---
title: "'വിഷമിക്കാൻ ഒന്നുമില്ല, നിങ്ങൾ വേദനിക്കരുത്'; വിവാഹമോചന വാർത്തകളിൽ ആദ്യമായി പ്രതികരിച്ച് വിജയ്"
english_title: "Vijay reacts for the first time to divorce news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/346444/vijay-reacts-for-the-first-time-to-divorce-news"
published_at: "2026-03-08T16:13:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ad534b81212_Vijay_reacts_for_the_first_time_to_divorce_news.jpg"
keywords: []
---

# 'വിഷമിക്കാൻ ഒന്നുമില്ല, നിങ്ങൾ വേദനിക്കരുത്'; വിവാഹമോചന വാർത്തകളിൽ ആദ്യമായി പ്രതികരിച്ച് വിജയ്

> **Lead Summary:** നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് രാഷ്ട്രീയത്തിലും വ്യക്തിജീവിതത്തിലും നേരിടുന്ന വെല്ലുവിളികൾ തമിഴകത്ത് വലിയ ചർച്ചയാവുകയാണ്. ഭാര്യ സംഗീത സ്വർണ്ണലിംഗം വിവാഹമോചന ഹർജി നൽകിയെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ആദ്യമായി പ്രതികരണവുമായി താരം രംഗത്തെത്തി. ലോക വനിതാ ദിനത്തിൽ മമ്മലപുരത്ത് നടന്ന ആഘോഷങ്ങളിൽ പങ്കെടുത്തപ്പോഴാണ് തന്റെ വ്യക്തിജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ച് വിജയ് മനസ്സ് തുറന്നത്.

## Article Content

നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് രാഷ്ട്രീയത്തിലും വ്യക്തിജീവിതത്തിലും നേരിടുന്ന വെല്ലുവിളികൾ തമിഴകത്ത് വലിയ ചർച്ചയാവുകയാണ്. ഭാര്യ സംഗീത സ്വർണ്ണലിംഗം വിവാഹമോചന ഹർജി നൽകിയെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ആദ്യമായി പ്രതികരണവുമായി താരം രംഗത്തെത്തി. ലോക വനിതാ ദിനത്തിൽ മമ്മലപുരത്ത് നടന്ന ആഘോഷങ്ങളിൽ പങ്കെടുത്തപ്പോഴാണ് തന്റെ വ്യക്തിജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ച് വിജയ് മനസ്സ് തുറന്നത്.

> തന്റെ വ്യക്തിപരമായ പ്രശ്നങ്ങളിൽ ആരാധകർ വേദനിക്കുന്നത് കാണുമ്പോൾ തനിക്കും വിഷമമുണ്ടെന്നും, ആരും എന്തിന്റെയും പേരിൽ ആശങ്കപ്പെടേണ്ടതില്ലെന്നും വിജയ് പറഞ്ഞു. "എനിക്ക് വേണ്ടി പോരാടി നിങ്ങൾ വിഷമിക്കുന്നത് ഞാൻ കാണുന്നുണ്ട്. നിങ്ങൾ വേദനിക്കുമ്പോൾ ഞാനും വേദനിക്കുന്നു. വിഷമിക്കാൻ ഒന്നുമില്ല," എന്നായിരുന്നു ആരാധകർക്കുള്ള വിജയ്‌യുടെ ഉറപ്പ്.

സംഗീത വിവാഹമോചന ഹർജി ഫയൽ ചെയ്തതിന് പിന്നാലെ വിജയ് നടി തൃഷയ്‌ക്കൊപ്പം ഒരു വിവാഹ റിസപ്ഷനിൽ പങ്കെടുത്തത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെ, സംഗീതയ്ക്കും മക്കളായ ജെയ്സൺ സഞ്ജയ്, ദിവ്യ സാഷ എന്നിവർക്കുമായി വിജയ് 250 കോടി രൂപയുടെ നഷ്ടപരിഹാരത്തുക വാഗ്ദാനം ചെയ്തതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോടതി നടപടികളിലേക്ക് പോകാതെ പ്രശ്നം പരിഹരിക്കാൻ വിജയ് പലതവണ സംഗീതയുമായി ചർച്ചകൾ നടത്തിയെന്നാണ് സൂചന. ഇരുപക്ഷവും ധാരണയിലെത്തിയാൽ വിവാഹമോചന ഹർജി പിൻവലിക്കപ്പെടാനും സാധ്യതയുണ്ട്.

അതേസമയം, കോടതി നടപടികൾ അവസാനിക്കുന്നത് വരെ താൻ വിവാഹം കഴിച്ചു വന്ന വീട്ടിൽ തന്നെ താമസിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംഗീത മറ്റൊരു ഹർജി കൂടി നൽകിയിട്ടുണ്ട്. ബ്രിട്ടീഷ് പൗരത്വമുള്ള തനിക്ക് ഇന്ത്യയിൽ മറ്റ് വീടുകളില്ലെന്നും അവർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/346444/vijay-reacts-for-the-first-time-to-divorce-news)