---
title: "'നീ കഴുതയാണ്'; പരിഹസിക്കാൻ വന്നവന് വായടപ്പിക്കും മറുപടിയുമായി മീനാക്ഷി"
english_title: "Meenakshi gives a reply that will shut up anyone who comes to mock her"
publisher: "moviemax.in"
canonical_url: "https://moviemax.in/news/346410/meenakshi-gives-a-reply-that-will-shut-up-anyone-who-comes-to-mock-her"
published_at: "2026-03-08T13:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ad3260741d6_Meenakshi_gives_a_reply_that_will_shut_up_anyone_who_comes_to_mock_her.jpg"
keywords: []
---

# 'നീ കഴുതയാണ്'; പരിഹസിക്കാൻ വന്നവന് വായടപ്പിക്കും മറുപടിയുമായി മീനാക്ഷി

> **Lead Summary:** മലയാളികളുടെ പ്രിയങ്കരിയായ ബാലതാരവും അവതാരകയുമാണ് മീനാക്ഷി അനൂപ്. 'അമർ അക്ബർ അന്തോണി' മുതൽ 'അമീറ' വരെയുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകമനം കവർന്ന താരം, സോഷ്യൽ മീഡിയയിലും സജീവമാണ്. പലപ്പോഴും തന്റെ നിലപാടുകൾ വ്യക്തമായി തുറന്നുപറയാറുള്ള മീനാക്ഷിയുടെ പോസ്റ്റുകൾ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്.

## Article Content

മലയാളികളുടെ പ്രിയങ്കരിയായ ബാലതാരവും അവതാരകയുമാണ് മീനാക്ഷി അനൂപ്. 'അമർ അക്ബർ അന്തോണി' മുതൽ 'അമീറ' വരെയുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകമനം കവർന്ന താരം, സോഷ്യൽ മീഡിയയിലും സജീവമാണ്. പലപ്പോഴും തന്റെ നിലപാടുകൾ വ്യക്തമായി തുറന്നുപറയാറുള്ള മീനാക്ഷിയുടെ പോസ്റ്റുകൾ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്.

> ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ തന്നെ പരിഹസിക്കാൻ ശ്രമിച്ച ഒരാൾക്ക് താരം നൽകിയ മറുപടിയാണ് വൈറലാകുന്നത്. "നീ കഴുതയാണ്" എന്ന് കമന്റ് ചെയ്ത ആൾക്ക് കൃത്യമായ മറുപടി നൽകിക്കൊണ്ട് മീനാക്ഷി രംഗത്തെത്തി. താരത്തിന്റെ ഈ നിലപാടിനെയും മറുപടിയെയും അഭിനന്ദിച്ചുകൊണ്ട് നിരവധി ആരാധകരാണ് രംഗത്തെത്തുന്നത്.

മീനാക്ഷിയുടെ വാക്കുകള്‍

ശാസ്ത്രീയമായ അറിവിന്റെ അടിസ്ഥാനത്തിലാണ് കമൻറ് എങ്കിൽ സന്തോഷം .. എന്നാൽ പൊതുവെ പറഞ്ഞു കേൾക്കുന്നതിൻ്റെ അടിസ്ഥാനത്തിലാണ് കമൻ്റ് എങ്കിൽ താങ്കളാണ് 'വിവരദോഷി'... കാരണം .. യഥാർത്ഥത്തിൽ (ശാസ്ത്രീയമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ) കഴുത ഒരു ബുദ്ധിയില്ലാത്ത ജീവി അല്ല ... ജീവികളിൽ ബുദ്ധി ഉന്നത നിലവാരത്തിലുള്ള ഒന്നാണത് ... കഴുത നമ്മൾ പറയുന്നത് അതേപടി അനുസരിക്കാത്തതാണ് പ്രശ്നം.. കഴുതയ്ക്ക് ഒരു കാര്യം ചെയ്യണമെന്നുണ്ട് എങ്കിൽ അതിനു കൂടി അത് ശരിയാണ് എന്നു തോന്നണം... (ക്ലാരിറ്റിക്കായി വിജയകുമാർ ബ്ലാത്തൂരിന്റെയും വൈശാഖൻ തമ്പിയുടേയും വീഡിയോകൾ റഫറൻസുണ്ട് ) ചുരുക്കത്തിൽ താങ്കളെപ്പോലുള്ളവർ കേട്ടുകേഴ് വിയുടെ അടിസ്ഥാനത്തിലും .. ഞാൻ ശാസ്ത്രീയമായ അറിവുകളുടെ അടിസ്ഥാനത്തിലും മുന്നോട്ട് പോവാൻ ശ്രമിക്കുന്നു എന്നു മാത്രം...

### Related Links & Sources
- [Original Story Source](https://moviemax.in/news/346410/meenakshi-gives-a-reply-that-will-shut-up-anyone-who-comes-to-mock-her)