---
title: "'റിസർവ്വ്ഡ് ആയിരിക്കുമെന്ന് കരുതി, പക്ഷേ...'; വിസ്മയ മോഹൻലാലിനെ നേരിട്ട് കണ്ട അനുഭവം വെളിപ്പെടുത്തി താരം"
english_title: "The actor revealed his experience of meeting the amazing Mohanlal in person"
publisher: "moviemax.in"
canonical_url: "https://moviemax.in/news/346428/the-actor-revealed-his-experience-of-meeting-the-amazing-mohanlal-in-person"
published_at: "2026-03-08T14:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ad4126d08c5_The_actor_revealed_his_experience_of_meeting_the_amazing_Mohanlal_in_person.jpg"
keywords: []
---

# 'റിസർവ്വ്ഡ് ആയിരിക്കുമെന്ന് കരുതി, പക്ഷേ...'; വിസ്മയ മോഹൻലാലിനെ നേരിട്ട് കണ്ട അനുഭവം വെളിപ്പെടുത്തി താരം

> **Lead Summary:** മലയാള സിനിമ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്റ്റുകളിൽ ഒന്നാണ് മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അരങ്ങേറ്റം കുറിക്കുന്ന 'തുടക്കം'. വൻ ഹിറ്റായ '2018'ന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് പ്രേക്ഷകർക്കുള്ളത്. ഇപ്പോഴിതാ സെറ്റിലെ വിസ്മയയുടെ പെരുമാറ്റത്തെയും അഭിനയത്തെയും കുറിച്ച് സഹതാരം അർജുൻ ഗോപാൽ പങ്കുവെച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്.

## Article Content

മലയാള സിനിമ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്റ്റുകളിൽ ഒന്നാണ് മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അരങ്ങേറ്റം കുറിക്കുന്ന 'തുടക്കം'. വൻ ഹിറ്റായ '2018'ന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് പ്രേക്ഷകർക്കുള്ളത്. ഇപ്പോഴിതാ സെറ്റിലെ വിസ്മയയുടെ പെരുമാറ്റത്തെയും അഭിനയത്തെയും കുറിച്ച് സഹതാരം അർജുൻ ഗോപാൽ പങ്കുവെച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ മോഹൻലാലും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. താരപുത്രി എന്ന ജാഡകളൊന്നുമില്ലാതെ സെറ്റിൽ വിസ്മയ ഇടപെടുന്നതിനെക്കുറിച്ചും തന്റെ കഥാപാത്രത്തിനായി നടത്തുന്ന തയ്യാറെടുപ്പുകളെക്കുറിച്ചുമാണ് അർജുൻ ഗോപാൽ മനസ്സ് തുറന്നത്.

> “തുടക്കത്തില്‍ ഒരു ചെറിയ കഥാപാത്രത്തെ ഞാന്‍ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ നല്ല ക്യാരക്റ്റര്‍ ആണ്. ജൂഡ് ഏട്ടനാണ് ആ ക്യാരക്റ്റര്‍ തരുന്നത്. അവിടെ വച്ചാണ് വിസ്മയയെ കാണുന്നത്. വിസ്മയയാണ് നായിക. മനസില്‍ നമുക്ക് ഒരു മുന്‍ധാരണ ഉണ്ടാവുമല്ലോ. പുള്ളിക്കാരി റിസര്‍വ്വ്ഡ് ആയിരിക്കും. അത്രയും വലിയ നടന്‍റെ മകള്‍ ആദ്യമായിട്ട് അഭിനയിക്കാന്‍ വരുന്നു, പുള്ളിക്കാരിയുടെ സെറ്റപ്പ് ഒക്കെ വേറെ ആയിരിക്കും എന്നൊക്കെ വിചാരിക്കുന്നിടത്ത് മൊത്തത്തില്‍ ഈ കഥയങ്ങ് പൊളിയും. പുള്ളിക്കാരി അടുത്ത് വന്നിരുന്നാല്‍, ഭയങ്കര ജോവിയല്‍ ആണ്. ആ സെറ്റിലെ ഓരോരുത്തരെയും പുള്ളിക്കാരിയായിട്ട് തന്നെ കംഫര്‍ട്ടബിള്‍ ആക്കും. അത് ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും കംഫര്‍ട്ടബിള്‍ ആക്കിയിരിക്കും. അടിപൊളിയാണ്. പുള്ളിക്കാരി മുന്നോട്ട് പോകുമ്പോള്‍ ഇങ്ങനെതന്നെ അടിപൊളി ആയിരിക്കും. നല്ല കുട്ടി. ക്യൂട്ട് ആണ്. അത് ഞാന്‍ മാത്രമല്ല, ആ സെറ്റില്‍ 100 പേരുണ്ടെങ്കില്‍ 100 പേരും പറയും നല്ല കൊച്ച് ആണെന്ന്”, അര്‍ജുന്‍ ഗോപാല്‍ പറയുന്നു.

ഈ വാരം തിയറ്ററുകളിലെത്തിയ ഫെയ്സസ് എന്ന ചിത്രത്തില്‍ അര്‍ജുന്‍ ഗോപാല്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊടുത്ത അഭിമുഖത്തിലാണ് വിസ്മയ മോഹന്‍ലാലിനെക്കുറിച്ചും നടന്‍ പറയുന്നത്. കലേഷ് രാമാനന്ദും ഹന്ന റെജി കോശിയും പ്രധാന വേഷങ്ങളിലെത്തുന്ന റൊമാന്റിക് ത്രില്ലർ ചിത്രമാണ് ഫെയ്സസ്. നവാഗതനായ നീലേഷ് ഇ കെ യാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/346428/the-actor-revealed-his-experience-of-meeting-the-amazing-mohanlal-in-person)