ല.

ഇവർ വീട്ടിലും ഇങ്ങനെയാണോയെന്ന് ഞാൻ ആലോചിക്കും. അവർ ഒരേ ഡ്രസ് തന്നെ ഇടുന്നത് കാണുമ്പോഴും സങ്കടം തോന്നാറുണ്ടെന്നും നടൻ പറയുന്നു. എന്ത് ബി​ഗ് ബോസെന്ന് പറയുന്ന ആളുകൾ പോലും ഷോ കുത്തിയിരുന്ന് കാണും. പക്ഷെ കമന്റ്സ് ഞാൻ വായിക്കാറില്ല. അത്രയും സമയം നെ​ഗറ്റിവിറ്റി പോലുള്ളവയ്ക്ക് കളയേണ്ടതില്ലല്ലോയെന്നും മോഹൻലാൽ പറയുന്നു. ബി​ഗ് ബോസിൽ ‍പോകാൻ ഞാൻ താൽപര്യപ്പെടുന്നില്ല. അതിനുള്ള അവസരം ഇല്ലല്ലോ. പക്ഷെ എനിക്ക് ഇമോഷൻ ഹോൾഡ് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നു എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.






actor Mohanlal answers questions related to Bigg Boss show

Next TV

Related Stories
ദേ പോയി ...ദാ വന്നു....! ക്വിറ്റ് ചെയ്‌ത്‌ പോയ നെവിൻ വീണ്ടും ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ചെത്തി

Aug 28, 2025 04:00 PM

ദേ പോയി ...ദാ വന്നു....! ക്വിറ്റ് ചെയ്‌ത്‌ പോയ നെവിൻ വീണ്ടും ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ചെത്തി

ക്വിറ്റ് ചെയ്‌ത്‌ പോയ നെവിൻ വീണ്ടും ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ചെത്തി...

Read More >>
ഇത് അഭിമാന നിമിഷം; ബെംഗളൂരു മലയാളികളുടെ ഓണപ്പാട്ട് ‘തക തെയ്ക്ക്’ രാജ്യാന്തര പുരസ്‌കാരം

Aug 28, 2025 02:17 PM

ഇത് അഭിമാന നിമിഷം; ബെംഗളൂരു മലയാളികളുടെ ഓണപ്പാട്ട് ‘തക തെയ്ക്ക്’ രാജ്യാന്തര പുരസ്‌കാരം

ബെംഗളൂരു മലയാളികളുടെ ഓണപ്പാട്ട് ‘തക തെയ്ക്ക്’ രാജ്യാന്തര...

Read More >>
'ഭാര്യയുടെ ചിലവിൽ അല്ലേ? കെെ കഴുകാൻ പോകുമ്പോൾ പുള്ളിക്കാരി ചെയ്യുന്നത്, ശ്രീവിദ്യ അത് നോക്കുക പോലുമില്ല' -രാഹുൽ രാമചന്ദ്രൻ

Aug 28, 2025 10:42 AM

'ഭാര്യയുടെ ചിലവിൽ അല്ലേ? കെെ കഴുകാൻ പോകുമ്പോൾ പുള്ളിക്കാരി ചെയ്യുന്നത്, ശ്രീവിദ്യ അത് നോക്കുക പോലുമില്ല' -രാഹുൽ രാമചന്ദ്രൻ

'ഭാര്യയുടെ ചിലവിൽ അല്ലേ? കെെ കഴുകാൻ പോകുമ്പോൾ പുള്ളിക്കാരി ചെയ്യുന്നത്, ശ്രീവിദ്യ അത് നോക്കുക പോലുമില്ല' -രാഹുൽ...

Read More >>
'പറ്റുന്നില്ല, വീട്ടിൽ പോകണം'; രേണു വീട്ടിലേക്ക്? ആഗ്രഹം സാധിച്ചുകൊടുത്ത് ബിഗ്‌ബോസ്

Aug 27, 2025 06:28 PM

'പറ്റുന്നില്ല, വീട്ടിൽ പോകണം'; രേണു വീട്ടിലേക്ക്? ആഗ്രഹം സാധിച്ചുകൊടുത്ത് ബിഗ്‌ബോസ്

ഒട്ടനവധി തവണ വീട്ടിൽ പോകണമെന്ന ആ​ഗ്രഹം പങ്കുവച്ച രേണു സുധിയുടെ ആ​ഗ്രഹം നിറവേറ്റി ബി​ഗ്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall