അഞ്ച് കൂട്ടുകാരുടെ കഥ പറയുന്ന കണിമംഗലം കോവിലകം വെബ് സീരീസ് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ഇപ്പോള്‍ ഇതാ സീരീസിന്റെ പുതിയ എപ്പിസോഡ് പുറത്ത് വിട്ടിരിക്കുകയാണ്.ക്ലാപ്ബോർഡ് ഫിലിംസ് ചാനലിലൂടെയാണ് സീരീസ് പുറത്ത് വിടുന്നത്.പുതിയ എപ്പിസോഡ് ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
കോളേജ് വിദ്യാർത്ഥികളുടെ ഉഴപ്പും ചുറ്റിക്കളികളും തല്ലും ബഹളവും കൂട്ടുകാരുടെ സ്നേഹവുമൊക്കെയാണ് കണിമംഗലം കോവിലകത്തിലൂടെ പറയുന്നത്. എവിടെ തിരിഞ്ഞാലും പ്രശ്നങ്ങളുടെ പടുകൂമ്പാരം ഒപ്പിക്കുന്ന അഞ്ച് കൂട്ടുകാരാണ് കഥയുടെ പ്രേമയം.
ചക്കപ്പഴം സീരിയൽ താരം റാഫി, ധനിൽ കൃഷ്ണ, ടോണി ജോസ്, മുടിയനായ പുത്രൻ അഥവാ അനൂപ് എന്നിവരാണ്. രാജേഷ് മോഹനാണ് ഈ വെബ് സീരീസ് എഴുതി സംവിധാനം ചെയ്യുന്നത്.
Kanimangalam Kovilakam new episode fans stretched out with both hands