---
title: "'ദിവസം 2 മില്യൺ ഡോളർ!' 'കൽക്കി 2'-നായി കമൽഹാസൻ വാങ്ങുന്ന റെക്കോർഡ് പ്രതിഫലത്തില്‍ ഞെട്ടി സിനിമാ ലോകം"
english_title: "Kamal Haasan's record fee for 'Kalki 2' shocks the film world"
publisher: "moviemax.in"
canonical_url: "https://moviemax.in/news/346397/kamal-haasans-record-fee-for-kalki-2-shocks-the-film-world"
published_at: "2026-03-08T12:37:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ad20c18fa3d_Kamal_Haasans_record_fee_for_Kalki_2_shocks_the_film_world.jpg"
keywords: []
---

# 'ദിവസം 2 മില്യൺ ഡോളർ!' 'കൽക്കി 2'-നായി കമൽഹാസൻ വാങ്ങുന്ന റെക്കോർഡ് പ്രതിഫലത്തില്‍ ഞെട്ടി സിനിമാ ലോകം

> **Lead Summary:** രാജ്യം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്റ്റുകളിൽ ഒന്നാണ് പ്രഭാസ് നായകനാകുന്ന 'കൽക്കി 2898 AD'-യുടെ രണ്ടാം ഭാഗം. ആദ്യ ഭാഗത്തിലെ പ്രകടനം കൊണ്ട് ശ്രദ്ധേയനായ കമൽഹാസൻ രണ്ടാം ഭാഗത്തിലും നിർണ്ണായക വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിനായി കമൽഹാസൻ വാങ്ങുന്ന റെക്കോർഡ് പ്രതിഫലത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് നടൻ യുഗി സേതു.

## Article Content

രാജ്യം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്റ്റുകളിൽ ഒന്നാണ് പ്രഭാസ് നായകനാകുന്ന 'കൽക്കി 2898 AD'-യുടെ രണ്ടാം ഭാഗം. ആദ്യ ഭാഗത്തിലെ പ്രകടനം കൊണ്ട് ശ്രദ്ധേയനായ കമൽഹാസൻ രണ്ടാം ഭാഗത്തിലും നിർണ്ണായക വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിനായി കമൽഹാസൻ വാങ്ങുന്ന റെക്കോർഡ് പ്രതിഫലത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് നടൻ യുഗി സേതു.

കൽക്കിയിൽ 20 ദിവസം അഭിനയിക്കുന്നതിന് കമൽ ഹാസന് 150 കോടിയാണ് ലഭിക്കുന്നത്. സാറിന്റെ പിറന്നാളിന് ഞാൻ അദ്ദേഹത്തിനോട് താങ്കളാണ് ഇന്ത്യയിൽ ഏറ്റവും ഉയർന്ന സാലറി വാങ്ങുന്ന നടനെന്ന് പറഞ്ഞു. ഒരു ദിവസം ഒരു മില്യൺ ഡോളറാണ് സാറിന്റെ വരുമാനം എന്ന് പറഞ്ഞു. അദ്ദേഹം എന്നെ നേരെ കൽക്കിയുടെ നിർമാതാവായ അശ്വിനി ദത്തിന്റെ പക്കൽ കൂട്ടികൊണ്ട് പോയി. ഞാൻ അവരോട് ഇതേ കാര്യം പറഞ്ഞു. അപ്പോൾ അവർ കമൽ സാർ വെറും 10 ദിവസം മാത്രമാണ് ഡേറ്റ് നൽകിയതെന്ന് പറഞ്ഞു. അങ്ങനെ നോക്കുമ്പോൾ ഒരു ദിവസം രണ്ട് മില്യൺ ഡോളറാണ് കമൽ സാർ വാങ്ങുന്നത്

കല്‍ക്കി 2898 എഡി എന്ന മുഴുവൻ പേരുള്ള സിനിമ 2024 ജൂൺ 27നാണ് റിലീസ് ചെയ്‍തത്. കൽക്കി 739 കോടിയുമാണ് ആഗോള ബോക്സ് ഓഫീസില്‍ ആകെ നേടിയിരിക്കുന്നത്. രണ്ടാം ഭാഗത്തിന്റെയും ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. കമൽ ഹാസനും അമിതാഭ് ബച്ചനും തമ്മിലുള്ള ഭാഗങ്ങൾ ആണ് നിലവിൽ ചിത്രീകരിക്കുന്നത്. അമിതാഭ് ബച്ചന്റെ രണ്ടാം ഭാഗത്തിലെ ഫോട്ടോകള്‍ അടുത്തിടെ പുറത്തുവന്നത് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കമല്‍ഹാസൻ സുപ്രീം യാസ്‍കിനായിട്ടാണ് പ്രഭാസ് ചിത്രത്തില്‍ കമല്‍ഹാസൻ വേഷിട്ടത്. നാഗ് അശ്വിനാണ് ചിത്രത്തിന്റെ സംവിധാനം.

### Related Links & Sources
- [Original Story Source](https://moviemax.in/news/346397/kamal-haasans-record-fee-for-kalki-2-shocks-the-film-world)